ഘോരഘോരമായ വിശപ്പ് അനുഭവിക്കുന്ന മൃത്യുവെന്ന രാവണൻ തട്ടിക്കൊണ്ടുപോവുന്ന സീതയാണ് ഞാൻ. പക്ഷേ എനിക്കുവേണ്ടി വാനരന്മാർ കടലിൽ പാലം നിർമ്മിക്കുകയില്ല.
എനിക്ക് വേണ്ടി ആരും യുദ്ധങ്ങൾ നടത്തുകയില്ല.
എന്നെ മറന്നുകിട്ടാൻ ആർക്കും ഒരാഴ്ചക്കാലം മതിയാവും.
ഒരിക്കലും അവസാനിക്കാത്ത ഒരു ചെറുകഥ എഴുതുവാൻ മോഹിച്ചവളാണ് ഞാൻ.
പക്ഷേ എന്റെ മരണത്തോടെ ആ കഥ പൂർണ്ണമായും അവസാനിക്കും എന്ന് എനിക്കു തോന്നുന്നു.
മുഖമില്ലാത്ത ഒരു കപ്പിത്താനാണ് മൃത്യു.
-ആമി-
Don't feel embarrassed just because i found out that you like me.
Even so, it doesn't change that i like you more.
-Yo shi jin
-
സ്നേഹിക്കുന്നവരുടെ ഹൃദയം നിരന്തരം കാർമേഘം പോലെ ഇരുണ്ട് കൂടുകയും മറ്റുള്ളവരുടേത് ശോഭ പരത്തുകയും ചെയ്യുന്നു.
സ്നേഹിക്കപ്പെടുന്നവർ വെറും സ്വാർത്ഥരും അഹങ്കാരികളുമായി സ്വയമാരെന്നറിയാതെ നശിക്കുന്നു,
വ്രണപ്പെട്ട മസ്തിഷ്ക്കം പാടെ ക്ഷയിച്ചു തീരുന്നു
മറ്റുള്ളവരാകട്ടെ ത്യാഗികളും സഹനശേഷിയുമുള്ളവരായി സ്വയമാരെന്നറിഞ്ഞ് പരമാനന്ദത്തിൽ മുഴുകുന്നു,
വ്രണപ്പെടാത്ത ഭാഗത്ത് പുഷ്പങ്ങൾ കൊണ്ട് സൗധം പണിയപ്പെടുന്നു..
സ്നേഹിക്കാൻ ഞാൻ മറക്കില്ല.-
Was that a long road ?
Probably not
In fact, you came to me when it felt deep
Or deformed ?
You were with me !
I wasn't looking at you,
Was looking for
I haven't been hiding
But wandering in my dreams
You're the one who gave me those wings
Uf ! Wander !
I didn't want you to fall as a victim to my despondent bits
Oh ! Sorry i don't need to borrow those dreams
I didn't write stories in you with my wounded words
Again, how painful you were !
I could not find anywhere else to travel together
With so many memories and irritations
Together, we will make our next steps
Old feet full of scary and crappy stuff
Now we will travel together !
Through our dreams, the clouds it has settled
The rain can now move to the clouds
We go in the new clouds that cover the stars !
Again, we are going to become those stupid kids !-
I locked the doors and closed them
No one should come up
I want to see what's in my head
Something has been going on for several days
Don't open any of those windows for fear
That I'll drown while searching
I'm not gonna let it go
I won't hold on to it
I would just look at it for a while
Then water it
Perhaps there was a burning
Or bind with a wound medicine
What if I'm in pain there
Otherwise I will pour some love into it
Maybe it will be a love affair
The door won't open anyway
I will pull the windows there with all my might
I still have to fly
Before that I had to be as a feather-
യാത്രയ്ക്കിടയിൽ ഒരു പക്ഷെ ഞാൻ തളർന്നു പോയേക്കാം,
മൃത്യുവിന്റെ ഭയപ്പാടുകളെന്റെ കണ്ണുകളെ മുറിവേൽപ്പിക്കുമായിരിക്കും.
