#ചിങ്ങനിലാവ്
മുറ്റത്തൊരു തേൻമാവ് തേന്മാവിലൊരൂഞ്ഞാല്
ഊഞ്ഞാലിൽ ആലോലം പൂനിലാവ്..
പൂനിലാവ് ചൂടി എന്റെ പൊന്നിൻ കിനാവ്.. !-
ചിങ്ങനിലാവുദിച്ചല്ലോ..
ഓണപ്പൂക്കൾ വിരിഞ്ഞല്ലോ..
ഊഞ്ഞാലാടാൻ കുയിലമ്മ,
പാട്ടുപാടാൻ തത്തമ്മ,
പൂക്കളം തീർക്കാൻ ഉണ്ണികളും.
പാടിക്കളിക്കാൻ ചേച്ചിമാരും.-
ചിങ്ങനിലാവിൻ തൂവൽ തുമ്പാൽ
തെളിയുന്നൊരാ
ഓണവില്ലിൻ തംബുരു
മലയാളി തൻ ഉത്സവത്തിൻ തിരിതെളിയെച്ചൊരാ നിലാവ്
ഓർമ്മകളിൽ നന്മയും
ഒപ്പം പുതിയ സ്വപ്നങ്ങളും
കുട്ടിക്കാലം
മനോഹരമാക്കിയ ഊഞ്ഞാൽ ,
പുതുവസ്ത്രമണിഞ്ഞ് മാവേലിതമ്പുരാനെ വരെവേൽക്കാനായി കാത്തിരുന്ന പൂത്തുമ്പിതൻ പാട്ടും
തുമ്പപ്പൂവിൻ പരിശുദ്ധിയും-
#ചിങ്ങനിലാവ്
മുറ്റത്തൊരു തേൻമാവ് തേന്മാവിലൊരുഞ്ഞാല്
ഊഞ്ഞാലിൽ ആലോലം പൂനിലാവ്..
പൂനിലാവ് ചൂടി എന്റെ പൊന്നിൻ കിനാവ്..!-
പൊൻകിനാവിൽ പൂത്തൊരു പൂവാക
പൂവാകയിലായിരം വർണ്ണശലഭങ്ങൾ
പൂവിറുത്തു പൂക്കളങ്ങളൊരുക്കി
പൂമുറ്റത്തു തുമ്പിതുള്ളുമെൻ ബാല്യം…
-
കാണാനെത്തുന്നു ഞാനെൻ
ഓണത്തുമ്പിക്കൊരാടയുമായ്
പിണക്കമെല്ലാം മാറുവാൻ ഞാൻ
ഇന്നൊരലുക്കക്ക് തുന്നിത്തരാം
പണ്ടത്തെ പാട്ടിൻ തേൻമധുരം നിൻ
ചുണ്ടിൽ തേച്ചു തരാം..
-
ഇപ്പഴാണ് മാഷേ കാണുന്നത്,,,
ഇനിയിപ്പോ ആശംസകൾ
നേരുന്നതിന്റെ വല്ല ആവശ്യമുണ്ടോ??...,,,
എങ്കിലും നേരുന്നു ഹൃദയം
നിറഞ്ഞ പുതുവത്സരാശംസകൾ,,,
പ്രളയത്തിൽ മുങ്ങിയ
കേരളജനതയുടെ
ഉയര്തെഴുനെല്പ്പാകട്ടെ
ഈ പുതുവർഷം... !!-