QUOTES ON #ഓർമ്മകൾ

#ഓർമ്മകൾ quotes

Trending | Latest
9 NOV 2020 AT 21:50

ഓർമ്മകൾ ഭ്രാന്തമായി
പെയ്തിറങ്ങുമ്പോൾ
നിനക്കായി മാത്രം
നിറഞ്ഞൊഴുകുന്നൊരു
കണ്ണീർപ്പുഴയുണ്ടെന്നിൽ
അതിന്റെ നനവേറ്റു
വിറങ്ങലിച്ചുതിർന്നു
വീഴുന്ന എന്നിലെ
നീയെന്ന അക്ഷരങ്ങളും....!!!

-



കാലങ്ങളും, കഥകളും കാഴ്ച്ചയിൽനിന്ന് കടന്നുപോയൊരാ വേദികളിൽ വീണ്ടുമെത്തിയാടുന്നതേ വേഷങ്ങളും, വികാരങ്ങളും.

-



ഇന്നും ഉറക്കം വന്നില്ല.
അമ്മ വാരിത്തന്ന ചോറുണ്ട്,
ഉറക്കം നടിച്ചച്ഛനെ പറ്റിച്ച്,
അമ്മൂമ്മ കഥകേട്ട് ഉറങ്ങിയിരുന്നൊരു കാലമുണ്ടായിരുന്നു...
ആ കലണ്ടർ ഒക്കെ എങ്ങോട്ട് പോയി മറിഞ്ഞാവോ...

-


30 JUN 2019 AT 12:25

നീ തിരഞ്ഞ വഴികളിലൊക്കെയും പ്രണയം മൊഴിഞ്ഞു ഞാൻ പൂത്തിരുന്നു.... ഹൃദയത്തിൽ വേരിറങ്ങിയതു കൊണ്ടാകാം അവ രക്ത വർണ്ണമാർന്നത്.... ഇന്നും ആ ഓർമ്മകളാൽ പൂക്കൾ പൊഴിക്കാറുണ്ട് ഞാൻ.. നിന്റെ കാൽപ്പാദങ്ങളെ ഒരിക്കൽ കൂടി ചുംബിക്കണമെന്ന മോഹത്തോടെ...

-


16 SEP 2020 AT 17:46

ഏകാന്തമാം
തീരത്തിരുന്ന്
മനസ് ഒരുപിടി നല്ല
നിമിഷങ്ങൾക്കായ്
കാതോർത്തു,മെല്ലെ
പിറകിലേക്ക് വഴി-
തിരിച്ചു വിടുമ്പോൾ,
മാഞ്ഞുപോയൊരാ,
നേരങ്ങൾതൻ
ഓർമകൾക്ക്
കട്ടിയേറുകയല്ലോ..

-


30 JAN 2019 AT 23:34

ഓളങ്ങൾ ഓളങ്ങളായി
നിൻ ഓർമകൾ
എന്നിൽ വന്ന് തലോടുമ്പോൾ..,

അറിയാതെ എങ്ങോ
മായ്ഞ്ഞു പോകുന്നു..
തീരത്തെഴുതി വെച്ച
എൻ നോവുകളെല്ലാം.

-


21 SEP 2020 AT 21:00

ആത്മാനുരാഗത്തിന്റെ
അപൂർവ്വതാളുകളിൽ
ചിതലരിച്ച ചിത്രങ്ങളുടെ
ശേഷിപ്പുകളെന്നോണം
പല മുഖങ്ങളുമിന്ന്
കാലത്തിന്റെ.....
കുത്തൊഴുക്കിൽപ്പെട്ട്
മറവിയുടെ....
കാണാക്കയങ്ങളിലേക്ക്
ആണ്ടുപോയിരിക്കുന്നു...
കാലചക്രത്തിന്റെ
വേഗതയിൽ ദിശതെറ്റി
പിളർന്ന വഴികളിലൂടെ
കാലം കവർന്നെടുത്ത
ആ നല്ലനിമിഷങ്ങളിലേക്ക്
വ്യഥകൾ മറന്നൊന്ന്
തിരികെ നടക്കാൻ
വൃഥാ... ഞാനിന്നും
ആശിച്ചു പോകുന്നു... !!
💕Fasi💕

-



ഞാൻ ശ്രുതി മീട്ടിയ അവളുടെ
തന്ത്രികളെല്ലാം ഇന്ന് മുറിച്ചുമാറ്റപ്പെട്ട
ഞരമ്പുകളെ പോലെ രക്തം വറ്റി,
ചിതറിത്തെറിച്ച ശരീരഭാഗങ്ങളും പെറുക്കിക്കൂട്ടി ഇരുട്ടിന്റെ മൂലയിലിരിപ്പുണ്ടവൾ

-


24 MAY 2021 AT 9:40

ഇന്നും ഓർമകൾ തിരഞ്ഞുപിടിച്ച്
എന്നെയെത്തിക്കുന്നത് നിന്നിലേക്കാണ്..
എന്നേലും ഒരിക്കൽ
എനിക്കൊന്നു മറക്കണം,
മറക്കാനാവുമോ എന്നറിയാനായ് മാത്രം.!!

-