എനിക്കോ......
കണ്ണീർകണങ്ങൾ തഴുകിയ പകലുകൾ
നിന്റെ സ്വപ്നങ്ങളെ സ്വയം ത്യജിച്ചു
നിലവിളിക്കുന്ന രാത്രികൾ..
നിൻ പ്രണയം പൂവണിഞ്ഞ മനസ്സിൽ
പാതി പകുത്ത പ്രാണൻ പോലും നിസ്സഹായമായി.
ഓർമ്മകൾ പെയ്തുവീഴുന്ന
ഈ വഴിത്താരയിൽ തനിച്ച്-
എന്നെ സന്തോഷിപ്പിച്ചത്...
നിന്റെ കൈവിരലുകൾ കനിഞ്ഞ താളത്... read more
മഴ നനഞ്ഞാൽ നിനക്ക് പനി
പിടിക്കുംട്ടോ...... തിണ്ണ പടിയിൽ നിന്നു
മഴയുടെ വേഗത ആസ്വദിക്കുന്ന,
മഴത്തുള്ളികൾ ഓരോന്നും കൈകുമ്പിളിൽ
ഒതുക്കാൻ ശ്രമിക്കുന്ന കുഞ്ഞോക്ക്
മഴയോടൊപ്പം ശകാരത്തിന്റെ
പെരുമഴയുടെ കൂട്ടാണ്
കലിതുള്ളി നിക്കുന്ന അമ്മയുടെ ഉണ്ടക്കണ്ണിൽ നോക്കി കുറുമ്പുകലെന്ന
പുഞ്ചിരിയോടെ മയക്കാൻ അവൾ മിടുക്കി ആയിരുന്നു, മഴയുടെ തൂവാനം തലോടിയ
അവളുടെ പെറ്റിക്കോട്ടിലാവും
പിന്നേ അമ്മയുടെ നോട്ടം.......
അനുസരണകേടിനു നീ അടി വാങ്ങിക്കൂട്ടോ
പിന്നെയും ഇടി മിന്നലു പോലെ അമ്മയുടെ
ദേഷ്യം..........
ഇന്ന് നല്ല മഴയാണ്.... ഓർമകളിൽ മായാതൊരു കുട്ടിക്കാലം.....
തണുത്ത കാറ്റും, പേടിപ്പിക്കുന്ന ഇടിയും...
ജനൽ പാളികൾ തുറന്നു കൈ കൊണ്ട്
ഓരോ മഴമുത്തുകളും പെറുക്കിക്കൂട്ടാൻ
ശ്രമിക്കുന്ന എനിക്ക് അന്നത്തെ കുഞ്ഞൊളുടെ കൗതുകം തന്നെ...
കുഞ്ഞോളെ.........
നീട്ടിയുള്ള ആ വിളികേട്ടു ഞാൻ വേഗം കൈ അകത്തേക്ക് വലിച്ചു പുറകോട്ടു തിരിഞ്ഞു നോക്കി.....പതിവുപോലെ അല്ല അമ്മ ചിരിക്കുകയായിരുന്നു......
ചുവരിലെ മിന്നിനിൽക്കുന്ന വെളിച്ചത്തിനു മുന്നിൽ മാലയിട്ട ഫോട്ടോയിൽ
വീണ്ടും എന്റെ കണ്ണുകൾക്കൊരു മഴക്കാലം.............
-
എനിക്ക് അധികം വയസൊന്നും ആയില്ല ഇന്നെലെ കൂടി
നേഴ്സ് എന്റെ പേര് വിളിച്ചു വയസു
പറഞ്ഞു മുപ്പത്തി രണ്ട്.
ഞാൻ എന്റെ ജോലി എല്ലാം വളരെ
ഭംഗിയായി ചെയ്തതിന് ഉടമസ്ഥൻ എന്റെ ധമനിയിൽ കുറച്ചു കൊഴുപ്പ്
സമ്മാനമായി നൽകി ഇപ്പോൾ
ആശുപത്രിയിൽ ആണ്. അവശനായി മാറി എന്നൊരു തോന്നൽ. ഇസിജി മെഷീനിലെ ഒച്ച കേട്ട് ഇടയ്ക്ക് ഞെട്ടി എണ്ണിക്കും.
