ഇബ്നു ഉമ്മത്തി ഉമ്മർ   (ഇബ്നു ഉമ്മത്തി ഉമ്മർ.)
614 Followers · 565 Following

read more
Joined 21 April 2020


read more
Joined 21 April 2020

അപ്പൊ എല്ലാർക്കും Happy പുത്യേ കൊല്ലം.. ✌🏻

-



ഏറ്റവും മനോഹരമായത് നിങ്ങളിൽ എത്തിച്ചേരുന്നതാകട്ടെ ഈ പുതുവർഷം❤️

ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.

-



തിരക്കുകളായിരുന്നില്ല നമ്മെ അകറ്റി നിർത്തിയത്,

മറിച്ച്,

"തിരക്ക്‌" എന്ന വാക്കായിരുന്നില്ലേ, നമ്മേ അകറ്റിയത്.

-



Happy Teachers Day❤️

ആദ്യത്തെ അധ്യാപിക അമ്മ, രണ്ടാമതച്ഛൻ, പിന്നെ ടീച്ചറും മാഷും കുട്ട്യോളും ...

" മാതാപിതാ ഗുരു ദൈവം "

-



പ്രിയ കൂട്ടുകാർക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

-



അയാൾ യൂസുഫ് എന്ന് വിളിക്കപ്പെട്ടു,
അവൾ സുലൈഖ എന്നും,

കഥകളിൽ കേട്ടു പതിഞ്ഞ
യൂസുഫും, സുലൈഖയും പോലെ, അതിവേഗം അവർ പ്രണയ ബന്ധരായി തീർന്നു..!

പക്ഷെ...,
ഈ കഥ അവസാനിക്കുന്നിടത്ത്,
അവർ രണ്ടായി പിരിഞ്ഞിരുന്നു,

വിധി എന്ന വിശേഷണം കൊണ്ടവ മൂടപ്പെട്ടു കഴിഞ്ഞിരുന്നു,
നീളും പരിഹാസത്താൽ അവർ അവശരായി തീർന്നിരുന്നു,

പിന്നീടുള്ള അവരുടെ കാത്തിരിപ്പ്
പ്രാർഥനകൾ കൊണ്ട് സമ്പന്നമായിരുന്നു,

വരും ജന്മത്തിലേക്ക് തീർച്ചയാക്കപ്പെട്ട ആത്മാക്കളായി പിറവി കൊള്ളാനുള്ള ,
മന്ത്രങ്ങൾ കൊണ്ടവരുടെ ഹൃദയങ്ങൾ സദാ ഉയർന്നു പൊങ്ങി....

-



ഒരിക്കൽ കൂടി ഞാൻ ആ ഇടവഴിയിൽ
അവളെ കണ്ടു,
മനോഹരമായൊരു പുഞ്ചിരി സമ്മാനിച്ചു കൊണ്ടവളെന്നെ സ്വീകരിച്ചു,
തിരക്കുകൾ പറഞ്ഞൊഴിയാതെ അവൾ ഒരുപാട് നേരം എന്നോടൊപ്പമിരുന്നു,
സുഖകരമായ ഒരാലിംഗനംകൊണ്ടവൾ എന്നെ വരിഞ്ഞു മുറുക്കി,
നെറ്റിയിലൊരു നേർത്ത് ചുംബനം നൽകി കൊണ്ടവൾ എന്നോട് യാത്ര പറഞ്ഞു,

കണ്ണിൽ നിന്നവൾ മറയുന്നത് വരേ ഞാനാ ഇടവഴിയിൽ എല്ലാം മറന്നു നിന്നു.

ഒരു മാന്ത്രികൻ എനിക്ക് നേരെ കൈവീശി കൊണ്ട് വിളിച്ചു പറഞ്ഞു,
നിങ്ങളി താ ഈ നിമിഷത്തിൽ മരണപെട്ടു കഴിഞ്ഞിരിക്കുന്നു.

-




ചുന്ദരീ... ചുന്ദരൻ മാരെ...?സൂർത്തുക്കളെ..?
ഇങ്ങക്ക് മ്മടെ, മ്മടെ കുടുംബത്തിന്റെയും ഹ്രദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ.❤️❤️❤️❤️❤️

-



അച്ഛൻ,

വല്ല്യ ഗൗരവക്കാരൻ ആയിരുന്നു,
അധികം സംസാരിക്കാത്ത,
വല്ലപ്പോഴും ഒന്ന് മന്ദഹസിച്ചാൽ ആയി,

എന്ത് കൊണ്ട് അച്ഛൻ ഇങ്ങനെ.?
എന്ന അന്വേഷണം ചെന്നത്തിയത്,

വർഷങ്ങൾക്കിപ്പുറം
കണ്ണാടിയിൽ ഞാനും അതേ മുഖം കാണാൻ
തുടങ്ങിയപ്പോൾ മാത്രമാണ്.!

-



ഒരില കൂടി വീഴുന്നു,
ഒരിക്കൽ കൂടി.!
വാർദ്ധക്യം വന്നു പൊതിയുന്നു,
ശിഷ്ട കാലമെങ്ങനെ എന്നാരുകണ്ടു.? കഷ്ട്ടതയില്ലാതെയങ് നീങ്ങിയാൽ നന്ന്.!
കൂട്ടിയും,കിഴിച്ചും,
ഗണിച്ചും, ഹരിച്ചും, രചിച്ചും, മതിച്ചും,
കാലം എന്നെ ഇനിയെത്ര ദൂരം നടത്തുമെന്നാരുകണ്ടു.!
നാളെ എന്തെന്ന് ആരറിഞ്ഞു.!

-


Fetching ഇബ്നു ഉമ്മത്തി ഉമ്മർ Quotes