നമ്മുടെ മനസ് കാണാന്‍ സ്വന്തം കണ്ണുകള്‍ക്കേ കഴിയൂ...അതുകൊണ്ടാ നമ്മുടെ ചങ്ക് പിടയുമ്പോള്‍ കണ്ണ് നിറയുന്നത്!!!
-
നമ്മളിൽ പലരുടെയും
ജീവിതം ഒരു കാത്തിരിപ്പാണ്..
ഒരിക്കൽ എല്ലാം ശെരിയാവും
എന്ന കാത്തിരിപ്പ്!-
കാലമെത്ര കഴിഞ്ഞാലും
നരയെത്ര വീണാലും
പ്രണയം മനസിലാണ്.
മനസിൽ പ്രണയമുണ്ടേൽ
ജീവിതാവസാനം വരെ പ്രണയിക്കാം.-
നഷ്ടങ്ങൾ എന്നും
നഷ്ടങ്ങൾ തന്നെയാണ്,
എത്രയൊക്കെ സന്തോഷം
വരുത്തിയാലും
ചില നഷ്ടങ്ങൾ
അവസാനം വരെ
നമ്മുടെ
കണ്ണുകൾ നിറയ്ക്കും.
-
ഓരോ പെണ്ണും
ജീവിതത്തിൽ ഏറ്റവും
കൂടുതൽ കേട്ടതും
അത്ര തന്നെ
വെറുക്കുന്നതുമായ വാക്ക്
'പെണ്ണാണ്'
-
അഭിനയം പഠിപ്പിച്ചത് അമ്മയായത് കൊണ്ടാവും..
നെഞ്ചുപൊട്ടി കരഞ്ഞപ്പോഴും എല്ലാരും എണീറ്റുനിന്ന് കയ്യടിച്ചത്..!-
നിശബ്ദത എന്ന് പറയുന്നത് സങ്കല്പം മാത്രമാണ്. ശ്രദ്ധിച്ചാൽ കേൾക്കാം അനേകം ശബ്ദങ്ങളുടെ നെഞ്ചിടിപ്പ്.!
-
എന്തെങ്കിലുമൊന്ന് വിശ്വസിക്കാനില്ലെങ്കിൽ മനുഷ്യരൊക്കെ മരിച്ചുപോകും, ഒന്നു തലനിവർത്തി നോക്കൂ! വിശ്വസിക്കാവുന്ന പലതും ഈ ലോകത്തുണ്ട്.
-
പ്രണയം ഒരു തെറ്റിദ്ധാരണയാണ്.
മറ്റാരേക്കാളും അധികമായി നമ്മളെ സ്നേഹിക്കുന്ന ഒരാളെ കണ്ടെത്തിയെന്നുള്ള മനസിന്റെ തെറ്റായ ധാരണ.-
എപ്പോഴും അങ്ങോട്ട് പോയി മിണ്ടാൻ ശ്രമിക്കുക. കാരണം, മനസ്സിൽ നന്മയും സ്നേഹവുമുള്ളവർ മാത്രമേ എപ്പോഴും ആദ്യം സംസാരിച്ചു തുടങ്ങുകയുള്ളു.
-