Sunil Daiwik   (sunil daiwik)
496 Followers · 187 Following

read more
Joined 26 November 2019


read more
Joined 26 November 2019
7 JUL 2023 AT 8:07

എഴുതാൻ മറന്ന കവിതകൾ
ഒക്കെയും കുറിച്ചു വെക്കാം....
നീ എന്നെങ്കിലും വായിക്കുമെന്ന
പ്രതീക്ഷയോടെ....!!

-


7 OCT 2022 AT 6:22

പുലരാറായിട്ടും മാനത്ത്
തങ്ങുന്ന അമ്പിളിക്കിണ്ണവും
ദൂരെ ഒറ്റയ്ക്ക് ഇരുന്ന്
തിളങ്ങുന്ന പൊൻ താരകവും
മഞ്ഞലയിൽ മുങ്ങി നിവർന്ന്
തലയുയർത്തി കഥ പറഞ്ഞു
നിൽക്കുന്ന പുൽക്കൊടികളും
വീഥിയിൽ ഇരുവശങ്ങളിലായ്‌
പാതിപൂത്ത വഴിപ്പൂക്കളും
ഇരുളലകൾ മായുന്നൂ മെല്ലെ
പുലരൊളി ചിതറുന്നൂ എങ്ങും...!

-


3 OCT 2022 AT 19:15

അപരിചിതർ തമ്മിൽ
പരിചിതരാകുന്നു
ചിരപരിചിതർ വീണ്ടും
അപരിചിതരായി
മാറുന്നു...

-


30 SEP 2022 AT 8:11


പുഴ തുന്നിയ ദാവണി ചുറ്റി
ഇളകും കുഞ്ഞോളങ്ങൾ
മഞ്ജു തെന്നൽ കൊഞ്ചി വീശി
ഓരത്തെ മലരിലും തളിരിലും
തൊട്ടുരുമീ ഒഴുകും മനമലിയും
കുളിരിൽ പളുങ്കിൻ ഞൊറികൾ
ഹൃദയം വാരിപ്പുണർന്ന് മിഴിയിൽ
ഉണരുമഭിലാഷമായ് സ്നേഹ
സുരഭിലമായ് എന്നിൽ പടർന്ന്
പുലർ ചുംബനമേകനായ് തീരത്തെ
കൽപ്പടവിൽ നീ വരുന്നതെപ്പോൾ...!

-


21 SEP 2022 AT 9:28

മഞ്ഞലകൾ മായുമ്പോൾ
ജനലോരം പ്രഭാകിരണം
മൃദുലമായ് തഴുകുന്നൂ
കുളിർക്കാറ്റിൻ നറു ചുംബനം
വിടരുന്നൂ വഴികൾത്തോറും
നിറയേ തളിരിലകൾ
പൂക്കുന്നീവല്ലിയിൽ
പ്രണയചഷകത്തിൻ
മകരന്ദമാവോളം നുകരാൻ
വാനിലേറി ഋതുശലഭങ്ങളീ
വർണ്ണരാജിയിൽ.........

-


14 SEP 2022 AT 19:59


നീലത്താമരപ്പൂവിൻ
ദലങ്ങളായ്‌ ഓരോ
നീല നിശീഥിനിയിലും
നീ വിടരുമ്പോൾ
നീഹാര മധുരം തേടും
രാവിൻ മാറിൽ
ചായും ഞാനൊരു
നീലനിശാശലഭമായ്..!!

-


14 SEP 2022 AT 16:53

ഭിന്നിപ്പിച്ചു ഭരിക്കാൻ ബ്രിട്ടീഷുകാർ
കണ്ടെത്തി,ഒടുവിൽ ഉപേക്ഷിച്ചു
പോയ വർഗീയ വിഷതന്ത്രം ഏറ്റെടുത്ത് വീണ്ടും നടപ്പിലാക്കുന്ന വർഗീയ വാദികളാണ് രാജ്യം നേരിടുന്ന
ഏറ്റവും വലിയ അപകടം.

-


14 SEP 2022 AT 16:46

സമാധാനവും സഹോദര്യവും ആഗ്രഹിക്കുന്ന നാനാമതസ്ഥരായ
ജനങ്ങൾക്കിടയിൽ വർഗീയ വിഷം കലർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന വർഗീയവാദികളെയാണ് നമ്മുടെ രാജ്യത്തുനിന്നും ഉന്മൂലനം ചെയ്യേണ്ടത്.

-


11 SEP 2022 AT 19:34

പുലരിവെയിലിൽ മാഞ്ഞു
പോകുന്ന മഞ്ഞലകളേ
തളിരണിഞ്ഞ താരുണ്യത്തിൽ
പൂക്കുന്ന കാട്ടുപ്പൂക്കളേ
കിനാവുകളിൽ ആർദ്രമായ്
തഴുകുന്ന തെന്നലകളേ
നിനവുകളിൽ ശ്രുതിയിടും
മൗനരാഗങ്ങളേ
വിജനസുരഭിലാമാം
നിദ്രയിലെന്നെരുകിൽ
കൂടെ ചേർന്നുറങ്ങാൻ
നിങ്ങൾ വരുകയില്ലേ.....?

-


11 SEP 2022 AT 9:18

....

-


Fetching Sunil Daiwik Quotes