ജനനമരണങ്ങള്‍ക്കിടയിലുള്ള കാലയളവിൽ വാഗ്ദാനങ്ങളുടെ വഴുക്കലിൽ വഴുതി വീഴ്ത്തുന്നതിനേക്കാൾ പ്രവൃത്തിയുടെ പടവുകളിൽ ചവിട്ടിക്കയറി ആഹ്ലാദപൂര്‍ണ്ണമാക്കുക
-
നഷ്ടസ്വപ്നങ്ങളും, മോഗഭംഗങ്ങളും, പൊള്ളുന്ന നൊമ്പരങ്ങളും, അന്തമായ കാത്തിരിപ്പും, കരളുപറിച്ചെറിഞ്ഞു കടന്നുപോകുന്ന പ്രണയവും,നീറ്റുന്ന ജീവിതങ്ങളുമില്ലാതെ ………
ഒരു അപ്പൂപ്പന്താടിപോലെ കാറ്റിനൊപ്പം നീലാകാശത്തിൽ ഒഴുകി താരകങ്ങളോടു കൂട്ടുകൂടി അനന്തതയിൽ ലയിക്കുവാൻ ഒരു മായാപ്രപഞ്ചം ഇതിനപ്പുറമുണ്ടെന്നു കണ്ണുകൾ ചിമ്മിത്തുറന്നു മൗനമായി പറഞ്ഞവർ മാടിവിളിക്കുന്നതുപോലെ തോന്നാറുണ്ട്-
കനൽവഴികൾ താണ്ടി
പൊള്ളിയടർന്ന
വടുക്കൾ മറയ്ക്കുന്ന
നേർത്ത പുഞ്ചിരിയുടെ
മേലാപ്പിന്റെ കീഴിൽ
ഇന്നലെകളുടെ
ഓർമ്മകൾ വരിഞ്ഞുകെട്ടിയ
ഭാണ്ഡവും പേറി
നാളെയുടെ ചിന്തകളിൽ
ഉലയുന്ന കളിയോടത്തിൽ
ഇന്നുകളിൽ ജീവിക്കാൻ
മറക്കുന്ന ഞാൻ
ആകുന്നു പലരും-
ഉറഞ്ഞുകൂടിയ
മണ്ണിലേക്കൊരു
ഉണർവിന്റെ താളമായി
ഊർന്നിറങ്ങി
കുളിർപ്പുതപ്പിച്ചവൾ
-
വർണ്ണങ്ങൾ സമ്മേളിക്കുന്ന
പൂങ്കുയിൽ പാടുന്ന
ആരാമമാവാം
അല്ലെങ്കിൽ
പ്രതീക്ഷകൾ അസ്തമിച്ച
നോവുകൾ വിത്തുപാകിയ
മുള്‍ച്ചെടിയുടെ
അധിനിവേശമാകാം-
ഇരുൾമൂടിയ
വഴിയിടങ്ങളിൽ
ദിശയറിയാ-
തുഴറുന്നപോൽ
തിരയടങ്ങാ-
മനസ്സിന്റെ
സ്ഥായിഭാവം
-
അന്നെനിക്ക് അമ്മയും മഴയും
കൂട്ടുവന്നിരുന്നു
ആ പകലിനു മടക്കുനിവർത്തിയ
പുതിയ യൂണിഫോമിന്റെയും മഴയുടെയും മണമായിരുന്നു .
ഞാനും മഴയും തുള്ളിച്ചാടി പെയ്തെങ്കിലും സ്കൂളെത്താൻ നേരമൊട്ടും എടുത്തില്ല… അമ്മയെ വിളിച്ചുകരയാനും ചുണ്ടുകളിൽ കണ്ണീരുപ്പുപടരാനും…
മധുരമുള്ള ഓർമ്മകളിന്നും
മനസ്സിന്റെ ചെപ്പിൽ മഞ്ചാടിമണികളായി കോർത്തുവെച്ചിട്ടുണ്ട്.-
കരതൊട്ടു മടങ്ങുന്ന തിരപോലെ
കൈയെത്തും ദൂരെയും
കാണാമറയത്തും
കൺകെട്ട് കളി നടത്തുന്നുണ്ട്-