ഒരു നേർവരയായി ഞാൻ അവസാനിക്കുമോ... അതോ ഒരുപകരക്കാരന്റെ വരവോട് കൂടി പഠന വസ്തു ആകേണ്ടി വരുമോ
-
വിശ്വസിച്ചവരാൽ
വഞ്ചിക്കപ്പെടുന്നതാണ്
ജീവിതത്തിലെ ഏറ്റവും
വലിയ തോൽവി
-Vydhehi-
തന്നെ സർജറി ചെയ്യാൻ വന്ന
റോബോട്ടിനെ ഒന്ന് നോക്കി..
അയാൾ മനസ്സിൽ പറഞ്ഞു..
ഒടുവിൽ ശാസ്ത്രം ജയിച്ചു
മനുഷ്യൻ തോറ്റു...-
ഒരുപാട് നഷ്ടങ്ങൾക്കിടയിൽ
തീരാ നഷ്ടമായി നീയും
വൈകി മാത്രം തിരിച്ചറിയപ്പെട്ട
പ്രണയത്തിന്റെ ബാക്കി
എന്നോണം ഞാനും, പരസ്പരം നഷ്ടമാക്കിയില്ലായിരുന്നെങ്കിലോ
സഖി... നിന്റെ നൊമ്പരങ്ങളെ
എന്റെ കരവലയത്തിനുള്ളിൽ
ആലിംഗനം ചെയ്തു
ചുംബനങ്ങളാൽ മായ്ച്ചെടുത്തേനേ..
നാം നമ്മേ തന്നെ നഷ്ടമാക്കി ഇന്ന് മറ്റാരെയോ സന്തോഷിപ്പിക്കുന്നു
നിന്നിലെ ഞാനും എന്നിലെ നീയും
ഇനിയും പരസ്പരം പുഞ്ചിരിക്കുന്നു
കാരണം വിധിക്കും അതീതമാണ്
പ്രണയം....-
തനിച്ചാകുന്ന വേളയിൽ
ഓടിയെത്തുന്ന
ഏകാന്തതയുടെ നിറം...
ജീവിതാന്ത്യം വരെയുള്ള
സഹയാത്രികനായ നിഴലിന്റെ
നിറം...അവസാനമായി
മിഴികൾ പൂട്ടി ജീവിതത്തോട്
യാത്ര പറയുമ്പോൾ കൂടെ പോരുന്ന
നിറം കറുപ്പ്....-
നമ്മുടെ ഓർമപ്പൂക്കൾ പൂവണിഞ്ഞ
വാകമരത്തിൻ വഴിയിലൂടെ
നീ നടന്നെത്തണം..
നീ എനിക്കുസമ്മാനിച്ച സത്വത്തിന്റെ
ബാക്കിയായവൾ അവളുടെ
കുഞ്ഞു കൈകളുമായി നിന്റെ
വിരലുകളിൽ മുറുകെ പിടിക്കുമ്പോൾ
അവളെ നീ നിന്റെ നെഞ്ചോടു
ചേർക്കണം.. അവളുടെ പുഞ്ചിരികളിൽ നീ എന്നെ കാണണം..
ജീർണിച്ച ചുവരുകളും ആളൊഴിഞ്ഞ
അടുക്കളയും എന്റെ ദുരിത ദിനങ്ങളെ
അറിയിക്കും...
തളരാതെ നീ എന്റെ അടുത്തെത്തണം
മിഴികൾ നനയാതെ എന്റെ കുഴിമാടത്തിനു മുൻപിലായി കത്തുന്ന
ചിരാതിലെ പ്രകാശം കാണണം
കാത്തിരിപ്പുകൾക്കു ഇനിയും അവസാനം ഇല്ല.....
-
മറ്റുള്ളവരിൽ നിന്നും നമ്മൾ എന്ത്
ആഗ്രഹിക്കുക്കുന്നുവോ അത് തന്നെ
നമ്മൾക്കും തിരിച്ചു നൽകാൻ
സാധിക്കണം, അത് ചിലപ്പോൾ
സ്നേഹം ആകാം വിശ്വാസം ആകാം
ബഹുമാനം ആകാം
നമ്മുടെ കാഴ്ചപ്പാടിലെ ശരിയായ തിരുത്തലുകൾ മറ്റുള്ളവരുടെ
പല കുറവുകളേയും നിസ്സാരമാക്കും-