അന്നൊരു നാലുവരി കവിതയിൽ
നീ ഉപേക്ഷിച്ചുവെങ്കിലും ഇന്ന് ഞാനൊരു കഥയാണ്.-
https://amzn.to/3GJiXzN
Or contact in instagram /
https://bit.... read more
ഞാൻ എഴുതിയ കവിതയിൽ നിന്ന്
നീയിറങ്ങി പോയതിൽ പിന്നെ
എനിക്കാ കവിതയെ സ്നേഹിക്കാൻ
കഴിഞ്ഞിട്ടില്ല, വരികളെ താലോലിക്കാൻ
കഴിയുന്നുമില്ല. ഞാനും എന്റെ വരികളും അപരിചിതരായി.-
Of wine that you have already tasted.
Now its in the bottle for a long time, as the time passes it become strong in the closed bottle. If you just sip a bit and deal it openly it may not be so hard. Good memories can be kept so long and sharing with them may also give them the good tastes.-
പരസ്പരം അപരിചിതരായ രണ്ടോർമ്മകൾക്ക് ഒന്നിക്കാനൊരു ഹൃദയം വേണം...
-
എഴുതാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള ആശയങ്ങൾ മനസ്സിൽ വന്നപ്പോൾൾ ഒരു എഴുത്തുകാരൻ ഒരുപാട് സന്തോഷിച്ചു, ഒരുപാട് എഴുതിക്കൂട്ടി, സന്തോഷത്തോടെ അവയെ ഓരോ പേജുകളിലായി വരച്ചിട്ടു. എന്നാൽ യാഥാർഥ്യത്തിൽ നിന്നും ഓടിയൊളിക്കാൻ എഴുതിവച്ച വരികൾ ജീവിതത്തിൽ യാഥാർഥ്യമാകാൻ തുടങ്ങിയപ്പോൾ അയാൾ എഴുത്ത് നിർത്തി. എഴുതിയതൊക്കെ പിന്നോട്ട് വായിച്ചപ്പോൾ അതൊക്കെ ഒരു പ്രവചനമായി തോന്നി. മുന്നോട്ട് എഴുതാൻ ഇനി വരുന്ന വരികളായൊക്കെയും ഇനി അയാൾ ഭയത്തോടെയും അത്ഭുതത്തോടെയുമാവും നോക്കുക, എന്നാണ് നിങ്ങളുട ദിനം.
-
ഇനിയും മഷിഉറക്കാത്ത ഓർമകളെ നിങ്ങളെ ഞാൻ ഒരു നാൾ വരച്ചിടും സ്നേഹത്തിന്റെ മഷിയാൽ. ഇനിയും വിടരാത്ത സ്വപ്നങ്ങളെ ഒരുനാൾ ഞാനും വിടരും ഒരു വസന്തത്തിൽ നിങ്ങളും തിളങ്ങും.
-
ആ തോരാമഴയിൽ ഒരുപാട് നേരം ഞങ്ങൾ കെട്ടിപ്പിടിച്ചു നിന്നു. മിനിറ്റുകളും മണിക്കൂറുകളും പോയതറിഞ്ഞില്ല ഞാനും എന്റെ ചിന്തകളും കെട്ടിപുണർന്നു ഷവറിലെ ആ മഴയിൽ.
-
പകൽ നമ്മൾ കാണുന്നത് ജ്വലിച്ചു നിൽക്കുന്ന സൂര്യനെയും ആ വെളിച്ചത്തിൽ നമ്മളെ തന്നെയും ആണെങ്കിലും ഇരുട്ടിന്റെ വന്യതയിൽ ആകാശത്തേക്ക് നോക്കിയാൽ കാണാം ഈ ലോകത്തിന്റെ അങ്ങേ അറ്റത്തേക്കുള്ള വഴികളും മറ്റു പല ലോകത്തിന്റെ പ്രതിനിധികളായ ഗ്രഹങ്ങളെയും. പകലിനേക്കാൾ, സൂര്യനെക്കാൾ മനസിന് വെളിച്ചം നൽകുന്നത് രാത്രിയാണ്.
-