മനുഷ്യരെ തണുപ്പിക്കുന്നതിന് പകരം
കൂടുതൽ ഉഷ്ണിപ്പിക്കുന്ന
കൊൽക്കത്തയിലെ മഴ പോലെയായിരുന്നു എന്റെ പ്രണയവും..........-
" ജോഡി തോർ ഡാക്ശു നെ കേവു ന അഷേ തോബേ ഏക് ല ചലോ രെ "
ആരും കൂടെ തുണയില്ലെങ്കിലും ഒറ്റക്ക് പോകണമെന്ന നിശ്ചയദാർഢ്യം.. ഇന്ന് വരെ ആരും കടന്നു ചെല്ലാത്ത ലോകത്ത് കടന്നെത്തുന്ന കഥാപാത്രത്തിന്റെയും ആരും തിരഞ്ഞെടുക്കാത്ത പ്രമേയം സ്വീകരിച്ച എഴുത്തുകാരിയുടെയും വിജയം ആണ് ഈ കൃതി.. അടുക്കളയിൽ തിളക്കുന്ന ആവിപ്പാത്രത്തിൽ നിന്ന് പുറത്തു ചാടാൻ വെമ്പുന്ന ആവിയെ പോലെ എന്തോ ഒന്നിനെ ചേതനയുടെ ഹൃദയത്തിൽ എന്ന പോലെ വായിക്കുന്നവരുടെ ഉള്ളിലും സൃഷ്ടിക്കാൻ ഉതകുന്ന ഭാഷയാണ് കെ ആർ മീരയുടേത്.. കഥകളും ഉപകഥകളും ചരിത്രവുമൊക്ക ചേർത്ത് കൃതി ഇതിഹാസസമാനമാക്കിയിരിക്കുന്നു.. വായനയുടെ വഴികളിൽ നിന്ന് കഴുത്തിലെ മൂന്നും നാലും കശേരുക്കൾക്ക് ഇടയിൽ മുറുക്കിയ ഒരു അപൂർവ രചന.. 🔥🔥-
"വിഷമമൊക്കെ വിഷമമാകുന്നത്
അത് വിഷമമാണ് എന്ന് നാം
ചിന്തിക്കുന്നത് കൊണ്ടാണ്.."
കടപ്പാട് : ആരാച്ചാർ
കെ ആർ മീര
നമ്മെ നാമാക്കുന്നത്..
നമ്മിൽ നന്മ നിറക്കുന്നത്..
നമ്മിൽ കനിവ് പകരുന്നത്..
എല്ലാം;;
ചിന്തകൾ തന്നെ...
ചിന്തകൾ മൂല്യമുള്ളതാകട്ടെ...-
ആരാച്ചാർമാരെ
കണ്ടിട്ടുണ്ടോ?
ആളെ കൊല്ലാൻ
സർക്കാരിൽ
നിന്നും
കൂലിവാങ്ങുന്നവരെ,
ഞാൻ
കണ്ടിട്ടുണ്ട്
കുടുംബത്തിനായി
കിനാവുകളെ
കൊന്ന്
സ്നേഹം
മാത്രം
കൂലി ചോദിച്ച
ആരാച്ചാരെ,
എന്റെ
സ്വന്തം
അമ്മയെ
-
ആർക്കുമാവശ്യമശേഷമില്ലാത്ത
ആലോചനകളേറെയായിപ്പോയ്
ആർദ്രകളേതുമില്ലാതെയിനി
ആരാച്ചാരാകാമവയ്ക്കിനിയീയുള്ളവൻ...
ആശ്രയത്തിനാരുമില്ലാതെയീ
ആശയങ്ങളവശേഷിക്കിലും
ആഭിജാത്യമിനിയുള്ളതൊക്കെയും
ആർക്കുവേണ്ടി....-
എനിക്കൊരു ആരാച്ചാർ ആകണം എൻറെ ചില ഓർമ്മകളെ നിർദ്ദാക്ഷിണ്യം കൊലപ്പെടുത്തണം..
എന്നിട്ട് കുറ്റബോധമില്ലാതെ എനിക്ക് എന്നോട് തന്നെ പറയണം അതെന്റെ കടമയായിരുന്നു എന്ന്...-