-
എന്നെങ്കിലുമൊരുന്നൾ, മദീനയിലുടലറ്റു
വീഴും നേരം.....
ബഖിഈലണ... read more
ആണാണോ പെണ്ണാണോ
എന്നറിയാനുള്ള ആകാംഷ കൊണ്ട് കൂടെയുള്ളവന്റെ
വസ്ത്രമഴിപ്പിക്കുന്ന, അവളുടെ കുളിമുറിയിലേക്
രസത്തിന് എത്തി
നോക്കി വീഡിയോ പകർത്തുന്ന 'ട്രാൻസ്‌ജൻന്റർ' കളുടെ
സ്വകാര്യ ജീവിതത്തെ പൊറുതി
മുട്ടിക്കുന്ന
ഈ കാലത്ത് എനിക്കെന്റെ
മൊട്ടത്തല വലുതായി
തോന്നിയെങ്കിൽ അവർ
ജീവിക്കുന്നതെത്ര വേദനാജനകമായിട്ടായിരിക്കും.!
-
നോമ്പ്
ഒര് ഉറപ്പാണ്.
വരണ്ട തൊണ്ടയുടെയല്ല,
നനവ് തോരാത്ത
ഒരു വസന്തം നമുക്ക്
വേണ്ടി പെയ്യുമ്പോൾ
നിറയാൻ പാകത്തിൽ
ആത്മാവ് ഒരുക്കുവെക്കുന്നുവെന്ന
നേരുറപ്പ്!
-
എത്രവട്ടം വായിച്ചാലും
പിന്നെയും പിന്നെയും
ഒത്തിരിയിഷ്ടത്തോടെ
തുറന്ന് നോക്കാൻ
കൊതിപ്പിക്കുന്ന
സമ്മാനങ്ങളാണ് ഓരോ
പുസ്തകങ്ങളും.
-
പിടഞ്ഞിരിക്കുമോ പൂക്കൾ,
ഇറുത്തെടുക്കുമ്പോൾ?
അടർന്നു പോകുമെന്നോർത്ത്
നിങ്ങൾ വിരിയാതിരിന്നിട്ടുണ്ടോ?
ഇതുവരെയും!
-
മദീനയിലെത്തുമ്പോൾ
ആത്മഹർഷത്താൽ
ആദ്യമാദ്യം നിറഞ്ഞു
തുളുമ്പുന്ന
നയനങ്ങളോട്
ഞാനെന്ത് പറയും..?
പാപ ഭാരത്താൽ
തകർന്നുപോകുന്ന
ഹൃദയഭിത്തിയോട്...
നല്ല നേരങ്ങളൊക്കെയും
പാഴാക്കിക്കളഞ്ഞ
ഇന്നലെകളോട് ...
ഒട്ടിച്ചേർന്ന കുപ്പായത്തിലെ
അറ്റുപോയ നൂലിഴകളോട്...
വിണ്ടുകീറിയ പാദങ്ങളിലെ
നീറ്റലോർമകളോട്...
ഒടുവിലണഞ്ഞപ്പോഴുള്ള
തിടുക്കം മാറാതെ
കിതയ്ക്കുന്ന
കൈകൾ,
ശൂന്യമായിപ്പോയെന്ന്
ആത്മാവ്
പരിഹസിക്കുമായിരിക്കുമോ?
-