ഒരു മൂക്കുത്തിക്കഥ.
-
രക്തമുറഞ്ഞുപോകുന്ന
ക്രൂരതകൾ ചെയ്യാൻ
ഇപ്പോൾ
ആർക്കും സാധിക്കും
എന്നായിരിക്കുന്നു.-
മനുഷ്യന്റെ ഹൃദയത്തിലാണ് അവനെതിരായ
എല്ലാ ആപത്തുകളും
സംഭവിക്കുന്നത്.
- റൂമി --
ഒരിയ്ക്കലും പങ്കുവച്ചിട്ടില്ലാത്ത
രഹസ്യങ്ങൾക്ക്
ഒരു ഭംഗിയുണ്ട്.
സുഖമുള്ള വേദനയുണ്ട്.-
എനിയ്ക്കും, എനിയ്ക്കും ഇടയിലെ
ഇരുണ്ടതും, മനോഹരവുമായ
ശൂന്യതയാണുഞാൻ.-
കാലം മായ്ക്കാത്ത
മുറിവുകളില്ല...
കാലം ഓർമ്മിപ്പിക്കാത്ത
യാഥാർഥ്യങ്ങളുമില്ല.-
പരാചയം നിങ്ങളെ തനിച്ചാക്കുന്നു.
ആ തനിച്ചിരിപ്പിന്റെ അഗാധതയിൽ
അതേ പരാചയം നിങ്ങളെ
ശുദ്ധീകരിക്കാനും ഇടയാകുന്നു.
- സൂസന്നയുടെ ഗ്രന്ഥപ്പുര -
- അജയ് പി മങ്ങാട് --
ഒരു മദ്ധ്യവർഗ്ഗ മലയാളിയുടെ
ജീവ ചരിത്രം
മൂന്ന് കാര്യങ്ങളിലായി
ചുരുക്കി പറയാം.
1. ജനിയ്ക്കുന്നു
2. മറ്റുള്ളവർ എന്ത് കരുതും / പറയും
എന്ന് ഭയന്ന് ജീവിക്കുന്നു.
3. മരിയ്ക്കുന്നു.
ഇത്രയേ ഉള്ളൂ.-
ഒരാളുടെ
മനസ്സിലേക്ക്
മറ്റേയാൾ നടത്തുന്ന
തീർത്ഥയാത്രയാണ്
സംഭാഷണം.-
എല്ലാം തുടരും
എന്ന മുന്നറിയിപ്പോടെ
ഓരോ ദിവസത്തിലെ
അസ്തമയവും
അടുത്ത ഉദയത്തിലേയ്ക്ക്
കടക്കുന്നു.-