വാക്കുകളുടെ മാന്ത്രികത
നമ്മൾ കരുതുന്നതിനപ്പുറം.-
നിർവൃതികൾ.....
വാക്കുകളാൽ നിർവൃതികൾ....
നിങ്ങൾക്ക് അതിശയം തോന്നാം..
എന്നാൽ അത് സത്യമാണ്...
-
ഞാൻ ഞാനായിത്തന്നെ
നിന്നിലുണ്ടല്ലോ.....
നീയതൊരിക്കലും
തിരിച്ചറിയുന്നില്ലെന്ന് മാത്രം....
തിരിച്ചറിയാതെ നിന്നിൽ
നിറഞ്ഞു നിൽക്കുന്നതിനേക്കാൾ
മറ്റൊരനുഭൂതിയില്ല
ഇന്നെന്നിൽ.....-
നിർവൃതി
__________
ആകാശത്തിന്റെ
മോഹങ്ങൾക്ക് മേൽ
ആരോ നിറക്കൂട്ടിൽ നിന്നും
കറുപ്പ് നിറം വാരിവിതറിയതു
പോലെ തിങ്ങി നിറയുന്ന
മഴമേഘങ്ങൾ....
സൂര്യന്റെ മിഴിച്ചൂടിൽ
ഉരുകിയൊലിക്കുന്ന ഭൂമിയുടെ
മിഴികളിൽ ഒരു പ്രതീക്ഷയുടെ,
ഒരു ആശ്വാസത്തിന്റെ തിളക്കം....
തനിക്കായി ആകാശം കരയുമ്പോൾ
സ്വയം തണുക്കാൻ മോഹിക്കുന്നവൾ
ആ കണ്ണുനീരിനെ തന്റെ
ഉള്ളറകളിൽ ആവാഹിച്ചു
നീരുറവകൾക്ക് ജന്മം
നൽകാൻ തപസ്സിരിക്കുന്നവൾ...
അവളും ഒരു അമ്മയാവൻ
തയ്യാറെടുക്കുന്നു...
എന്റെ ഉള്ളിലൊരു കടൽ
ആർത്തിരമ്പുന്നു...
അതിന്റെ അലയിൽ ആടി
ഉലയുന്ന ഹൃദയം ഉള്ളിലൊരു
കണ്ണീർ സാഗരത്തിനെ
ഗർഭം ധരിക്കുന്നു
മിഴികളിലൊരു കടൽ ജനിക്കുന്നു
മാറിൽ നിണം ചുരത്തുന്നു
ഞാനുമൊരു അമ്മയാവുന്നു
ആത്മാവിന്റെ നിർവൃതി...!-
അടുക്കിപ്പറുക്കിയെടുത്തെന്നാൽ
താളലയത്തിൽ ചേർത്തെന്നാൽ
വാക്കുകൾ അവതൻ, പൂക്കളായ് -
ഒരു പിടി നിർവൃതി വാരി തൂകീടും-
ആർക്കും തടയാൻ
കഴിയാത്തത്ര വളർന്ന്
നീ തണലാകുക..
ഇലക്കൂടുകൾ നെയ്ത്
കുളിരേകുക..
പൂവിട്ടില്ലെന്നും കായ്ച്ചില്ലെന്നും
ആക്ഷേപിച്ചവരെ
നിഷ്പ്രഭരാക്കുക..
-