Some relationships go deep into the heart.. some relationships makes our heart too much wounds at the deepest level. Those are the facts.. that is the reality happening todays society.. When will change the minds for the kinds .Let's wait... Let 's see..let's pray.
Ros 🌹-
മഞ്ഞുരുകുന്നത്, കാണാൻ കഴിയും എന്നാൽ മനസുരുകുന്നത് കാണാൻ ഉള്ളിൽ ഒരു നല്ല മനസ്സുള്ളവർക്കേ കഴിയൂ..
റോസ്
-
എന്നിലെ
പ്രണയവും
സ്നേഹവും
വിരഹവും
സൗഹൃദവും
നിന്നിൽ മാത്രം അലിഞ്ഞുചേരുന്നതാണ്.
🌹റോസ് 🌹
-
പ്രാണനിൽ കൊത്തി വെച്ച നിന്റെ സ്നേഹത്തോളം വരില്ല ഒന്നിനും..എന്റെ സിരകളിൽ പടരുന്ന നിർമല സ്നേഹത്തിൻ പ്രവാഹം വല്ലാത്തൊരു അനുഭൂതിയായി തീരുന്നു.
റോസ് ❤
-
പ്രിയ പുഷ്പമേ.. മനം മയക്കുന്ന നിന്റെ ഗന്ധം... പല വർണം വിതറുന്ന മനോഹാരിത...ഒരു നാൾ പൂത്തു തളിർത്തിരുന്ന പ്രണയത്തെ ഓർമപ്പെടുത്തുന്നു
റോസ്-
ജീവിതത്തിനു തന്നെ അടുക്കും ചിട്ടയും കൃത്യനിഷ്ഠയും ഉണ്ടാവുന്നു. നെട്ടോട്ടവും പരക്കം പാച്ചിലും വിട പറയുന്നു
റോസ്-
മുറ്റത്ത് പൂക്കളം തീർക്കാൻ പൂക്കൾ തേടി തൊടിയിലൂടെ കൂട്ടുകാരോടൊപ്പം പോയതും.. അയൽ പക്കത്തെ വീടുകളിൽ നിന്നും കിട്ടുന്ന പോന്നോണ സദ്യയും രുചിയൂറു ന്ന പായസവും.. പിന്നെ നമ്മുടെ നാട്ടിലെ ഓണക്കളികളും എല്ലാം ഇന്നലെ കഴിഞ്ഞ പോലെ.. ഇന്നത്തെ പോലെ പരക്കെ ഓണാഘോഷങ്ങളും ഓണ സദ്യയുമൊന്നും ഇല്ല. അതുകൊണ്ട് ആ കാലവും രുചിയും.. ഓർമകളിൽ മധുരിക്കുന്നു.
റോസ്‌ന മുഹമ്മദ്-
സ്നേഹപൂർവ്വം
നിറഞ്ഞ കണ്ണുകളോടെ
തേങ്ങുന്ന മനസ്സോടെ
വിറയാർന്ന വാക്കുകളാൽ
ഞങ്ങൾ യാത്രയാക്കുന്നു
ഏത് വാക്കിനാൽ യാത്രാമൊഴിയേകണം...
വീണ്ടും കണ്ടുമുട്ടാൻ വേണ്ടി
ഞാനീ വാക്കുകൾ ഇവിടം ഉപേക്ഷിക്കുന്നു.
റോസ്
-