അവൾ ഒരു ചിത്രക്കാരിയാണ് ക്യാൻവാസിലേക്ക്
ചായങ്ങൾ പകർത്തി കൊണ്ടിരിക്കുമ്പോഴും മറ്റ്
എവിടെയോ ഇരുന്ന് അവൻ ആ ചിത്രക്കാരിയെ
അവന്റെ മനസെന്ന ക്യാൻവാസിലേക്ക്
പകർത്തുകയായിരുന്നു അപ്പോഴും ആ ചിത്രക്കാരി
ഇത് ഒന്നും അറിയാതെ മറ്റാർക്കോവേണ്ടി ചിത്രങ്ങൾ
കൊണ്ട് കഥകൾ രചിക്കുന്ന തിരക്കിലായിരുന്നു
-
Abishek P Appu
408 Followers · 374 Following
പെങ്ങൂസ്
❤❤❤❤
മനോഹരമായ ഭ്രാന്തൻ ചിന്തകളെ പ്രണയിക്കുന്നവൻ അത്ര മാത്രം ഇഷ്ടം തോന്നിയവരെ സ്വപ്ന... read more
❤❤❤❤
മനോഹരമായ ഭ്രാന്തൻ ചിന്തകളെ പ്രണയിക്കുന്നവൻ അത്ര മാത്രം ഇഷ്ടം തോന്നിയവരെ സ്വപ്ന... read more
Joined 19 November 2017
7 JUN 2021 AT 12:08
12 FEB 2021 AT 12:15
ഓരോ നോട്ടങ്ങളും എന്നിലെ
എന്നെ തന്നെ തൊട്ടുണർത്തുന്ന
നിന്റെ മന്ത്രങ്ങൾ ആയിരുന്നു 🦋-
3 JUN 2020 AT 23:14
പറയാൻ മടിച്ച ഒരു പ്രണയമായിരുന്നു
അവളുടെത് വാക്കുകളിൽ ഒളിപ്പിച്ച
പ്രണയവും മനസ്സിൽ ഉടലെടുത്ത വരികളും
അക്ഷരങ്ങളാൽ അവളിൽ നിറഞ്ഞപ്പോൾ
എഴുത്തിലൂടെ അവൾ അവന് സമ്മാനിച്ചത്
അവളെ തന്നെയായിരുന്നു-
31 MAY 2020 AT 22:12
നിന്നിലേക്കുള്ള എന്റെ
ചിന്തകളുടെ യാത്രയിൽ
എത്രയെത്ര സൂയിസൈഡ്
പോയന്റുകൾ വഴി സഞ്ചരിച്ച
ശേഷമാണു ഞാൻ എന്നിൽ
തന്നെ തിരിച്ചെത്തുന്നത്-
8 MAY 2020 AT 20:00
പ്രണയ നഷ്ടത്തിൻ്റെ
ഒന്നാം വാർഷികം അയാൾ
ആഘോഷിച്ചത് വിരഹത്തിൻ്റെ
ബീജങ്ങളാൽ അക്ഷര കുഞ്ഞുങ്ങൾക്ക്
ഗർഭം നൽകി ആയിരുന്നു-
7 MAR 2020 AT 11:37
ചിരിക്കാൻ മറന്ന്
പോകുന്നവർക്ക്
ചുറ്റും ഇതു പോലെ
ഹൃദയത്തിൽ തൊടുന്ന
എത്ര ചിരികളാവും
ഒരോ ദിവസവും കടന്ന്
പോയിട്ടുണ്ടാവുക❣️-