പൂവല്ല... പുസ്തകമല്ല....
പുഞ്ചിരിയാണവളുടെ
മിഴികളും മൊഴികളുമാണവളുടെ
സാന്നിദ്ധ്യവും സാമീപ്യവുമുള്ള
നിമിഷങ്ങളാണെൻ സമാധാനം...
പൂവല്ല...പുസ്തകമല്ല...
ഇരുൾ നിറഞ്ഞ രാവിന്റെ
നിശബ്ദയാമങ്ങളിലെയിളം കാറ്റേറ്റുള്ള
ഏകാന്ത നിമിഷങ്ങളാണെൻ സമാധാനം..
പൂവല്ല...പുസ്തകമല്ല..
ഇഷ്ട ദൈവത്തിന്റെ
നാമസങ്കീർത്തനങ്ങളാലപിച്ചുള്ള
കണ്ണീരിൽ കുതിർന്നയെൻ പ്രാർത്ഥനകൾ
നിറഞ്ഞ നിമിഷങ്ങളാണെൻ
സമാധാനം..
പൂവല്ല...പുസ്തകമല്ല...
എൻ പ്രിയ പ്രാണനാം പ്രിയന്റെ
കരങ്ങളാലെൻ നെറുകയിൽ
തഴുകും വേളയിലുള്ള
പ്രേമാർദ്രമായ നിമിഷങ്ങളാണെൻ
സമാധാനം...
_©Soumya Gopalakrishna
-
*നിന്റെയുള്ളിൽ സമാധാനത്തോടെയായിരിക്കുവാൻ*
ഒളിച്ചുകളി നടത്തുന്ന
ഒത്തിരി സന്തോഷങ്ങൾ
വിരഹ സഞ്ചാരത്തിൽ
നീ കാണാതെ പോയിരുന്നു.
പകയുടെ പുല്നാമ്പുകൾ
കിളിർത്തിരുന്ന മനതാരിൽ
നീയൊരു
ഭീകരനായ അസുരനേയും
മോഹിപ്പിക്കുന്ന ദേവനേയും
ഒളിപ്പിച്ചു വെച്ചിരുന്നു.
സമയ രഥങ്ങളിൽ
പ്രത്യക്ഷമാകുന്ന രാജവീഥിയിൽ
യുദ്ധവും സമാധാനവും
നീ പുറപ്പെടുവിച്ചിരുന്നു.
കാലങ്ങളുടെ ചൂളംവിളികൾ
അകന്നു തുടങ്ങിയെന്നാലും
ഇനിയും വെളിപ്പെടുവാൻ
നിന്റെ ഉള്ളിൽ തിങ്ങുന്ന
എത്രയെത്ര വേഷങ്ങൾ
ഇനിയും ബാക്കിയാണ്..-
നെഞ്ചിലെ നെരിപ്പോടിൽ വാക്കുകളെ എറിഞ്ഞ്
അതിന്റെ തീ കായുകയാണ് ഞാനിപ്പോൾ...-
രാത്രിയിൽ ഉറങ്ങാൻ സാധിക്കാത്ത വിധം
ചിന്തകൾ നിങ്ങളെ അലട്ടുന്നുവെങ്കിൽ, നിങ്ങളുടെ സമാധാനം അവ കവർന്നെടുത്തിരിക്കുന്നു എന്നറിയുക.
നാം മറ്റെന്തൊക്കെ നേടിയാലും,നഷ്ടമായ
സമാധാനത്തോളം വരില്ല ഒന്നും.ശാന്തമായി ഉറങ്ങുവാനാവുക എന്നതിൽപരമൊരു സൗഭാഗ്യം വേറെയില്ല.-
മനുഷ്യൻ നൈമിഷിക സുഖങ്ങൾക്കു പിന്നാലെ പായുമ്പോൾ,സമാധാനം അവനിൽ നിന്നകലേക്ക് ഓടി മറയുന്നു.
-
നിന്നെത്തിരഞ്ഞെന്റെ കണ്ണുകളും,
നിന്നെ തേടിയെന്റെ കാലുകളും തളർന്നു.
ഒടുവിൽ ഞാൻ തിരികെ നടന്നു, നീ എന്നിൽത്തന്നെ ഉണ്ടെന്ന തിരിച്ചറിവിൽ ഇന്ന് ഞാൻ സന്തുഷ്ടയാണ്.
-
ചിന്തകൾ മനസ്സിന്റെ ആഴങ്ങളിൽ
കയറിക്കഴിഞ്ഞാൽ ധാരാളമായി
മറ്റുള്ളവർക്ക് വായിക്കാൻ കഴിയുന്നതും
എന്നാൽ ഒരിക്കൽ പോലും ആർക്കും
വായിച്ചെടുക്കാൻ കഴിയാത്തതുമായ
അമൂല്യ നിധിയാണ്.-
സമാധാന ഉടമ്പടി ഉറപ്പിക്കുമ്പോൾ അവർ മറ്റൊരുവശത്തു കൂടി ഭീകരതയുടെ വിത്ത് പാകുകയാണ്.....
-
സമൃദ്ധമായ ഒരു ജീവിതത്തെക്കാൾ, സമാധാനപൂർണ്ണമായ ഒരു ജീവിതമാണ്
നമുക്കാവശ്യം.-
വാക്കിന്റെ കളരിയിൽ,
ഉറുമികൾ വീശുന്നു,
ചുരികകൾ വിരിക്കുന്നു,
ഒളിയമ്പുകൾ എയ്യുന്നു,
കുന്തങ്ങൾ പായുന്നു,
വാളുകൾ കൂട്ടിയിടിക്കുന്നു.
ആന തേർ കാലാൾ,
കുതിരകളൊക്കെയും,
പാവം ജനത്തെ
ചവിട്ടി മെതിക്കുന്നു,
എല്ലാത്തിനുമന്ത്യത്തിൽ
പോരാളികൾ വീഴുന്നു.
യുദ്ധം ജയിച്ചവരാര്,
ആരുമില്ലാരുമില്ലാരുമില്ല,
യുദ്ധത്തിന്നന്ത്യത്തിൽ
ഉരുണ്ടു നടക്കുന്നു,
മണ്ണിൽ പുതഞ്ഞ
കബന്ധങ്ങൾ മാത്രം.
-