QUOTES ON #അമ്മ

#അമ്മ quotes

Trending | Latest
4 SEP 2021 AT 20:09

അച്ഛൻ ചവിട്ടിയരച്ചെറിഞ്ഞാലും
വീണുകിടന്നിടം കീഴ്മേൽപിളർന്നാലും
വേച്ചുവെച്ചെന്നമ്മ ഓടിപിടിഞ്ഞെത്തി
ചേർത്തുറക്കാറുള്ള ഈണത്തി
_നീരടികൾ ഊട്ടിവിളിച്ചുണർത്തി
ത്തരാറുള്ളൊരാമുത്തമെന്നിൽ
വന്നുയിർത്തെഴുന്നേൽക്കുമ്പോൾ,
കണ്ണുനീർ തോരാതൊഴുകിയൊഴുകിയെൻ
ഉള്ളെരിഞ്ഞാളിപടരുന്നുവെങ്കിലും
ഓർത്തോർത്തു നീറുന്ന ഓർമ്മകൾ
പേറിയാ താരാട്ടിനിന്നും തീരാത്തമധുരം....

-


8 FEB 2020 AT 19:04

പകരം വയ്ക്കാനാവില്ലാ
ഈ ഭൂമിയിൽ പെറ്റമ്മതൻ
നല്കിയ വാത്സല്യത്തോളം.. !
പകരമാവില്ല മറ്റൊന്നുമേ
നാം നുണഞ്ഞ അമ്മിഞ്ഞ
പാലിന്റെ മാധുര്യത്തോളം... !

-



ഇനിയുമൊരായിരം ജന്മങ്ങളുണ്ടെങ്കിൽ ഒരു പെൺകുഞ്ഞായി തന്നെ ജനിക്കണമെനിക്ക്...

-


23 MAY 2020 AT 22:48






-



ഞാൻ അറിഞ്ഞതിൽ വച്ചേറ്റവും നല്ല അദ്ധ്യാപിക എന്റെ അമ്മ തന്നെയാണ്.

-


30 MAY 2018 AT 14:31

കൂട്ടിയിട്ട എച്ചിൽ പാത്രങ്ങളും,
പാതി തുറന്ന പിൻവാതിലും,

വിശന്നു കരഞ്ഞ പൂച്ചയും,
നിശ്ചലമായ അടുക്കളയും,

തണുത്തുറഞ്ഞ അമ്മയും...

-


8 FEB 2019 AT 23:36


'അമ്മ' വിശപ്പില്ല എന്ന കള്ളവും പറഞ്ഞു ഒഴിഞ്ഞ ചോറ്റുകലം കഴുകുന്നത് കണ്ടിട്ടാവണം... ,
'അച്ഛൻ' ചോറിൽ നിന്നും കല്ല്‌ കിട്ടിയെന്നു പറഞ്ഞു പകുതി ബാക്കിവെച്ചു എണീറ്റുപോയത്....

-


13 JUN 2021 AT 10:36

ഫ്രഞ്ച് വിപ്ലവവും
ധവള വിപ്ലവവും
നേരിട്ട നാടാണിത്...
പക്ഷെ ഞാൻ തോറ്റത്
അമ്മ വിപ്ലവത്തിലാണ്... 😌

-


11 JUL 2019 AT 19:51

ഹേ മനുഷ്യാ...........

ഒരിക്കൽ ആ വേശ്യത്തെരുവുകളിൽ നിന്റെ എച്ചിലായി മാറി വിശപ്പടക്കേണ്ടി വന്നവളാണു ഞാൻ.. നിന്റെ ഇരവുകൾക്ക് വീര്യം പകർന്നവൾ..... കഴിഞ്ഞുപോയ ആ കറുത്ത അദ്ധ്യായങ്ങൾക്കിപ്പുറം ഇന്ന് ഞാനൊരു പെൺകുട്ടിയുടെ അമ്മയാണ്...... ഇനിയും നിന്റെ കഴുകൻ കണ്ണുകളാൽ എന്റെ മാംസക്കഷ്ണങ്ങളെ വിരുന്നിനു ക്ഷണിക്കാതിരിക്കുക..... സ്വപ്നങ്ങൾക്ക് ചങ്ങലയിട്ട് നിന്റെ കാൽക്കീഴിൽ അടിയറവുവെച്ച എന്റെ ജീവിതം എനിക്ക് നീ ഭിക്ഷയായ് നൽകിയാലും...... ആ ചിറകുകൾക്കുള്ളിൽ എനിക്ക് എന്റെ കുഞ്ഞിനെ സംരക്ഷിക്കണം.... നിന്റെ തീൻമേശകളിൽ ഉയരുന്ന നിലവിളികളിലൊന്ന് അവളുടേതാകാതിരിക്കാൻ വേണ്ടി...

-


5 JUL 2020 AT 21:24

"അമ്മേ......

എനിക്ക് വിശക്കുന്നു..... "

-