താങ്ങി നിർത്തരുത്,
മുറിഞ്ഞ കണ്ണുകളാൽ അന്ധതയെ അറിഞ്ഞവളാണ് ഞാനപ്പോൾ,
വന്ന കൈകളുടെ വഴിയേ ഇഴുകി വീണു പോവാനേ തരമുള്ളൂ...-
അടച്ചു പൂട്ടിയ മുറിയുടെ ഗന്ധവും, ഇരുട്ടിന്റെ മറവിൽ നിഴലിന്റെ പതിയിരിക്കലും, രാത്രിയുടെ അന്ത്യയാമങ്ങളിൽ ചങ്ങലകിലുക്കവും, നനുത്ത തറയിൽ കോടിയ ശരീരവും വിറങ്ങലിച്ച മുഖവുമായി ഉറങ്ങാൻ കിടന്നിരുന്ന രാത്രികളിൽ ഉറങ്ങാനാവാതെ പേടിച്ചരണ്ടിരുന്നപ്പോഴൊന്നും അസ്വാതന്ത്രത്തിന്റെ ചങ്ങലക്കെട്ടിൽ നിന്നും മോചനം കിട്ടാതെ പോയതിന്റെ പേരിലോ സമുദായത്തിൽ നിന്നും സമൂഹത്തിൽ നിന്നും വേർതിരിച്ച് ഒറ്റപ്പെട്ടവളാക്കി തീർത്തതിന്റെ പേരിലോ ഒരിറ്റ് കണ്ണുനീർ പോലും പൊഴിക്കാൻ എനിക്ക് തോന്നിയിരുന്നില്ല....
ഒരു നേർത്ത കുളിർകാറ്റ് വീശും പോലെ ഓടി വന്നെന്നെ പൊതിഞ്ഞുകൊണ്ട് വീർപ്പ് മുട്ടിച്ച് മറഞ്ഞു കൊണ്ടിരുന്ന ഒരു പുലയന്റെ മുഖം മറക്കാൻ കഴിയാതെ പോയ മനസിന്റെ പിടച്ചിലിൽ കണ്ണീർ വാർത്ത് കൊണ്ടിരുന്നപ്പൊഴും, ചങ്ങലകിലുക്കത്തിന് താളമിട്ട് കൊണ്ട് അവനു വേണ്ടി മാത്രം തുടിച്ചിരുന്ന ഹൃദയനൊമ്പരങ്ങളിൽ നിന്നും ഏതെങ്കിലുമൊരു രാത്രിയിലെങ്കിലും ഞാനൊന്ന് സ്വതന്ത്രയായിരുന്നെങ്കിൽ.......
-
വാടിക്കരിഞ്ഞ പീത പുഷ്പങ്ങൾ കൊണ്ടെനിക്ക് പുഷ്പഹാരം ചാർത്തി തന്നെന്നെ പടു വിഡ്ഢിയാക്കിയവനേ....
ഇനി നിനക്കായ് കൊരുത്തു വച്ച രക്തഹാരം ചാർത്തി കൊടുക്കാൻ ജീവനില്ലാത്ത ഒരു ശില നൽകി തിരികെ മടങ്ങിക്കോളൂ....-
ആരോടും പറയാതെ ആർത്തിരമ്പിയെന്നിലേക്കൊഴുകിയിറങ്ങിയ നിന്റെ പെയ്തൊഴിയാത്ത മഴകളെ ഞാൻ കാതോർത്തിരുന്നത് പണ്ടെങ്ങോ മറന്ന് വെച്ച കഥകളുടെ ബാക്കിപത്രം തേടിയിറങ്ങാനാവുമെന്ന കനവുകൾക്കായുള്ള കാത്തിരിപ്പ് പോലെയേ തോന്നിയിരുന്നുള്ളൂ....
ഞാനെന്നോ പടർന്നു കയറാൻ മോഹിച്ച് തളർന്നുറങ്ങിയ ചില്ലയിൽ നീയൊരു കുഞ്ഞു പൂവായ് പുനർജ്ജനിച്ചെന്നെ തഴുകിയുണർത്തുന്ന നാളുകൾക്കായാ വേരുകളിലൂഴ്ന്നിറങ്ങി നനവ് പകർന്നു ഞാനാ മണ്ണിൽ ചേർന്നലിഞ്ഞതും നിനക്ക് വേണ്ടിയായിരുന്നു....
ചിപ്പിക്കുള്ളിലെ ദ്രവം പോലെയെന്നിൽ വന്നുചേർന്ന നീയൊരു മുത്തായ് പരിണമിക്കും നാളുകൾക്കായാ ബാഹ്യ പാളിയിൽ നിന്നെ പൊതിഞ്ഞുറങ്ങാതെയുള്ള കാത്തിരിപ്പായിരുന്നു പിന്നീടത്രയും....
മുഴുത്ത ഭ്രാന്തുകൾക്ക് നിറം പകർന്ന ഭ്രാന്തിയായ ഈ പരുന്തിന്റെ കൂട്ടിൽ വന്നണഞ്ഞൊരു സൂചിമുഖി പക്ഷീ....
വെയിലേൽക്കാതെ പറന്നുയരാനായെൻ ചിറകുകൾ നൽകീടാനുമിണപിരിയാതെ ചേർന്നിരിക്കാനുമിനിയും നിന്റെ മാത്രം ചേച്ചിയായ് പുനർജ്ജനിക്കാം....-