ഈ വേനലിൽ നിന്നിൽ നിന്നു
കൊഴിഞ്ഞു വീണ പൂക്കൾ,
അടുത്ത വസന്തത്തിൽ
നിറഞ്ഞ്
പൂവിടും എന്ന്
വിശ്വസിക്കാൻ ആണ്
എനിക്കിഷ്ടം.. !!
🌷🔐-
●Aspiring Writer ✍️
●Travelholic 🏞️
●Thalassophile 🌅
●Pluviophile 🌧️
●Bibliophile 📖
... read more
അക്ഷരങ്ങൾ തലതല്ലി
ചത്ത രാത്രികളിൽ
എന്റെ തൂലിക ജീവനായി പിടയുമ്പോൾ
നിന്റെ പ്രണയപ്പെയ്‌ത്തിൽ വീണലിഞ്ഞ്
എന്റെ തൂലിക പിന്നെയും പൂവിടും..
നീ ചൂടി വരുന്ന സ്വർണ്ണ ഡാഫോഡിൽ പൂക്കൾ
എന്നിൽ പ്രണയാക്ഷരങ്ങൾ നിറയ്ക്കും..
നീ മൂളിതരുന്ന ഗസലിന്റെ ഈണം
എന്നിൽ പുതുജീവൻ പകർന്നേകും..
ഞാനും നീയും അക്ഷരങ്ങളായി
തമ്മിൽ തമ്മിൽ കഥപറയും..
ഒരു മഴയായി.. ഒരു രാഗമായി..
നമ്മൾ പെയ്തിറങ്ങും..!!-
ചോര കിനിയുന്ന മുറിവുകളിൽ
നീ സ്നേഹത്തിന്റെ വീഞ്ഞ് പകരുക..
ഗ്രീഷ്മം പൊള്ളിച്ച ജീവനിൽ
നീ കുളിർമാരിയാകുക..
കാർമേഘം മാറാലകെട്ടിയ മനസ്സിൽ
നീ മാരിവില്ലാകുക...
കിനാക്കളുടെ ഭൂമികയിൽ
വെറുതെ കൂടെ നടക്കുക...
വേനലിലും വസന്തമായി..
കണ്ണുനീരിലും പുഞ്ചിരിയായി..
എന്നിലും നീയായി...
എന്നും നിറഞ്ഞ് പടരുക..!!
-
ജീവിതം പഠിപ്പിക്കുന്ന പാഠങ്ങളോളം തീക്ഷ്ണഭാവങ്ങൾ
വേറെ ആർക്കാണ് പകർന്ന് തരാനാകുക..
മുഖമൂടികൾക്കപ്പുറം മനുഷ്യനെ കാണാൻ ... അറിയാൻ ..
വിരൂപനാകേണ്ടിയിരിക്കുന്നു..
തകർക്കപ്പെട്ടവനാകേണ്ടിയിരിക്കുന്നു..
ഏറ്റവും വിരൂപതയിൽ സൗന്ദര്യം കാണുന്നവർ..
അവർ ആരായാലും നിന്നിലെ
ആത്മാംശത്തെ ചേർത്ത് പിടിക്കുന്നവരാകും ...
ജീവിതത്തിൽ നേടാവുന്ന
ഏറ്റവും വലിയ സമ്പത്ത്
എന്താന്ന് ചോദിച്ചാൽ നിസ്സംശയം പറയാം...
ഇങ്ങനെ കണ്ടെത്തുന്ന നല്ല മനുഷ്യരാണ്...!!-
കഥകളുടെ ആകെത്തുകയാണ് പ്രപഞ്ചം..!!
നിമിത്തങ്ങൾ പോലെ
ഉറവാകുന്ന കഥാബീജങ്ങൾ...!!
അവ കാലത്തിന്റെ പണിശാലയിൽ ഉറഞ്ഞുതുള്ളി
ജീവൻ സ്വായത്തമാക്കി..
ഋതുക്കളുടെ ആവർത്തന വിരസതയിൽ നീറപ്പെട്ട്...
പലവഴികളിൽ ഒഴുകിതളർന്ന്..
ഒടുവിൽ കഥാസാഗരത്തിൽ വിലയം പ്രാപിക്കും..
അപ്പോൾ നോക്കിൽ.. നിനവിൽ.. വാക്കിൽ..
നിർവൃതി കളിയാടും..!!
-
ജീവിതയാത്രയിൽ നാം പോലും
അറിയാതെ കൂടെ കൂടുന്ന മനുഷ്യരുണ്ട്..!!
നമ്മുടെ ഭ്രാന്തുകൾക്ക് കൂട്ടിരിക്കുന്നവർ..
സ്വപ്നങ്ങൾക്ക് ചിറകാകുന്നവർ..
സ്നേഹത്താൽ ചേർത്തുപിടിക്കുന്നവർ..
താങ്ങാകുന്നവർ..
ഒരേ സംഗീതമായ്..
ഒരേ സ്പന്ദനമായ്..
ഹൃദയത്തിലേക്ക് അലയടിക്കുന്നവർ..!!
അവരാണ് ലോകം..
അവരിലാണ് വസന്തം..!!
അവരിലേക്കുള്ള എത്തിച്ചേരലാണ്
ജീവിതം..!!-
എത്ര വായിച്ചാലും
പൂർണ്ണമാകാത്ത കഥ പോലെയാണ് അവർ..!!
അവിചാരിതയുടെ
ഏതോ നിമിഷത്തിൽ
കണ്ടുമുട്ടുന്നവർ..
പിന്നെപ്പോഴോ പ്രിയപ്പെട്ടവരാകുന്നവർ..!!
തുടക്കവും ഒടുക്കവും പ്രസക്തമല്ലാത്തവർ.. !!
രാവും പകലുമാകുന്നവർ..!!
ഒടുവിൽ സമാന്തരരേഖകളാകുന്നവർ..!!
-
ഹൃദയം ഹൃദയത്തോട്
ചേർന്നു നിൽക്കുമ്പോൾ,
ദൂരം എന്നത് അർത്ഥമില്ലാത്ത
അകലം മാത്രമാണ്..!!
ആഴങ്ങളിൽ കെട്ടിപ്പുണരുന്ന
വേരുകളെപ്പോലെ
ഹൃദയങ്ങൾ തമ്മിൽ സംവദിക്കും...!!
അവിടെ
മൗനം സംഗീതമായി മാറും..
പരിഭവം പുഞ്ചിരിയായി മാറും..
സ്നേഹത്തിന്റെ ജ്വാലയിൽ
'ഞാൻ' കത്തിയമർന്ന്
'നമ്മൾ' മാത്രം അവശേഷിക്കും..!!-
വരികളിൽ.. നിറങ്ങളിൽ..
സംഗീതത്തിൽ.. ശിലയിൽ...
അവർ നിറയപ്പെടും...
മൗനം കൊണ്ടവർ കഥപറയും..
പുഞ്ചിരി കൊണ്ടവർ ലോകം പണിയും..
പറന്ന് കൊതിതീരാത്ത
ശലഭങ്ങളെ പോലെ കൽപ്പാന്തകാലത്തോളം
വിഹായസ്സിൽ അവർ ഒന്നിച്ച്
പറന്ന് നടക്കും..
ഒരേ കിനാവായി..
സ്പന്ദനമായവർ മാറും...
ഋതുകളുടെ താളുകളിൽ
പിന്നെന്നോ നക്ഷത്രങ്ങളായവർ പുനർജനിക്കും..!!-