ഹൃദയത്തിൽ
വർണ്ണലിപികൾ കൊണ്ട്
പ്രണയം രചിച്ച
ഒരുവനുണ്ടായിരുന്നു...
ഒരുമിച്ചടർന്നുവീണിട്ടും
പലയിടങ്ങളിലായി
മുളച്ചുപൊന്തിയ
ഒരുവൻ-
എൻ മൊഴികൾ നിനക്ക്
സ്വാന്തനമേകിയെങ്കിൽ പ്രിയേ.... നിൻ പൂർണത അതെന്നിലൂടെ മാത്രമാണ്..-
എന്റെ
ദ്രവിച്ച നെഞ്ചിലെ
ഇഴതെറ്റിയ ചിന്തകളിൽ
കൂടുകൂട്ടിയ
നിന്റെ ഓർമ്മകളോട്
അലയടങ്ങാത്ത
പ്രണയമാണെനിക്ക്.
-
ഇന്നോളം
ഞാൻ തനിച്ചായിരുന്നില്ലെന്ന്
എനിക്കുറപ്പുള്ളൊരിടമുണ്ടായിരുന്നു....
നിന്റെ നെഞ്ചിൻകൂടിൽ
സ്വപ്നങ്ങളുടെ
മണൽകൊട്ടാരങ്ങൾ
തീർത്ത് ഞാൻ പണിതൊരിടം...
അതിക്രൂരമായി പ്രണയിച്ച്....
എന്റെ ഹൃദയത്തെ
കൊള്ളയടിച്ച
നിന്റെ ഹൃദയത്തിന്റെ ഭിത്തിയിൽ
എന്റെ പേര് കൊത്തിവച്ചൊരിടം....-
നീയില്ലാതെ ഞാനില്ലയെന്ന
കല്ലുവെച്ച നുണയേക്കാൾ സുന്ദരം...
ആരില്ലെങ്കിലും നിന്റൊപ്പം
ഞാനുണ്ടാവുമെന്ന സ്നേഹമൂറിയ
വാക്കുകളാണ്...
-
ഇരുൾമൂടുമ്പോൾ തിളങ്ങും
നക്ഷത്രങ്ങൾ സ്വരുക്കൂട്ടിവെച്ച്,
ചുട്ടു പൊള്ളും വേനലിനു
മഴയോർമ്മകൾ തന്ന്,
നിറം മങ്ങിയ പുലരികളിൽ
മഴവില്ല് നിറച്ച്
എന്റെ ചിറകുകൾക്കു മാത്രമായ്
തുന്നിച്ചേർത്തൊരാകാശമാണു നീ.-
എനിക്ക് മറക്കാനാവാത്ത
ഓർക്കാനുമാവാത്ത
ഹൃദയത്തിലെവിടെയോ
കുരുങ്ങി കിടക്കുന്ന
സുഖമുള്ള നോവാണ് നീ-
നീ തിരഞ്ഞ വഴികളിലൊക്കെയും പ്രണയം മൊഴിഞ്ഞു ഞാൻ പൂത്തിരുന്നു.... ഹൃദയത്തിൽ വേരിറങ്ങിയതു കൊണ്ടാകാം അവ രക്ത വർണ്ണമാർന്നത്.... ഇന്നും ആ ഓർമ്മകളാൽ പൂക്കൾ പൊഴിക്കാറുണ്ട് ഞാൻ.. നിന്റെ കാൽപ്പാദങ്ങളെ ഒരിക്കൽ കൂടി ചുംബിക്കണമെന്ന മോഹത്തോടെ...
-