എത്രയോ സായാഹ്നങ്ങളാണ് നാം
യുദ്ധങ്ങളെ കുറിച്ചും, പ്രകൃതിയെ കുറിച്ചും,
സിനിമയെ കുറിച്ചും,അറിവുപോലും ഇല്ലാത്ത
മനുഷ്യരുടെ ആത്മഹത്യയെ കുറിച്ചുമെല്ലാം
ഇരുളും തോറും സംസാരിച്ചത്...
ആ ഒഴിവുകളിൽ എന്നെങ്കിലും നാം
നമ്മെ കുറിച്ചും സംസാരിച്ചുവെങ്കിൽ,
കാതങ്ങൾക്കിപ്പുറം ഇവിടെ വാനം പർപ്പിൾ
നിറമാകുമ്പോൾ ഞാൻ നിന്നേയും, അവിടെയൊരു
മഴ പെയ്യുമ്പോൾ നീ എന്നേയും നീറ്റലോടെ
ഓർക്കേണ്ടി വരുമായിരുന്നില്ല..
നാം എന്തുകൊണ്ടാവും നമ്മെ
മാത്രം മറന്നു പോയത്.....?
-
ഒട്ടേറേപേർ ഈയിടെ എന്നെ
മറന്നു പോയിരിക്കുന്നു..
എനിക്കതിൽ പരിഭവമോ,
വേദനയോ തോന്നുന്നില്ല..
എന്തെന്നാൽ എത്രയോ മുഖങ്ങൾ
എന്റേയും വിസ്‌മൃതിയിൽ ഒടുങ്ങി.
എന്തിനേറെ, എന്നെ പോലും ഞാൻ
മറന്നു പോയിരിക്കുന്നു..
നിലകണ്ണാടിയിൽ പ്രതിഫലിച്ച ഏതോ
അപരിചിതമായ മുഖം നോക്കി
നിൽക്കുകയാണ് ഞാൻ..
ഇത് മറവികളുടെ കാലമാണ്,
മരണത്തെക്കാൾ വലിയ മറവികളുടെ...-
പ്രതീക്ഷകളില്ലാതെ എങ്ങനെയാണ്
ജീവിക്കാൻ കഴിയുക..?
കണ്ണിൽ നോക്കി പുഞ്ചിരിക്കുമ്പോൾ
തിരിച്ചൊരു പുഞ്ചിരി നാം
പ്രതീക്ഷിക്കാതിരിക്കുമോ..?
കരയുമ്പോൾ ഒരു തൂവാല,
തളരുമ്പോൾ ഒരു തോൾ,
നനയുമ്പോൾ ഒരു കുട...
ശ്വാസം മുറിഞ്ഞു, നീലിച്ച
മിഴിയോടെ കിടക്കുമ്പോൾ പോലും
നെറ്റിയിലൊരു അന്ത്യചുംബനം
നാം പ്രതീക്ഷിക്കും..
പ്രതീക്ഷകളേതുമില്ലാതെ എവിടെയാണ്
ഒരു ജീവിതവും, മരണവും...?-
"ആകെ മൂടിക്കെട്ടി
നിൽക്കുവാണല്ലോ.. "
"മഴക്കാറോ..? "
"അല്ല.. ചിലരുടെ മനസ്സ്.. "-
എനിക്കു തോന്നുന്നു
ഈ ലോകത്തു പണമുള്ളവർ,
ദരിദ്രർ, കറുത്തവർ,
വെളുത്തവർ,ഉയരമില്ലാത്തവർ,
പൊക്കമുള്ളവർ,ഇന്ത്യൻ,
പാശ്ചാത്യർ,ഹിന്ദു,
മുസ്ലിം,ക്രിസ്ത്യൻ,യഹൂദൻ
തുടങ്ങി ഒന്നും തന്നെ
ഇല്ലെന്നാണ്..
ഇവിടെ ആകെയുള്ളത്
ജീവിച്ചിരിക്കുന്നവരും,
മരണപെട്ടവരുമാണ്....
-
It is easy to say,
I'm fine
I A M F I N E
But it is hard to feel it
It is hard to live on it
But still it is easy to say
GOOD AND POSITIVE.
JUST SAY IT...-
"നല്ല അടക്കവും,
ഒതുക്കവുമുള്ള കുട്ടിയെന്ന്
വിശേഷിപ്പിക്കുമ്പോൾ
ഞാൻ ഓർക്കും,
അടക്കാനും ഒതുക്കാനും
ചിറകുകൾ ഇല്ലാത്തതു കൊണ്ടല്ലേ
ഞാൻ അങ്ങനെയായത്... "-
ഞാൻ നിന്നെ
പ്രണയിക്കാത്തിടത്തോളം
നീ എന്നെ പ്രണയിക്കും,
ഓർക്കും, കരുതും,
വില കല്പിക്കും...
എന്നാൽ ഞാൻ നിന്നെ
പ്രണയിച്ചു തുടങ്ങിയാൽ പിന്നെ
നിനക്ക് ഞാൻ വില കുറഞ്ഞവളാവും,
മറവി ഏറിയവളാവും,ഭാരമാവും...
അപ്പോൾ നീ നീയായും, ഞാൻ ഞാനായും
ഇങ്ങനെ പോകുന്നതല്ലേ നല്ലത്....-
ഇമ്പ്രെസ്സ് ചെയ്യാനും,
സന്തോഷിപ്പിക്കാനും
ഈ ലോകത്ത് ഏറ്റവും
എളുപ്പം ഒരാളെയാണ്..
നമ്മുടെ അമ്മയെ..
വിളമ്പിയ ചോറ് മുഴുവനും
ഉണ്ടിട്ട് രണ്ടാമത് ഒരു
തവി കൂടി വിളമ്പിയാൽ...
ആഹാ... അത് മാത്രം മതി
പുള്ളികാരിക്ക് സന്തോഷിക്കാൻ....-
Humans are really a
group of monkeys.
Stupidly they believe
they are lions,cheetahs and wolves...-