"ചില കടുംകെട്ടുകൾ എങ്ങനെ അഴിക്കണം എന്നറിയാതെ നമ്മൾ കഷ്ടപ്പെടുമ്പോൾ ഞാൻ അഴിച്ചു തരാം എന്നു പറഞ്ഞ് അനുവാദം പോലും ചോദിക്കാതെ നമ്മുടെ ജീവിതത്തിലേയ്ക്ക് കടന്നുവരുന്നവരാകും ആ കടുംകെട്ടിനെ കൂടുതൽ സങ്കീർണം ആക്കുന്നത്."
-
"ചില വിഷമങ്ങൾക്ക് കാരണം കണ്ടെത്താൻ പാടാണെടോ....
എന്തിനെന്നില്ലാതെ ഒരു വിഷമം..."
"കാരണം ഇല്ലാത്ത വിഷമമോ?അങ്ങനെ ഒന്നുണ്ടോ?"
"ഇതുവരെ എനിക്കും അങ്ങനെ ഒരു വിഷമം അന്യമായിരുന്നൂ..
എന്നാൽ ഇപ്പോ ഞാനും അങ്ങനെ ഒരു
വിഷമത്തിന്റെ രുചി അറിയുന്നെടോ,കാരണം ഇല്ലാത്ത വിഷമം...."
"ഏയ് അങ്ങനെ ഒരു വിഷമം ഇല്ലെടോ?എന്തിനും കാരണങ്ങൾ ഉണ്ട്.എന്തു നടന്നാലും അതിന് പിന്നിൽ കാരണങ്ങൾ ഉണ്ട് അതുപോലെ,ഈ വിഷമത്തിനും കാരണം ഉണ്ടെടോ,തീർച്ച."
"ഉണ്ടാകാം ഞാൻ സമ്മതിക്കുന്നൂ....പക്ഷെ എനിക്ക് അത് തിരിച്ചറിയാൻ പറ്റണില്ലെടോ,അല്ലെങ്കിൽ അത് എന്താണ് ?എന്തുകൊണ്ട് ?എന്ന് ഞാൻ മനസ്സിലാക്കാൻ ശ്രമിക്കണില്ല....!
അതും അല്ലെങ്കിൽ കാരണം അറിഞ്ഞിട്ടും അത് ഉൾക്കൊള്ളാൻ സാധിക്കാതെ,വേറെന്തെക്കയോ ചിന്തിച്ചു മനസ്സിനെ പറഞ്ഞു പറ്റിക്കാൻ ശ്രമിക്കുന്നൂ........."-
ഉള്ളിൽ വലിയ വിഷമങ്ങൾ ഉണ്ടായിട്ടും അതിലേക്ക് അലിഞ്ഞു വീഴാതെ പിടിച്ചു നിർത്തിയതാണ് പുറമെ നിങ്ങൾ കാണുന്ന ആ ചെറിയ പുഞ്ചിരി.
-
ചില സമയത്ത് ഒരു പാട് കാര്യങ്ങൾ ചിന്തിച്ചു കൂട്ടി നാം വിഷമിക്കാറുണ്ട്. പിന്നീട് തിരിച്ചറിവുണ്ടാകും , അത്രത്തോളം വേവലാതിപ്പെടേണ്ട ഒരു കാര്യവുമില്ലായിരുന്നെന്ന്. എന്നാലും വെറുതെ...
-
ഒരിക്കൽ ഒരു പാട് മനസ്സ് വിഷമിപ്പിച്ച കാര്യങ്ങൾ കുറച്ചു കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ നിസ്സാരമായി തോന്നിയേക്കാം. എന്നാലും ആ
സമയത്തെ വേദനയുടെ ആഴം
അതനുഭവിച്ച ആൾക്ക് തീർത്തും
മറക്കാനും സാധിക്കില്ല
-
എത്രയൊക്കെ വിഷമം ഇല്ലെന്നു നടിച്ചാലും പ്രിയങ്കരമായ ഒന്ന് കൈമോശം വരുമ്പോൾ ആരുമറിയാതെ ഉള്ളൊന്ന് തേങ്ങാറുണ്ട്.
-
രാവിലെ തന്നെ ഒരു പഴുതാരയെ കൊന്നു.... പിന്നെയാ ഓർത്തത് അതിന്റെ വീട്ടിലെ അവസ്ഥ...
അത് അച്ഛൻ ആയിരുന്നോ? അമ്മ ആയിരുന്നോ? ഇനി കുഞ്ഞുങ്ങളിൽ ഒന്നാമത്തെയോ, രണ്ടാമത്തെയോ.. ഒന്നും അറിയാൻ കഴിയാതെ...
വിഷമമാ.. ഇപ്പൊ-
എന്തിനാ നീ വിഷമിക്കുന്നത്...
എന്നു ഞാൻ ചോദിക്കുന്നില്ല.
നീ ഇങ്ങനെ വിഷമിക്കുന്നതു
കാണുമ്പോൾ ഞാൻ
എത്രയധികം വിഷമിക്കുന്നു
എന്നു മാത്രം നീ ഓർക്കുക...-