അഹന്ത
*******
പിളർക്കുന്നുമസ്തകം നീർപ്പോളയായിതാ,
അഹ,മെന്നഭാവത്തിൻ ശിലാപാദമാൽ..
ഫണമുയർത്തുന്നൊരാ കാളീയനായ് സദാ,
അഹംഭദ്ര മൂർത്തിതൻ മൂർദ്ധഭാവം...!!
നിഷ്ക്രിയനോ,നിത്യമക്ഷീണനോ ആത്മ ഗർവ്വി,നിഗ്രഹത്തിനായ് വൈമുഖ്യമോ..?
സാർത്ഥകശൂന്യമാം അശരീരിപോലവേ
ഒടുങ്ങാ,യഹന്തതൻ സീൽക്കാരമോ..?
അറിവതില്ലിനിയെത്ര യുഗമതുതാണ്ടുവാൻ
അറിവോടഹന്തതൻ മാറാപ്പുമേന്തുവാൻ..
പിളരുന്നമസ്തക,മടർന്നൊരീയുടലിലായ്
അചലമാ,യാത്മഭാവങ്ങളതു നിത്യമായ്..
മരണമേ,നിന്നെപ്പുണർന്നങ്ങു ഞാനിതാ
ന്യാസമായ് നൽകുന്നിതായെന്റെ ചേതന
പകരമായെന്നിലെ അഹന്തയാംകളഭങ്ങൾ
നിൻ കരലാളനത്തിലായ് മായ്ച്ചീടുകിൽ...!!-
" അഹങ്കാരം കൊണ്ടാണോ നിസ്സഹായത കൊണ്ടാണോ എന്നറിയില്ല ഇഷ്ടപ്പെട്ടവ എല്ലാം വേണ്ടന്ന് വെക്കാനുള്ള ഒരു കഴിവ് എനിക്കുണ്ട്....!! "
-
നീ നിന്റേതെന്ന് കരുതുന്നതൊക്കെയും നിന്റേത് മാത്രമല്ലെന്ന് തിരിച്ചറിയും വരെ നീ അഹങ്കരിച്ചുകൊണ്ടിരിക്കും.
-
ജീവിതത്തിൽ നമുക്ക് മുൻപിൽ
തുറന്നിട്ടിരിക്കുന്ന നീണ്ട പാത
നാട്ടുവഴികളെ അനുസ്മരിപ്പിക്കുന്നു.
എന്തെന്നാൽ......
ഏറെ ദൂരം ഒറ്റയ്ക്ക് മുൻപോട്ട്
നടന്ന ശേഷം നിനക്ക് അഹങ്കാരം
തോന്നുന്നുവെങ്കിൽ......
ഒറ്റയ്ക്കുണ്ടാക്കിയ നേട്ടത്തിൽ
മതിഭ്രമിച്ചുപോയെങ്കിൽ.....
ഒന്ന് പിന്നോട്ട് നോക്കുക.
നീ നടന്നു വന്ന പുല്ലുമുളയ്ക്കാത്ത
ഈ വഴികൾ നിനക്ക് മുൻപേ നടന്ന
ഏതോ ഒരുവന്റെ നിരന്തരമായ യാത്രയുടെ,
അവന്റെ അദ്ധ്വാനത്തിന്റെ ഫലമായുണ്ടായതാവാം.....
പറയൂ.....ഇനിയും തോന്നുന്നുണ്ടോ
നിനക്കഹങ്കാരം......
-
അവനവനിൽ ആത്മവിശ്വാസം വേണം...
അഹങ്കാരമായത് പരിണമിയ്ക്കരുത്..
അപരനിൽ അമിതമായ് വിശ്വാസമരുത്!
-
അഹങ്കാരത്തോടൊപ്പം വിവരമില്ലായ്മ കൂടിയായാലോ? അതനുഭവിക്കേണ്ടി വരുന്നവരുടെ അവസ്ഥ വർണ്ണിക്കാൻ വാക്കുകളന്വേഷിക്കുകയാണ് ഞാൻ!
-
അഹങ്കാരം
അഹങ്കാരമേ..
എന്തിന് നീ എന്നിൽ
ഉത്ഭവിക്കുന്നു..??
നിർവികാരമായ്
നയനങ്ങൾ പതിക്കും
മണ്ണിനാൽ
പടക്കപ്പെട്ടവനാണു
ഞാൻ...!!
നീ എന്നിൽ നിന്നടരൂ..
മണ്ണറയിൽ
നീയെനിക്ക്
ചിറകറ്റ പക്ഷിയെപ്പോലെയാണ്..!!
-
❤️❤️നീ എന്റെ അഹങ്കാരം തന്നെയാണ്....🤗🤗
😚 എത്ര വഴക്കിട്ടാലും ☺️പിണങ്ങിയാലും
അകന്നു പോവില്ലെന്ന എന്റെ മാത്രം
സ്വകാര്യ അഹങ്കാരം❤️❤️-
മറ്റുള്ളവർക്ക്
അസ്വസ്ഥതയും
കാണുമ്പോൾ
അരോചകവുമായി
തോന്നുന്ന
മനുഷ്യവികാരമാണ്
"അഹങ്കാരം"....!-