Salman Thodupuzha   (SeS)
185 Followers · 57 Following

Joined 5 April 2019


Joined 5 April 2019
27 FEB 2022 AT 18:04

ഓർത്ത് വെക്കാൻ ഒന്നുമില്ലായ്മയാണ്
ശൂന്യത!!

-


5 JAN 2022 AT 10:36

കപടലിസം
=×=×=×=×=
കഴുകക്കണ്ണുകൾക്ക്
കൊത്തിവലിക്കാൻ,
കാമഭ്രാന്തന്മാർക്ക്
കണ്ട് രസിക്കാൻ,
നീയെന്തിനാണ് പെണ്ണേ
തുണി താഴ്ത്തുന്നത്?

കള്ളിലും കഞ്ചാവിലും മയങ്ങി
അനുപമമാം വിധം
എന്നെയും,
എൻ്റെ ഗർഭപാത്രത്തെയും,
കടിച്ച് കീറും മുമ്പ്,
മറിച്ച് വിൽക്കും മുമ്പ്
കരുതലുള്ള നെഞ്ചിലേക്ക്
ഞാനൊന്നമർന്നുറങ്ങട്ടെ!

✍ സൽമാൻ തൊടുപുഴ

-


27 NOV 2021 AT 11:33

തിരിച്ചറിയാത്ത സ്നേഹം നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ്..
അതെത്ര ഊഷ്മളമാണെങ്കിലും..

തിരിച്ചറിയാത്ത മൂല്യങ്ങളും നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ്..
അതെത്ര മഹത്തരമാണെങ്കിലും

-


4 NOV 2021 AT 10:10

നമുക്കിടയിൽ ദൈവം ബന്ധങ്ങൾ സ്ഥാപിച്ചു, സൗഹൃദം സ്ഥാപിച്ചു, സ്നേഹം സ്ഥാപിച്ചു.. എന്നിട്ടവകൾക്ക് നിറവും ജീവനും നൽകി..

ദൈവത്തിൻറെ അനുമതിയോടെയല്ലാതെ നാമതിനെ അവസാനിപ്പിച്ചാൽ, ദൈവത്തോട് നാം കണക്കു പറയേണ്ടിവരും...

-


11 OCT 2021 AT 19:17

പ്രേമമാരി
~~~~~~
പെയ്തൊഴിയാത്ത മഴ പോലെ നിൻ്റെ
ഓർമ്മകൾ എന്നെ കുളിർപ്പിക്കുകയാണ്..

കടത്തിണ്ണയിലെ പഥികനെ പോലെ ഞാൻ
നനഞ്ഞൊലിച്ച് നിൽക്കുകയാണ്..

നിൻ്റെ മൃദുല മേനികൊണ്ട്
എനിക്ക് ശരീരം തോർത്തണം,

നിൻ്റെ ചുടു നിശ്വാസത്തിൽ
എനിക്ക് കുളിര് അകറ്റണം

-


5 OCT 2021 AT 16:16

Can read others,
Can feel the world,
And can say it by words

-


3 OCT 2021 AT 18:10

Which enlightens me,
Which encourages me
When the dark enfolds me

-


3 OCT 2021 AT 17:57

പുഷപങ്ങളെ പോലെ
പുഞ്ചിരിക്കാൻ പഠിച്ചാൽ
ബന്ധങ്ങളിൽ പരിമളം പരത്താം.

-


3 OCT 2021 AT 5:17

പരീക്ഷയ്ക്ക് പറഞ്ഞു കൊടുക്കുന്നവൻ,
കളിക്കിടെ കോഴ വാങ്ങുന്നവൻ,
രാഷ്ട്രീയത്തിൽ കൂറ് മാറുന്നവൻ,
കൈക്കൂലി വാങ്ങി കേസ് അട്ടിമറിക്കുന്നവൻ,
തുടങ്ങിയവരല്ലേ യഥാർത്ഥത്തിൽ മനുഷ്യനെ സഹായിക്കുന്നവർ?
സഹജീവി സ്നേഹികൾ...?
ബുദ്ധിയും യുക്തിയും കൊണ്ട് മാത്രം ചിന്തിക്കുന്നവർ..?
എന്നിട്ടും
മതവും ധർമ്മവും അവരെ വഞ്ചകർ എന്ന് വിളിച്ച്, ആക്ഷേപിക്കുന്നു... അകറ്റി നിർത്തുന്നു..
What an Irony?
മതം ഉപേക്ഷിക്കൂ... മനുഷ്യനാകൂ...

-


20 JUL 2021 AT 20:53

ത്യാഗത്തിൻ്റെ സ്മരണ..
സ്നേഹത്തിൻ്റെ ഓർമ്മ..

വീണ്ടും വീണ്ടും അലയടിക്കുന്ന
സന്തോഷത്തിൻ്റെ കുളിർമ്മ..

നിങ്ങൾക്ക് എൻ്റെ ബലി പെരുന്നാൾ
ആശംസകൾ!!

🌷🌷🌷
Salman Thodupuzha

-


Fetching Salman Thodupuzha Quotes