ജീവിതത്തിൽ പ്രശ്നങ്ങൾ എല്ലായ്‌പ്പോഴുമുണ്ടാവും. അവയെക്കുറിച്ച് മാത്രം ചിന്തിച്ചു കൊണ്ടിരുന്നാൽ, കൂടുതൽ കുഴപ്പങ്ങളിലേക്ക് നമ്മൾ എത്തിച്ചേരും. എങ്ങനെ പ്രശ്നങ്ങളെ തരണം ചെയ്യാമെന്ന് പഠിച്ചു കഴിഞ്ഞാൽ, അവയൊന്നും വലിയ പ്രശ്നങ്ങളേ, അല്ലാതായിത്തീരും .
-
ഊതിവീർപ്പിച്ച ബലൂൺ പോലെയാണ് ചില നേരങ്ങളിൽ മനസ്സ്. ചുറ്റുമുള്ള പ്രശ്നങ്ങളെയൊക്കെ വെറുതെ ഉള്ളിലേക്കാവാഹിക്കുന്നത് നമ്മൾ പോലുമറിയില്ല.വീർപ്പുമുട്ടൽ മുഴുവൻ
നാമനുഭവിക്കണം.-
പഠിച്ചതൊന്നും പാഠങ്ങൾ അല്ല,
ഇനിയും പഠിക്കാനുണ്ട് എന്നൊണം പിന്നെയും ഓരോരോ പ്രശ്നങ്ങൾ! പക്ഷേ ഒന്നുണ്ട്, ഓരോ
പ്രശ്നങ്ങൾക്കും പരിഹാരവും കൂടെ തന്നെയുണ്ട് എന്നതാണ് ബഹുരസം!-
ഒരാളുടെ ദുഃഖങ്ങൾ അയാളുടേത് മാത്രമായിരിക്കെ മറ്റൊരാളോട്
തുറന്നു പറഞ്ഞാൽ എത്രത്തോളം
അതിനെ ഉൾക്കൊള്ളുമെന്നറിയില്ല..
ചിലരാവട്ടെ ആ പ്രശ്നങ്ങളെയൊക്കെ
നിസ്സാരവൽക്കരിക്കും. മറ്റു ചിലർ
അവയെ ഊതിപ്പെരുപ്പിക്കും.സ്വയം
നീറിപ്പുകഞ്ഞ് ഇല്ലാതാകുന്നതിലും
നല്ലത് അവയ്ക്ക് ശാശ്വതമായ
പരിഹാരം കണ്ടെത്തുക തന്നെയാണ് !-
പ്രിയപ്പെട്ടവരുടെ കരുതലും, വിശ്വസ്തരുടെ ശ്രദ്ധയും, വെറുതെയെങ്കിലും വിവരമന്വേഷിക്കുന്ന ബന്ധങ്ങളും, വല്ലതും പറയാതെ കാര്യങ്ങൾ അറിഞ്ഞു സംസാരിക്കുന്ന ഉപദേശകരും,
'ഞങ്ങളൊക്കെയില്ലേടോ..' എന്നുറച്ചു പറയുന്ന സൗഹൃദങ്ങളും, ഏതു തിരക്കിലും ആശ്വസിപ്പിക്കാൻ മറക്കാത്ത സ്നേഹിതരും, 'എല്ലാം ശരിയാവും..' എന്നോർമ്മിപ്പിക്കുന്ന നന്മ ഹൃദയങ്ങളും..
ഇതൊക്കെ മതി ദൈവമുണ്ടെന്നുറച്ചുപറയാനും, കരുത്തോടെ കുത്തിയൊഴുകും പ്രശ്നങ്ങളിൽ നിന്നു കരകയറാനും...-
രാവിലത്തെ കട്ടൻ ചായ പോലെയാണ് ജീവിതവും...
ഭയങ്കര ചൂടൊക്കെ ആയിരിക്കും..
പക്ഷേ ആറ്റി ആറ്റി കുടിക്കാനറിയാമെങ്കിൽ
അത് പകരുന്നത് വല്ലാത്തൊരു ഊർജ്ജമാണ്!-
ഉത്തരങ്ങൾക്ക് പകരമുള്ള
കാരണം പറച്ചിലുകൾ ആണ്
പല പ്രശ്നങ്ങളും വഷളാകാൻ കാരണം.-