നീ നിന്റെ നിഴലിനെപ്പേടിച്ചു പായുന്നു
കാലം നിയോഗിച്ചതാ,മതു നിൻ
പിറകിലായോടുന്നു.
പറിച്ചെറിയുവാനാവില്ലതിനെ, നിൻ
നിയോഗം പോലതു പിൻതുടരുന്നൂ...
പലപ്പോഴും നിന്റെ പ്രതികരണം
നിൻ നിഴലിനോടു മാത്രം..
-
വേഗമൊരു ലക്ഷ്യമത
ണയുവാൻ വേണമൊരു വാഹനം,
പാകമായൊരു മനസ്സുടൻ വേണമതു നിയന്ത്രിക്കുവാൻ...
പാതയതു നമുക്കുമാത്രമുതകുന്നതല്ലതു സ്വന്തമായ്
വേറെയുണ്ട് യാത്രികരവർ മുമ്പിലും പിറകിലും,
ജാഗ്രതയുമേകാഗ്രതയുമെപ്പൊഴുമുണ്ടാകണം...
ജീവിതങ്ങളമൂല്യ,മായതു നഷ്ടമാകരുതതനാസ്ഥയാൽ....-
നിങ്ങൾ ഒരു പ്രതീക്ഷ തന്നെ
തന്നിരിക്കുന്നു,
അതിനാലെൻ വിങ്ങലുകൾക്കു
ഒരിടവേള ഞാനെടുത്തു...
അൽപ്പവിരാമമാണെങ്കിലും
അതിലൊരു സുഖമുണ്ട്,
ഒരു പ്രത്യാശ തന്റെ സുഖം...-
My silence Sometimes
More dangerous than
An explotion burns myself
-
ചില നേരങ്ങളിലെ നിശബ്ദത
ആ നേരങ്ങളിൽ പകരം സംഭവിക്കാവുന്ന വലിയ പൊട്ടി ത്തെറികളേക്കാൾ തീവ്രമാണ്..
ഒരു പക്ഷെ നമ്മളെത്തന്നെ ദഹിപ്പിക്കാൻ കാരണമാകുമത്...
ജനീഷ്-
വിലാസമതില്ലാത്തവരുടെ
വിഷാദമതു കാണാനാരഹോ!!
വിലാസമതില്ലെന്നാകിൽ
വിഷമം ചെറുതല്ലതു തന്നെ
പലനേരം പലേടങ്ങളിൽ
ചെലവിട്ടോരും
ചിരകാലം ജീവിക്കാനായ്
പാഞ്ഞാരവരും..
ചെറുതെങ്കിലും ഒരു വീടെന്നോ
സ്വപ്നം കാണുന്നോർ...
ജനീഷ് പി
-
മാറുന്നു സങ്കൽപ്പങ്ങൾ
ചിന്തയിലെ നിറക്കൂട്ടും
വറുതിയിലും ഒരു ചെറുനീരുറവ
തേടാതെ, നീ നീന്തുവാൻ
ഒരു പുഴ തേടുന്നു വെറുതെ...-
മറന്നു കളഞ്ഞ ഇന്നലെകളിൽ
കരഞ്ഞുതിർന്ന കണ്ണുനീരും
നെടുവീർപ്പിന്റെ തൂവലുകളും
കണ്ടേക്കാം,
കണ്ണുനീരിന്റെ ഈർപ്പവും
തൂവലിൻ തലോടലും
ഇനിയും എന്റെ നിശ്ചയ ദാർഷ്ട്യത്തെ ഇല്ലാതാക്കാതിരിക്കട്ടെ....
ജനീഷ്
-