മഷിതുള്ളികൾ വരികളെ പാതിയിൽ ഉപേക്ഷിച്ചു,
ആശയങ്ങൾ എങ്ങോവച്ഛ് കവിതകളെ നഷ്ടമാക്കി,
ഹൃദയം നിന്നെയും മറന്നു.
എന്ന്, ഒരു മൂന്നു വരിയിൽ എനിക്ക് അവസാനിപ്പിക്കാം,
മഴയ്ക്ക് മദ്ധ്യേ പാറി വന്നു കൈയിൽ വീണു......... ഉതിർന്നു പോയ കടലാസ് പൂവിനേം, അതിനെ ചേർത്തണച്ചു നനയാതിരിക്കാൻ ഞാൻ കേറി നിന്ന മരച്ചുവടിനെയും.
നീ എന്റെ മനോഗതങ്ങളിൽ നിന്ന് എങ്ങോ മറഞ്ഞുനിൽക്കുന്നു-
നഷ്ടമായ് മാറിയ
എന്റെ പ്രണയിനിക്ക്,
എന്നും അവളെ ഓർക്കുവാനായി
ഒരു പൂച്ചെണ്... read more
Goal without Deadline
= Fantasy
Goal + Deadline
= Objective
Goal + Deadline + Plan
= Intention
Goal + Deadline + Plan
+ Consistent Action
= Success-
മധുരമാം സ്വപ്‌നങ്ങൾ
നെയ്തൊരു നൂറ് നാം,
ഒരു കനവെന്ന പോലെ ഞാൻ ഓർത്തിരുന്നു,
മിഴിനീരു തഴുകിയ,
കരിമഷി കണ്ണിനെ,
കാണണം എന്നുഞാൻ ആശിചെന്നോ,
തലോടണം നിൻ കവിൾതടങ്ങളെ എന്നിട്ടു
നൽകണം ഒരോമന ചുംബനം എന്നു ഞാൻ,
നീ വരുമെന്നും കാത്തിരുപ്പായി
ഞാൻ ഈ പടിവാതിലിൽ നാളുകൾ എത്രയോ,
ഒരുപകൽ അകന്നു, ഇരുപകൽ മാഞ്ഞു,
നീ മാത്രം ഇന്നും വന്നില്ല,
വരില്ലെന്നു ആരോ ദൂരെ പറഞ്ഞു,
കേൾക്കാൻ മാത്രം ഞാൻ ആശിച്ചില്ല!
മൂന്നാം പകലിനായ് കാത്തിരിപ്പായി,
-
Find a Problem, Create a Solution.
No!
Inject a Problem, Along with a Solution.
That's what i think
in the current scenario some
Indian Startups follow.-
Unsustainable business modules
coupled with hyper marketing
and hyper valuation
seems to be failing.
As the basic existential element
of a business activity,
ie; Profit Making
is somewhere missing in those.-
'നിന്നെ ഇഷ്ടമാണ് എന്നു ഞാൻ
പറഞ്ഞതിനെകാളും,
'നിന്നെ ഞാൻ മറന്നു എന്നു പറഞ്ഞതാവും
ഒരുപക്ഷെ കൂടുതൽ.
പക്ഷെ, ഇഷ്ടപ്പെട്ടതിനേക്കാളും
കൂടുതൽ ഒരാളെ നമ്മുക്ക്
മറക്കാൻ കഴിയില്ലലോ എന്നു ഞാൻ
പലപ്പോഴും ഓർത്തില്ല.-
4 ബിരിയാണി കഴിച്ചാൽ തീരാവുന്ന കാശുള്ള ബാങ്ക് അക്കൗണ്ട്,
100 രൂപ തികച്ചില്ലാത്ത പഴ്സ്,
പറയത്തക്ക വല്യ പഠിപ്പോ ക്വാളിഫിക്കേഷനോ ഇല്ല,
പാതി വഴിയിൽ എങ്ങോട്ട് എന്നു അറിയാതെ നിൽക്കുന്ന career,
മാസ്സം പെട്രോൾ അടിക്കാൻ പോലും തികയാതെ ശമ്പളം ഉള്ള ജോലി,
പക്ഷെ സ്വപ്നങ്ങളോ,
"World's one of the No. 1 Business Man" എന്ന ഹാഷ്ടാഗ്.
പക്ഷെ ഒരു കാര്യത്തിലാ ആശ്വാസം,
'CONFIDENCE നു മാത്രം എനിക്ക് ഒരു കുറവും ഇല്ല'
One day I will be!-
കണ്ട നാൾ മുതൽ ഞാൻ,
കണ്ടു തീർത്ത ആശകൾ എല്ലാം,
ഇന്നും ഒരു നിശാഗന്ധിപ്പോൽ വിടരാറുണ്ട് ഇടയ്ക്ക്,
ഓരോ നിലാവ് ഉണരുമ്പോഴും ആ പൂവ് വിടരും,
നീ വന്നു പറിക്കുമെന്നും കാത്തു പകലുവോളം വിടർന്നിരിക്കും,
വാടികൊഴിയും.-
പ്രണയമായ് പൊഴിഞ്ഞു നീ എന്നിൽ,
പരിണയ മഴയിൽ ഞാൻ നനഞ്ഞു നിന്നു,
ആർദ്രമയ് പുണർന്നു ഞാൻ നിന്നെ,
അലിഞ്ഞ അലിഞ്ഞോരംശമായ് നിൻ നിശ്വാസത്തിൽ,
മിടിപ്പുകൾ ഒരു നൂറു പകർന്നു നാം ഹൃദയങ്ങൾ,
തലോടി ഞാൻ ഉയർത്തി നിൻ കവിൾത്തടങ്ങളെ,
യേകി ഞാൻ നീക്കി നിൻ യിഴകളെ,
വശ്യമാം നിൻ മിഴികൾ,
വിടർന്ന നിൻ പുഞ്ചിരിയിൽ,
അലിഞ്ഞ അലിഞ്ഞു തീർന്നു ഞാൻ ആ നൊടിയിൽ,
-