എന്നിലെന്നോ മരണപ്പെട്ടിരുന്നു നീ
നിന്റെ ഓർമകളുടെ ഖബറിടം
കടന്നുചെല്ലാൻ കഴിയാത്ത വിധം
കാട് പിടിച്ചിരിക്കുന്നു
എന്നോ ഒരിക്കൽ ജീവിച്ചിരുന്നെന്നറിയാൻ
ഈ മൗനം മാത്രം ബാക്കി വയ്ക്കുന്നു
-
അതെന്നിൽ എഴുതുന്ന കഥ എന്റെ ജീവിതം
പ്രണയം....
അതെ പ്രണയമാണ് അക്ഷരങ്ങളോട്
അടുക്കും തോ... read more
തീക്ഷ്ണമാം വെയിലിലും
പച്ചിലക്കാട്ടി
ചിരിക്കുന്നോരിലകളും
പലവർണങ്ങളിൽ
വിരിയുന്ന പൂക്കളും
കുളിർമയേകുന്ന
കാഴ്ചയ്ക്കു പിന്നിൽ
കാണാമറയാത്താകിലും
ദിക്കറിയാതോടിത്തളരുന്ന
വേരിന്റെ വൈഭവം-
സ്വല്പനേരത്തേക്കാകിലും
നീയെനിക്കേകിയ
സൗഹൃദ
നിമിഷത്തിൻ
നൂലിഴയിൽ ഊർന്ന്
നിറവാർന്ന നിന്നുടെ
മാനസ ചെപ്പിൽ
കരകയറാനാവാത്ത വണ്ണം
വീണേ കിടപ്പു ഞാൻ
സ്നേഹത്തിൻ മകരന്ദമാ-
വോളം മോന്തിക്കുടിച്ച
മുഴുകുടിയനൊരു കരിവണ്ടു
ഞാൻ-
പെയ്യാതൊരു മഴയെങ്ങോ
പോയ്മറഞ്ഞു
പാതി തുറന്ന
വാതിലിൻ ചാരെ
നിദ്ര വെടിഞ്ഞ
രാവിനെ തന്ന്
ഇരുളിൽ തുറന്ന
മിഴിപോലെ
അകതാരിൽ
വിടർന്ന കനവോ
മൃദുലമായ് വീണുടഞ്ഞു-
നീയുള്ളിടം അസ്തമയമാണ്
നല്ല നാളെയുടെ ഉദയത്തിനു
മുൻപുള്ള വെറും അസ്തമനം
ദൃഷ്ടി പതിയാത്ത
ദൂരങ്ങളിലെവിടെയോ
പോയ്മറയുമ്പോൾ
പിന്നെ പടരുന്ന
പ്രതീക്ഷ
ഇടവേളകളിൽ
പുനർജനിക്കുന്ന
വൃദ്ധിക്ഷയങ്ങൾ
-
ഏവർക്കും
ഐശ്വര്യത്തിന്റെയും ഐക്യത്തിന്റെയും
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും
പൊൻകണിക്കൊന്ന പൂക്കും
സമ്പൽ സമൃദ്ധിയുടെയും
"വിഷു ആശംസകൾ "-
പരസ്പരം ഒന്നുചേർന്നോരാ
താളുകൾ
പതിയെയൊന്നടർത്തിമാറ്റുകിൽ
പാതിയും ജീർണ്ണിച്ച
ഇന്നലകളിലായ്
അഴുകാതെ ഇന്നും
ശേഷിച്ച ശകലങ്ങളവയിൽ
കാണുന്നു
കൗതുകത്തിൻ
നിറയെ വിടർന്ന
കുസുമങ്ങൾ
ജീർണ്ണതയിലും
മായാതെ മറയാതെ
ഒളിമങ്ങാതെ
വിടർന്നു നിൽക്കുന്ന
പൂപ്പുഞ്ചിരിയ്ക്കിന്നും
കറയില്ലാത്ത
മനസ്സുകൾതൻ
ഓർമ്മ സുഗന്ധം-