നഷ്ടങ്ങളുടെ പട്ടികയിലേറെയും ഇഷ്ടങ്ങളായിരുന്നു......
-
ഒരു വരി പോലുമിന്നന്യമാം
പോലെന്നിലെ ആഴിയിൽ
ഒരു ഉറവയ്ക്കായുള്ളൊരു
കാത്തിരിപ്പാണെന്നും ഞാനീ
വരൾച്ചയിൻ ദാഹത്തിലും
-
വരികള്‍ കൊടുത്തു വരികള്‍ വാങ്ങി എന്നില്‍നിന്നുമുള്ള ഇറങ്ങിപ്പോക്ക് ആ വരികളിലൂടെ തിരിച്ച് തരാനാണെങ്കിൽ പിന്നെയെന്‍ ഹൃദയം പോലും വരികളില്ലായ്മയാൽ ശൂന്യമായ് പോകും.
ഓര്‍ത്തോ....-
അധികപക്ഷവും തെറ്റുകളല്ല, തെറ്റിധാരണകളാണ്
മനസ്സുകൾ തമ്മിലുള്ള അകലം
കൂട്ടുന്നതും പിന്നീടാ മനസ്സിൽ നിന്നും
പടിയിറങ്ങേണ്ടി വരുന്നതും,
അല്ലെങ്കിൽ പടിയിറക്കപ്പെടുന്നതും-
വെളിച്ചം കാണാൻ
കാത്തിരിക്കുന്ന
മയിൽപ്പീലിയായി
ഞാനും എന്റെ
സ്വപ്നങ്ങളും
കാത്തിരിക്കുകയാണിന്നും
നിന്റെ ചുംബനങ്ങൾ
ഏറ്റു വാങ്ങുവാനായ്...-
ഇഷ്ട്ടമാണെന്നറിയുമല്ലോ എന്നാണ് പലരുടെയും ചിന്ത...
ഇഷ്ട്ടമായിട്ടെന്താ കാര്യം...
ഇഷ്ട്ടമെന്ന ഒരു വാക്ക് കേൾക്കാൻ
എത്ര കൊതിച്ചിട്ടുണ്ടായിരുന്നു...
ശാസനകൾക്കപ്പുറം സ്നേഹം കൊതിക്കുന്ന ഹൃദയവുമില്ലേ
ഏവർക്കും...
-
ദയ തോന്നിയുള്ളൊരാ മനസ്സിലെ
സ്നേഹത്തിനെന്താകും അർത്ഥം ?
അറിയില്ലെനിക്കതിനുത്തരം ....
എങ്കിലും നീർക്കുമിളതൻ ആയുസ്സിൽ
ഞാനാ സ്നേഹവും ആസ്വദിക്കും .. !-
അതൊരു ചിതലായിരുന്നു...
ഹൃദയത്തിനകത്തളങ്ങളിലെ
പ്രണയമോഹങ്ങൾ
ഭൂജിച്ചുകൊഴുത്ത്,
വിരഹം വിസർജിച്ച്..
അല്പായുസ്സിൽ
ഒടുങ്ങുമെന്നതറിയാതെ
ഒരു പുതുമഴയിൽ
ചിറകുവിടർത്തി
ഇയ്യാംപാറ്റയായി
പറന്നകന്ന
വെറുമൊരു ചിതൽ...
-
എന്നിൽ വിരിഞ്ഞൊരു
പ്രണയമായിരുന്നു നീ .
ഒരുനാൾ വരെ നീയെന്നും
എനിക്കായി വിരിഞ്ഞിരുന്നു .
നിനക്കെന്നും അറിയാമായിരുന്നു
നിന്നോളം ഒരു പൂവിനും
എൻ മനസ്സിലൊരിടം ഞാൻ
നൽകിയിട്ടില്ലെന്നും , സ്നേഹപൂർവ്വം
ആരാധിച്ചിട്ടില്ലെന്നും .. !
എന്നിട്ടുമെന്തെ നീയിന്നെൻ
മനസ്സിന്റെ മുറ്റത്തായി
ഇതളടർന്നു വീണൊരാ
വിരഹപുഷ്പ്പമായി തീർന്നത് ...!
-