*കേര പുരാണം*
ഭാരതത്തിന്റെ
പേറ്റുനോവുകൾക്ക്
പത്തുമാസം തികഞ്ഞിരിക്കുന്നു.
ദൂതൻ കന്യകയ്ക്ക് പ്രത്യക്ഷപ്പെട്ട്
ഇങ്ങനെ അരുളി ചെയ്തു:
"നീ ഒരു കുഞ്ഞിനെ പ്രസവിക്കും.
ഇടതൂർന്ന കേരവൃക്ഷ കണ്ഡത്താൽ
ജന്മം കൊണ്ടെന്നാകയാൽ
കാലമേ നീ അതിനെ
"കേരളം" എന്ന് നാമകരണം ചെയ്യണം.
പിൻകാലത്ത്
"ദൈവത്തിന്റെ സ്വന്ത"മെന്ന ഖ്യാതിയിൽ അറിയപ്പെടുവാൻ ,
ദേവഗണങ്ങളുടെ സമക്ഷത്തിൽ ,
സ്വരാക്ഷര വ്യജ്ഞനങ്ങളാൽ
'മലയാള'മെന്ന ഹരിശ്രീ കുറിക്കണം.. "
ഇന്ന്
ആ യുഗപ്പിറവിയ്ക്ക്
അറുപത്തിമൂന്ന് വയസ്സ് തികഞ്ഞിരിക്കുന്നു..
പതിന്നാല് മക്കൾക്ക് ജന്മം നൽകിയ
മാതൃത്വത്തിന്റെ ഉടമയും കൂടിയാണവൾ...!
-
കേരങ്ങളുടെ നാടും ദൈവത്തിൻ്റെ സ്വന്തം നാടുമായ കേരളത്തിന് ആദ്യമായി എൻ്റെ പ്രണാമം.
പരശുരാമൻ മഴുവിനാൽ തീർത്ത അതിസുന്തരമായ കേരളത്തെ മലയാളികൾ ആയ നമുക്ക് മറക്കാൻ പറ്റില്ല മരണം വരെ...
മലയാളം എന്ന മഹത്തായ ഭാഷ നമുക്ക് സമ്മാനിച്ച അതി സുന്തരമായ നാട്.
കാണം വിറ്റും ഓണം ഉണ്ണണം എന്നു പറയുന്ന ഒരേയൊരു നാട്.
ലോകത്ത് ഉള്ള ആരുവന്നാലും അതി വേഗം തന്നെ ഇഷ്ടപ്പെടുന്ന നാട്.
ഇത്രയൊക്കെ പോരെ മലയാളികൾക്ക് അഭിമാനിക്കാൻ.
അതെ ഞാൻ അഭിമാനിക്കുന്നു
"ഞാൻ ഒരു മലയാളി" എന്നതിലും
"എൻ്റെ നാട് കേരളം " എന്നു പറയുന്നതിലും..
-
കേരളം
----------
എന്റെ കേരളം,പൊന്നു കേരളം, കേരവിളയും സമൃദ്ധ കേരളം.
എന്നേ പെറ്റു പോറ്റി വളർത്തിയോരെന്റെ കേരളം,
അമ്മയാണെനിക്കെന്റെ കേരളം,
കാണാൻ അഴകുള്ള കേരളം,
തീരങ്ങൾ തഴുകി തലോടി കടഞ്ഞെടുത്ത എന്റെ കേരളം,
എനിക്കു മുമ്പേ എന്റെ പൂർവീകർക്ക് പിറവി നൽകിയ എന്റെ കേരളം,
കാലമേ നീ കാവലാവുക, തണലാവുക തുണയാവുക,
കാലവർഷം തെറ്റിയാലും നിര തെറ്റിടാതെ, മലനിരകളെ, പുഴ അഴകിനെ, മലനാടിൻ സമൃദ്ധി നീ കാത്തു കൊൾക,
മലിനമാകും ഹൃദയമുള്ളവരെ നീ നിന്റെ മാറിലെ മധു കൊണ്ടൂട്ടിടാതെ നീചരാം മനുജനു പിറവി നൽകിടാതെ തുടച്ചുനീക്കുക,
മാനവനഭിമാനമായി,
എന്നുമെന്റെ കേരളം എന്റെ കേരളം സമൃദ്ധ മായിരിക്കട്ടെ എല്ലാനാളിലും.
*******
എന്റെ കേരളത്തിന് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ 🤩🤩🤩🤩🤩-
പരശുരാമന്റെ മഴുവിനാൽ പിളർന്ന അറബിക്കടലിൻ മാറിൽ നിന്ന് ഉയർന്നുവന്ന ഹരിത സുന്ദരീ നിനക്കായി ഞാനിത് കുറിച്ചോട്ടെ..
കിനാവുകളിൽ നിന്നു യാഥാർഥ്യത്തിലേക്ക് നീ പിച്ചവെക്കുമ്പോൾ ചെങ്കൊടി നിനക്ക് വഴികാട്ടിയായി ... കുതിച്ചും കിതച്ചും നീ ഉയരങ്ങൾ കീഴടക്കി.. പലപ്പോഴായി വന്ന വെല്ലുവിളികളെ വളർച്ചയ്ക്കുള്ള ഇന്ധനമാക്കി ...വിദേശികളും സ്വദേശികളും നിന്റെ വശ്യസൗന്ദര്യത്തെ തേടി ഒഴുകിയെത്തി..
