QUOTES ON #VIRAHAM

#viraham quotes

Trending | Latest
26 SEP 2020 AT 0:13

വിട

-


5 AUG 2020 AT 18:02

ഓർമകളുടെ ഗർഭപാത്രത്തിൽ
പിറക്കാൻ വെമ്പല്കൊള്ളുന്ന ബീജമാണ്
ഇപ്പോൾ എനിക്ക് നിന്നോടുള്ള പ്രണയം...
ഒരു ചെറു ചലനത്തിനായി
ഞാൻ കാതോർത്തിരിക്കുന്നു......
🎃🎈

-


26 JUL 2019 AT 14:08

പ്രണയം തോറ്റു പോകുന്നത്,
തെറ്റുധാരണ എന്ന വിരുന്നുകാരിയുടെ
വരവോടുകൂടെ,
ഇഷ്ടങ്ങൾക്കു മീതെയുള്ള അടിച്ചമർത്തലിന്റെ
ശക്തി വർധിക്കുമ്പോൾ ആണ്.....
പ്രണയമേ നീ പരസ്പരം വിശ്വസിക്കുക...
പരസ്പരം മനസിലാക്കുക ...
നിസ്വാർത്ഥമായി സ്നേഹിക്കുക...

-


23 SEP 2019 AT 9:13

എനിക്കോ......
കണ്ണീർകണങ്ങൾ തഴുകിയ പകലുകൾ
നിന്റെ സ്വപ്നങ്ങളെ സ്വയം ത്യജിച്ചു
നിലവിളിക്കുന്ന രാത്രികൾ..
നിൻ പ്രണയം പൂവണിഞ്ഞ മനസ്സിൽ
പാതി പകുത്ത പ്രാണൻ പോലും നിസ്സഹായമായി.
ഓർമ്മകൾ പെയ്തുവീഴുന്ന
ഈ വഴിത്താരയിൽ തനിച്ച്

-


1 SEP 2019 AT 9:06

ഓർമ്മിക്കാൻ സുഖമുള്ള നല്ലൊരു ഓർമ്മ പോലും സമ്മാനിക്കാതെ മടങ്ങിയ ഒരുവൾക്ക്
"എന്നെ നീ ഓർക്കാറുണ്ടോ.... ? "
എന്ന് ചോദിക്കാനുള്ള അർഹതയില്ലെന്നറിയാം.....

അതുകൊണ്ടായിരിക്കണം ഇന്ന് നിന്നെ ഓർക്കുന്ന നിമിഷങ്ങളിൽ മാത്രം ജീവിച്ചു മരിച്ചു കൊണ്ടിരിക്കുന്ന എന്നെ ഇനി നീ ഓർക്കരുതെന്ന് ഞാൻ വാശി പിടിക്കുന്നതും.....

-


16 JUL 2019 AT 17:42

പ്രണയം.........
പാഴാകുമെന്നറിഞ്ഞിട്ടും
ഹൃദയത്തിൽ കുറിച്ചിട്ട വരികൾ
തോറ്റുപോകുമെന്നറിഞ്ഞിട്ടും
സ്വന്തം ആക്കാൻ കൊതിച്ച
സത്യം...........

-


23 NOV 2020 AT 19:12

अल्फ़ाज़ जो जहन में उतर गए ..... काफ़ी दर्द देते है
जो ना उतरे तो अच्छा ही है वरना ....!!!

-


15 APR 2019 AT 12:58

നിന്റെ കയ്യെത്തും ദൂരത്തു
ഞാനുണ്ടെന്ന തോന്നൽ
വെറുതെയാണ്...
നിന്റെ മനസെത്തും ദൂരത്തു
പോലും ഞാനില്ല...

-



പറിച്ചെടുത്ത് വലിച്ചെറിഞ്ഞെങ്കിലും
ഓർമ്മകളുടെ നനവിൽ പൊട്ടി മുളച്ച
തൊട്ടാവാടി പെണ്ണിന്റെ
മുള്ള് നിറഞ്ഞ മാറിൽ
വാടിയ ഇതളുകൾ അമർത്തി
നിന്റെ കാലൊച്ചകൾക്കായ് കാതോർത്ത് കിടക്കുന്നുണ്ട്
ഇന്നും
രക്തം വറ്റി നീല ഞെരമ്പുകൾ തെളിഞ്ഞ ഈ ചെമ്പരത്തി............

-


23 NOV 2020 AT 22:47

മനസ്സിന്റെ
കാടുകളിൽ തങ്ങി
നിന്ന പനിനീർ പൂവേ.....
നിൻ സുഗന്ധത്തിൻ
വേദനയെന്റെ!
വേരുകളിലും
പടർന്നൊരിളം കാറ്റ്,
പോലെ മനസ്സ്
ചാഞ്ചാടിയിട്ടും!
നീ മാത്രമെന്റെ
ശിഖരങ്ങളിൽ നിന്നും,
തെന്നിയെന്തെ
താഴേക്ക് വീണില്ല......

-