'കാലം' എത്ര കഴിഞ്ഞു പോയാലും,
'വാരാണസി'യെ വരച്ചു കാട്ടുവാൻ മറ്റൊരു തൂലികയ്ക്കും ആവില്ല.
'രാണ്ടാംമൂഴ'ത്തിനപ്പുറം രൗദ്രഭീമന്‍ ഒരു മനോഹാരിത ഉണ്ടാവില്ല.
'മഞ്ഞ്' പോലെ മറ്റൊന്നും കാത്തിരിപ്പെന്ന നോവും, പ്രണയമെന്ന കുളിരും നമുക്കേകുയില്ല.
'നാലുകെട്ടി'നോളം അകത്തളങ്ങളിലെ കഥകളും, കാര്യങ്ങളും ആരും പറയുകയില്ല.
'വിലാപയാത്ര' യിലെ പോലെ ജീവിതത്തെ സമഗ്രമായ് ആരും കാട്ടിത്തരില്ല.
'അസുരവിത്ത്' കാട്ടിയ മതസൗഹാർദ്ദത്തിന്റെ അനുഭവങ്ങൾ മറ്റെങ്ങും തെളിയുകയില്ല.
'രക്തം പുരണ്ട മൺതരികൾ'ക്കപ്പുറം മനുഷ്യമനസ്സിനെ മറയില്ലാതെ കാണാനാവില്ല.
അത്രമേൽ തീവ്രമായ് വാക്കുകൾ കൊണ്ട് മായാജാലം കാട്ടുന്ന കൂടല്ലൂരിന്റെ എഴുത്തുകാരന്, നിളയുടെ കാമുകന്, 'കണ്ണാന്തളിർ പൂ'ക്കളാൽ നേരുന്നു പിറന്നാൾ ആശംസകൾ.-
'നാലുകെട്ടി'ലെ അപ്പുണ്ണിക്ക് അമ്മ കൊടുത്ത ഉള്ളി മൂപ്പിച്ച ചോറിന്റെ രുചിയെന്താണെന്ന് ചിന്തിച്ച ഒരു കൂട്ടിക്കാലമായിരുന്നു എന്റേത്...
പ്രണയത്തിന്റേയും കാത്തിരുപ്പിന്റേയും മനോഹരമായ ഒരു 'മഞ്ഞു' 'കാലം' കഴിഞ്ഞ് ഭീമന്റെ ഭാഷ്യത്തിലെ 'രണ്ടാമൂഴം' എത്തുമ്പോൾ അതുവരെ വായിച്ചതും അറിഞ്ഞതുമായ മിത്തുകളൊക്കെയും അപ്രസക്തമാകുന്നു... ചതിക്കാനറിയാത്ത ചന്തുവിന്റെ വീരഗാഥ പാണനറിഞ്ഞ വടക്കൻ പാട്ടുകളുടെ പൊളിച്ചെഴുത്തായി.... ആഖ്യാന രീതികളുടെ കാവ്യശോഭയാൽ എന്നും അക്ഷരലോകത്തെ ചക്രവർത്തിയായി തുടരുന്ന മഹാനുഭാവാ... ഇത്ര മനോഹരമായി പ്രണയം വരഞ്ഞിട്ട കഥാകാരന്റെ പ്രണയമറിയാനായി മാത്രം ''സാരസ്വതം' വായിക്കുന്നൊരു വായനക്കാരി ഞാൻ-
"മരണം: പവിത്രം....വിശുദ്ധം...,
ജീവിതം:നിന്ദ്യം....നീചം....നിഷിദ്ധം!!"
എം. ടി-
എനിക്കിഷ്ടം ഈ വരികളോട്.....
"പകരം തരുവാനെൻ്റെ പ്രാണനെയുള്ളു
ഇനി അതിൽ പാതി വേണമെങ്കിൽ
പറിച്ചെടുക്കുക പ്രണയമെ നീ"....-
കടലിനു കറുത്തനിറമായിരുന്നു ..."എന്നു തുടങ്ങുന്ന ഇതിഹാസം വീണ്ടും വായിച്ചു ,
സങ്കടവും സഹതാപവും കൂടിക്കലര്‍ന്നൊരു വികാരമാണു ആ മഹാവീരനോട് !
ഓരോ തവണ വായിക്കുമ്പോഴും വെറുപ്പും ദേഷ്യവും കലര്‍ന്ന അവജ്ഞയാണ് ആ ധര്മ്മിഷ്ഠനോട്!
ഒരു തവണയെങ്കിലും വായിച്ചിരിക്കണം പിന്തള്ളപ്പെടുന്നവന്റെ, പുച്ഛം ഏറ്റു വാങ്ങുന്നവന്റെ വേദന മനസിലാക്കുവാന്‍ ....
-
മലയാളികളുടെ മനസിൽ മായാതെ നിൽക്കുന്ന അക്ഷരങ്ങളുടെ തമ്പുരാന്ഒരായിരം പിറന്നാൾ ആശംസകൾ. അങ്ങയുടെ വരികൾ ഇനിയും അനർഗനിർഗളമായി ഒഴുകട്ടെ..സ്നേഹപ്രവാഹമായി..തേജസുറ്റ കഥാപാത്രങ്ങളായി.. ജീവൽ സ്പന്ദങ്ങളായി..
റോസ്
റോസ്-