കാലം പേമാരിയായും ഉരുൾപൊട്ടലായും പകർച്ചവ്യാധികളായും പല വേഷങ്ങളിൽ നിന്നെ തകർക്കാൻ വില്ലൻ കുപ്പായം അണിഞ്ഞെത്തി... എന്നാൽ നിന്റെ മക്കൾ ഒറ്റകെട്ടായി നിന്നു അവയെയെല്ലാം നേരിട്ടു.. ജാതിക്കും മതത്തിനും അപ്പുറം അവർ കൈകോർത്തു..
തളർച്ചയിൽ നിന്നു ഉയർച്ചയിലേക്ക് നീ വീണ്ടും കുതിച്ചുതുടങ്ങിയിരിക്കുന്നു..
പാഠങ്ങൾ ഉൾക്കൊണ്ട് .. കൂടുതൽ ശക്തിയോടെ ...-
അവളുടെ
ഉയർത്തെഴുന്നേൽപ്പിന്റെ
ചരിത്രം വരും തലമുറ
പാടിനടക്കട്ടെ...
കൈകോർക്കാം നമുക്ക്..
പുതുചരിത്രം രചിക്കാനായി..-
പുറം മറുനാടിന്റെ കത്തിയെരിയുന്ന
വെയിലേൽക്കുമ്പോഴും അകത്തു
എന്റെ കേരളം പച്ചപ്പ് നിറച്ചു ഹരിത
വിസ്മയം തീർക്കുന്ന സ്വന്തം നാടിനോളം
മറ്റൊന്നിലും മനസ് കുളിരു കണ്ടതേയില്ല,
ഗ്രാമീണതയുടെ നിറവിലേക്ക്
വീണ്ടും പൂങ്കുയിലിന്റെ നാഥമേറ്റു ഉണരണം
ഓരോ പ്രഭാതങ്ങളും, മഞ്ഞിറങ്ങുന്ന
തണുത്ത പുലരിയെ പുൽകി, വെയിലേറ്റു
നെൽക്കതിരുകൾ സ്വർണനിറമായി
തിളങ്ങും വെട്ടം കാണണം, ജീവിക്കണം
എന്റെ പ്രകൃതിയോട് ഇണങ്ങിക്കൊണ്ട്,
പച്ചപട്ടുചേല ചുറ്റും നിന്നോളം പകരം
വെക്കുവാനെന്തുണ്ട് മറ്റൊന്നും
കാണുന്നില്ലയീ കണ്ണിൽ.
-
അറുപത്തിനാലിന്റെനിറവിലെത്തിയിട്ടും ,
സാക്ഷരതയിലും സംസ്കാരത്തിലും
മുന്നിലെന്ന അഭിമാനബോധം
വാക്കുകളിൽ മാത്രമായൊതുങ്ങി,
അക്രമത്തിന്റെയും അരാജകത്വത്തിന്റെയും അസന്മാർഗ്ഗികതയുടേയും അധാർമികതയുടേയും കൂത്തരങ്ങായി മാറിയ കേരളമേ....
നിന്റെ
മിഥ്യാഭിമാനത്തിന്റെ മുന്നിൽ ലജ്ജയോടെ ശിരസ്സുകുനിച്ചുകൊണ്ടും ,ഇനിയെങ്കിലും നല്ല നാളെകൾ ഉണ്ടാവുമെന്ന്
പ്രത്യാശിച്ചുകൊണ്ടും
നേരുന്നൂ..
"ജന്മദിനാശംസകൾ"-
വളളം കളിയാല്‍ ഓളങ്ങള്‍ തുളളുമീ
മണ്ണില്‍.. ചിലങ്കയാലാടും നൃത്തക്കലകള്
കൊണ്ടേറെ നാടറിയുമീ വീര്യവും..,
കഥകളിയാലാടും നേരം ,തെയ്യവും,
പൂരക്കളിയും, ചുവടുവച്ചീടുന്ന കേരളം,
പച്ചയാല്‍ പുതച്ചൊരീ കേരനാടെന്ന
പേരിനാല്‍ പ്രസിദ്ധിയാം...
പറഞ്ഞാലും തീരാത്ത കലകളും,
എണ്ണിയാല്‍ തീരാത്ത ചരിത്രവും
ഉറങ്ങും മണ്ണിതില്‍ ജന്മം കൊണ്ടതല്ലെ
നമ്മള് തന് പുണ്യം.-
മാവേലി നാട് ഇന്ന് പിറവി ആഘോഷികുകെ ആണേ നമ്മക്ക് എല്ലാവർക്കും നമ്മുടെ നാടിനെ വേണ്ടി ഒന്നു പ്രാര്തിക്കം അഭിമാനികാം ഒരു മലയാളി ആയി ജനിച്ചതിൽ അല്ലെ കൂട്ടുകാരെ
-