ഇന്നലെ ഞാനണിഞ്ഞ
പച്ചിലച്ചാർത്ത്
ഇന്നെന്റെ സന്ധ്യയിൽ
ഒരു പൂക്കാലം തീർത്തു
-
യൗവനം
വിടർന്ന പൂക്കൾ
പ്രഭയും വർണവും
വാരി വിതറി
വിലസിനിന്നപ്പോൾ
ചിത്രപതംഗാദി കാമുകർ
ചുറ്റുംവട്ടമിട്ടു പറന്നു
പ്രണയാഭ്യർഥനയുമായി ...
-
യൗവനം
അത്,
ജീവിതത്തിന്റെ യാഥാർഥ്യങ്ങളെ പഠിപ്പിച്ച കാലഘട്ടം,
കാഴ്ചകളിലെ അജ്ഞതയെ തുറന്നു കാണിച്ച യാഥാർഥ്യം,
സ്വപ്നങ്ങളുടെ പുതുവസന്തകാലം പൂവിട്ടുവിരിയിച്ച പുണ്യസങ്കല്പം,
ചിന്തകളുടെ അതിർവരമ്പുകൾക്ക് അപ്പുറമുള്ള വിഭ്രാന്തയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയ ചെകുത്താൻ.-
കാണരുത് , മിണ്ടരുത്
അടുത്തിരിക്കരുത്...
എന്നു പറയുന്നതിനേക്കാൾ
ആരോഗ്യപരമായ സൗഹൃദത്തെ
പരിപോഷിപ്പിക്കാൻ പടിപ്പിക്കുന്നതല്ലേ
ഇന്നിന്റെ കാലത്ത് ഉചിതം....-
ബാല്യം അതിന്റെ സന്തോഷം
കോലു മിട്ടായികളിലും, നാരങ്ങ മിട്ടായിയിലും ഒതുങ്ങി നിന്നു.
ആ ബാല്യം കട്ടെടുത്ത കൗമാരം
അന്യന്റെ സംസാരങ്ങളുടെ
സന്തോഷത്തിനായി കാതോർത്തു.
യൗവനം ചുട്ടു പൊള്ളുന്ന യാഥാർഥ്യങ്ങളോട്
മിണ്ടിയും, പറഞ്ഞുമിരുന്നു.
വാർധ്യക്യം ഇന്നലെകളുടെ നിമിഷങ്ങളോട്
പിറു പിറുത്തു.
-