QUOTES ON #പ്രവാസി

#പ്രവാസി quotes

Trending | Latest
21 JUL 2020 AT 1:46

പ്രവാസം

ചൂടേറ്റു തളരും
മരുഭൂവിൽ
ഉഷ്‌ണക്കാറ്റേറ്റു മരുവും
മരുപ്പച്ചയിൽ
മണിനാദ മന്ത്രത്തിലുണർന്നു
വലിയുമീ ചെറുലോകത്തിൽ
എനിക്ക് കൂട്ടായി കടമുണ്ട്
കനവുണ്ട്, കടപ്പാടുമുണ്ട്
പിന്നെ ഷുഗറുണ്ട്,പ്രഷറുണ്ട്
കൊളസ്ട്രോളുമുണ്ട്
നെഞ്ചിൽ തീയുണ്ട്,തിരയുണ്ട്
നാടിൻ തീരമുണ്ട്
കൈയിൽ നേരുണ്ട്
നോവുണ്ട് നെറിയുമുണ്ട്
കണ്ണിൽ നീയും
നിറവും നിനവുമുണ്ട്
വിണ്ണിൽ മഴയുണ്ട്,പുഴയുണ്ട്
മാമ്പഴക്കാലമുണ്ട്
ഉള്ളിൽ നാടുണ്ട്, വീടുണ്ട്
ഓർമ്മതൻ തേങ്ങലുണ്ട്

രജനൂ




-


15 JAN 2019 AT 22:02

സ്വന്തം ജീവിതത്തിൽ ചാലിക്കാൻ വെച്ച നിറക്കൂട്ടുകൾ കൊണ്ട്.,

ഒരുപാട് പേരുടെ സ്വപ്നങ്ങൾക്ക്
നിറമേകിയവരാണ്...

ഓരോ
പ്രവാസിയും,പട്ടാളക്കാരനും.

-


20 AUG 2020 AT 3:27

ഉരുകുന്ന ചൂടിലും
പറക്കുന്ന മനസ്സുമായ്
തളരാതെ അമരുന്ന
തളിക്കുന്ന ശ്വാസമായ്
താരാട്ടിൻ വരികളാൽ
പ്രണയത്തിൻ പ്രിയ സഖി

-


8 SEP 2018 AT 20:26

...

-


27 AUG 2020 AT 14:27

ഇന്നലെ ഒരു കാഴ്ച കണ്ടു
പ്രവാസ ലോകത്തെ പൊള്ളുന്ന
ചൂടിന്റെ തിളക്കത്തിൽ ഉരുകുന്ന
മനസ്സുമായി അസ്തമിക്കാത്ത
പ്രതീക്ഷകളാൽ വെന്തുരുകിയ
മനുഷ്യന്റെ പുഞ്ചിരിക്കുന്ന
മുഖത്തിൽ വാർന്നൊലിക്കുന്ന
കണ്ണീർ ചാലുകളിൽ നിറഞ്ഞു
നിൽക്കുന്ന മക്കളെന്ന ചിന്ത മാത്രം

-


17 JUL 2020 AT 21:23

പ്രണയം പ്രവാസിയുടെ കുപ്പായം അണിയിച്ചു

-


15 MAY 2018 AT 22:00

പൊടി പറത്തി അകലുന്ന ഉഷ്ണകാറ്റിൽ ഒരു ഇടവപ്പാതിയുടെ കുളിരുള്ള ഓർമ്മകൾ വിയർപ്പിലെ ഉപ്പ് രസത്തോടോപ്പം നുണഞ്ഞു ഇറക്കുന്ന പ്രവാസിയ്ക്ക് പറയുവാൻ കണ്ണുനനയ്ക്കുന്ന ഒരായിരം കഥകൾ ബാക്കിയുണ്ടാവും.

-


17 SEP 2020 AT 7:39

" പ്രവാസി "

(കവിത)

-


28 JUN 2019 AT 9:39

അരികിലുള്ള പ്രിയർക്ക് പ്രിയമേറിയ ചിലത് നേടിക്കൊടുക്കാൻ ദൂരേക്കുള്ള യാത്രയാണ് പ്രവാസം.. !

-


6 SEP 2020 AT 19:19

Of Late Sojoirner premises are being monotonous, same events are order of the day. But always thankful to one who is pave a way for me...

-