Amrutha Aravind   (അമൃത)
466 Followers · 290 Following

read more
Joined 13 June 2020


read more
Joined 13 June 2020
7 JUN AT 15:06

മനുഷ്യൻ അങ്ങനെയാണ്...
സ്വന്തം താല്പര്യങ്ങളെ ഇങ്ങനെ വിട്ടുകൊടുക്കലുകൾക്ക് വിധേയമാക്കികൊണ്ടിരിക്കും... നഷ്ടങ്ങളുടെ പട്ടികയിൽ അവയെ തുന്നി ചേർക്കും...
വീണ്ടും വീണ്ടും ആ ഓർമ്മകളെ തലോടിക്കൊണ്ടിരിക്കും...
എങ്കിലും നിങ്ങൾ അവർക്കായി ഇങ്ങനെ എഴുതിക്കൊണ്ടേയിരിക്കും...

-


17 DEC 2023 AT 10:10

നോക്കൂ...
എത്ര മനോഹരമായാണ് ഞാൻ
അയാളെക്കുറിച്ച് എഴുതി വയ്ക്കുന്നത്...

-


30 NOV 2023 AT 14:16

-


23 NOV 2023 AT 18:51

-


13 NOV 2023 AT 10:08

ഒരു ബ്ലൂ ടിക്കിനുമപ്പുറത്തേക്ക്
സാന്നിധ്യം കൊണ്ട്
തണലാവുന്ന ചില മനുഷ്യരുണ്ട്...

-


11 NOV 2023 AT 20:30



പാതി തുറന്ന ജനൽ പാളിയിലൂടെ
എനിക്കു കാണാമായിരുന്നു.
ചെമ്പകത്തിന്റെ കൊമ്പിലും
മറ്റും തൊട്ടു നോക്കുന്ന അച്ഛനെ...
അച്ഛന്റെ കയ്യിന്റെ ചൂട് എന്റെയും ചെമ്പകത്തിന്റെയും ശരീരത്തിലേക്ക് ഒരുപോലെയാണ് അന്നേരം പടർന്നു കയറിയത്.....

-


10 NOV 2023 AT 14:00

ഒടുവിൽ...
നീ പോയതിനെ ചൊല്ലി
ഞാൻ കുറച്ചു വരികളെഴുതി...
വായിച്ചവർ അതിനെ
കവിതകളിൽ മികച്ചതെന്നും
ഞാനതിനെ എന്റെ
ചരമക്കുറിപ്പെന്നും വിളിച്ചു...

-


7 OCT 2023 AT 7:42

കാലം ഒരു മനുഷ്യന്റെ
വിധി നിർണയിക്കുകയാണെങ്കിൽ,
എനിക്കു ഭൂതകാലത്തിൽ തന്നെ
വധശിക്ഷ തരിക....

ഭാവിയെ കുറിച്ചുള്ള വേവലാതികൾ
ഇല്ലാതെ തന്നെ ഞാൻ
സുഖനിദ്ര പുൽകട്ടെ...

-


6 OCT 2023 AT 22:41

എന്റെ വരികളിലെ അപൂർണ്ണത
നിങ്ങൾ അറിയുന്നുവെങ്കിൽ,
എന്നെ വായിക്കുക എന്നതിലുപരി
നിങ്ങൾ എന്നെ മനസിലാക്കുന്നു....

-


6 OCT 2023 AT 22:35

"നീയെന്റെ വരികൾക്കു മറുവരിയാവുന്നു..
എന്റെ പ്രണയത്തിന്റെ രൂപമാവുന്നു..."

-


Fetching Amrutha Aravind Quotes