മരിച്ചുവെന്നുകരുതി അവർ
കുഴിച്ചിട്ട അവളുടെ ഗർഭത്തിൽ
നിന്നും തലപൊന്തിവന്ന തളിരിലകളായിരുന്നു
പിൽക്കാലത്ത് അവരുടെ
പരമ്പരകൾക്കു തണലായ
ഒരു വൻ വൃക്ഷമായി മാറിയത്.-
കാട് വെട്ടി കിഴക്കിലേക്ക്
വഴി തെളിച്ച കരിന്തണ്ടനോട്.....
ചങ്ങലമരത്തിൽ ബന്ധിച്ച
കരിന്തണ്ടന്റെ, ശ്വാസം നിറഞ്ഞ മണ്ണിനോട്....
ഓരോ വളവുകളിലും കണ്ണിനെ വിസ്മയിപ്പിക്കാൻ കാത്തിരിക്കുന്ന കാഴ്ചകളോട്.......
ഭൂമി പെണ്ണിനെ തൊടാനായ് മണ്ണിലേക്ക് താഴ്ന്നിറങ്ങി താഴ്മയോട് തഴുകുന്ന കോടമഞ്ഞിനോട്....
മഞ്ഞുതുള്ളികളെ നെഞ്ചോട് ചേർത്ത് ചുരത്തിന്റെ ഓരത്തു കൂടി ആലോലം നൃത്തമാടുന്ന പുൽനാമ്പുകളോട്
കഥ ചൊല്ലി കളകളമൊഴുകി മലകളെ തഴുകി പാതയിൽ പതിക്കുന്ന കാട്ടരുവിയോട്......
ചെമ്പരത്തിക്കെന്നും അടങ്ങാത്ത പ്രണയമാണ്.......
-
"ഒരു അസ്തമയം ഉണ്ടെങ്കിൽ തീർച്ചയായും ഒരു ഉദയം ഉണ്ടാകൂടോ
പ്രകൃതിയും ജീവിതം പഠിപ്പിക്കൂന്നുണ്ടെന്നേ അത് തിരിച്ചറിയുന്നവര് കുറവാടോ........!!!-
ഒരിക്കലെങ്കിലും പ്രകൃതിയെ പോലെ പ്രണയിക്കണം.
എത്രയൊക്കെ നോവിച്ചാലും തിരികെ
സ്നേഹം മാത്രം നൽകുന്ന അമ്മയാകാനും,
വേദനയും ക്രൂരതയും സഹിച്ച് അവസാനം ഭദ്രകാളിയെ പോലെ കത്തിജ്വലിക്കാനും ഞാൻ പ്രകൃതി തന്നെയാകണം...
അതെ, അവളെ പോലെ പ്രണയിക്കണം😊-
സമയം അവസാനിക്കും
മുൻപ് നിന്നിൽ നിന്നും
പടിയിറങ്ങേണ്ടി വന്നവളായി
പിന്നീട്...-
അനന്തമാം പ്രപഞ്ചത്തിൽ
നിലക്കാത്ത കാറ്റിന്റെ
ചലനം പോലെ..കാത്തിരിക്കുന്നു
പ്രണയം നിന്നിലും എന്നിലും
-
ഹാ.... തരു, നിൻ തായ് വേരുകളാഴ-
ത്തിലാർന്നുപോയെങ്കിലും, അഗർഹ്യം
നിൻ തണലിടങ്ങളെങ്കിലും, വാതം-
പുണർന്ന വിഭാതങ്ങളെ പുൽകി
നീ ഈ അജനിയി,ലൊരംബരചുംബി...!
പടർന്നോരാ വിടപിയിൽ ദിനം
നീഡജ നിനാദവും മർക്കടക
രുചിര സൗധങ്ങളും, വഴിപോക്കരാം
അപരിചിതർ,ക്കാശ്വാസ പീഠവും
നിന്നുയിരാകിലും, ഈ വഴിതന്നങ്ക-
ത്തിലിനി രമ്യഹർമ്യങ്ങൾ തൻ
ചിരി മുഴങ്ങേണം....! ഹേ പടുവൃക്ഷമേ
നിനക്കിനി മൃതി....പിന്നെ ഗർവ്വിനാ-
ലെന്നും മഞ്ചമായാ മുറിക്കുള്ളിൽ വാസം..... !!
-
പ്രകൃതിയും ഒരു ജീവൻ ആണെന്നു ചിന്തിക്കാതെ...ചൂഷണം നടത്തിയും വേദനിപ്പിച്ചും മുറിവ് ഏൽപ്പിച്ചും മനുഷ്യാത്മാക്കൾ അവളിൽ നിറഞ്ഞാടി കൊണ്ടിരുന്നപ്പോൾ.....സഹികെട്ട് അവൾ അവളിൽ തന്നെ രക്ഷതേടി.....കലി അടങ്ങാതാണ്ഡവം ആടി.
ആ രക്ഷതേടലിൽ....ഒന്നും അറിയാത്ത അനേകം പേരുടെ ജീവനും പൊലിഞ്ഞു പോയി..... അവൾ നിറഞ്ഞാടുകയാണ് ആ താണ്ഡവം .....നിലക്കാതെ നിർത്താതെ....
ഹേ.....മനുഷ്യാത്മാക്കളെ! നിങ്ങൾ ഒന്നോർക്കുക ഈ പരിത സ്ഥിതി എപ്പോഴത്തെയും പോലെ "കടമ്പ കടന്ന ഒരു ഓർമ്മ ചിത്രം " മാത്രം ആക്കി മാറ്റാതെ മറിച്ച് എന്നന്നേക്കും ഉള്ള ഒരു താക്കീത് ആക്കി മാറ്റിക്കൂടെ.....?-