.....
-
Intagram:vanajakrishna.123
ഒരു മുഴുഭ്രാന്തൻ-ഭ്രാന്തി യാവുകയെന്നാൽ വലിയൊരു കടലാവുകയെന്നതാണ്
ഉള്ളിൽ ഇരമ്പി കരയുമ്പോഴും തിരമാല പോലെ തലതല്ലി ചിരിക്കുകയെന്നതത്ര എളുപ്പമല്ല ഒന്നുകിൽ ഒരു സാധാരണ മനുഷ്യനിൽ കവിഞ്ഞ ജ്ഞാനി ആയിരിക്കണം,, അല്ലെങ്കിൽ ഒരു സാധാരണ മനുഷ്യനു അതിജീവിക്കാനാവാത്ത വിധം മുറിവേറ്റിരിക്കണം
Vanaja krishna-
ഓർത്തിരിക്കാൻ മാത്രം ഞാൻ എന്തെങ്കിലും അവശേഷിപ്പിച്ചിരുന്നോ ന്നറീലാ!
കുറിച്ചിടാതെ പോയ കുറച്ചക്ഷരങ്ങളല്ലാതെ..
കാത്തിരിക്കാൻ മാത്രം ആർക്കെങ്കിലും ഞാൻ എന്തെങ്കിലും കൊടുത്തു പോന്നിരുന്നോ ന്നും,
വാങ്ങി പോന്നിരുന്നോ ന്നും ഓർക്കുന്നില്ലാ...
കാണാതിരുന്നിട്ടും മിണ്ടാതിരുന്നിട്ടും വർഷങ്ങൾക്കപ്പുറവും ചിലർ ഓർക്കുന്നു വെങ്കിൽ സ്നേഹത്തിന്റെ കണികകൾ എത്രയും മനോഹരമാണെന്നാണ്
Vanajakrishna🖋️-
തിരക്കുകൾ തീരാതെ ജീവിതം തീർന്നു പോകുന്നൊരുവൾ, അടുത്ത ചുവടിൽ നിലം പതിച്ചേക്കാവുന്നതിന്റെയോരത്ത് ജീവിക്കാൻ മറന്നതോർത്ത ഓർമ്മയുടെ വക്കത്ത് അക്ഷരങ്ങളുടെ ലോകത്തിൽ ചിന്തകളുടെ കാടൊരുക്കി, സങ്കൽപ്പങ്ങളുടെ കൂടൊരുക്കി, സ്വപ്നങ്ങളുടെ കടലിറങ്ങി,, കളഞ്ഞുപോയ അവളെ തിരഞ്ഞെഴുതിയവൾ തീരരുതാത്ത പുതിയ തുടർക്കഥക്ക് തുടക്കം കുറിച്ചങ്ങനെ സ്വതന്ത്രത്തിന്റെ ആകാശത്തിൽ അവളൊരു കൊട്ടാരം തീർത്തു... വർണ്ണം വറ്റിയ അക്ഷരങ്ങളാൽ പുതു മഴവില്ലു തീർത്തു.. മരിച്ചുപോയൊരുവൾക്ക് മരണമില്ലാത്ത പുനർജ്ജന്മം നൽകി..! ഇനിയാ ആകാശം അവളുടെ പേരിനാൽ അറിയപ്പെടും.. അരുതെന്ന് വിലക്കിയോരും അവഗണിച്ചു മുഖം തിരിച്ചോരും അവളാൽ അഭിമാനം കൊള്ളും... അന്നാണ് നീ നിന്റെ നീയാകുന്നത്...
-