പേരിടുവാൻ പോരിനു പോകുന്നില്ല
പോരിന് പോയാലും നേരിന് വേണ്ടിയാകും
കാരണം ആ നേരുകൾ
നീയെന്ന നാമധേയമാർന്നിരുന്നു..-
പുതുജീവൻ
___________________________
ഭയപ്പെടുത്തുന്ന വിശ്രമങ്ങൾ ഒരുപാടായി..
അന്ധകാരത്തിൽ ഭയത്തിന്റെ
സൂചിമുനകൾ ആഴ്ന്നിറങ്ങുമ്പോൾ..
അസ്ഥിയുടെ വെള്ളകളിൽ ഒലിച്ചിറങ്ങുന്നു
നീ എന്ന സ്നേഹദ്രവം..
വയ്യെനിക്കു കാണാൻ
കരഞ്ഞു വറ്റിയ കൺകളും
സ്നേഹ ബന്ധത്തിന്റെ നിസ്സഹായതയും..
അക്ഷരങ്ങളിൽ കൂടെ എന്നും ജീവിക്കണം
ആസ്വദിക്കണം, ഓരോ നിമിഷവും
നനച്ചൊരുക്കണം പുതിയ ജീവിതം..
-
കണ്ണാടിയിൽ
മുഖം തെളിയുമ്പോൾ ആയിരുന്നു
കണ്ണുകടിയും ഉണ്ടായിരുന്നത്..
കണ്ണാടിയിലൂടെ
നോക്കിക്കഴിഞ്ഞപ്പോൾ
മുഖം മനസ്സിന്റെ കണ്ണാടി എന്ന്
ചിലർ വാദിച്ചു തുടങ്ങിയിരുന്നു..
മുഖം നോക്കിക്കൊണ്ടിരുന്നപ്പോൾ
മനസ്സ് മിനുങ്ങുമെന്ന് കരുതി
വികാരങ്ങളിൽ അലങ്കാരം നടത്തി..
അഹങ്കാരത്തിന്റെ ലക്ഷണം
കണ്ടു തുടങ്ങിയതിനാൽ
കണ്ണാടി എറിഞ്ഞുടയ്ക്കേണ്ടി വന്നു..
ദൃശ്യത്തിൽ തെളിയുന്നത്
പ്രതിച്ഛായയുടെ പ്രതിരൂപമായതിനാൽ
പ്രതിക്കൂട്ടിൽ അകപ്പെട്ടത്
മുഖവും പിന്നെ എന്റെ മനസ്സുമായിരുന്നു..-
ഏകാന്തതയെ
ഞാനിന്നു
വെറുക്കുന്നു
ഓർമ്മകൾ
എന്നിൽ
വ്രണങ്ങൾ
സൃഷ്ടിക്കുന്നു
രാത്രികളിൽ
ഞാനൊരു ഭ്രാന്തിയും
പകലുകളിൽ
മരപ്പാവയുമായിതീരുന്നു
വിരലുകൾ
ചിതലെടുത്തതിൽ
പിന്നെ
കവിതകൾ
കെട്ടിക്കിടന്നു
ഞാനൊരു
ശവപ്പറമ്പായിമാറി-
നിന്നെ ഒന്ന് അമർത്തി ചുംബിക്കണം... എന്റെ ആത്മാവ് നിന്നിലേക്കു പകരുന്നത് വരെ....... എന്റെ പ്രണയ തീവ്രത നീ അറിയുന്നത് വരെ
-
-അവൾ-
അവളുടെ കാൽപാടുകൾക്കു
യാത്രകൾ മടുപ്പല്ല..
അവൾ മറന്നുപോയി നിന്നെയും
എന്നെയുമീ ഇടവേളയിലെല്ലാം
തോന്നൽമാത്രം..
ഒരു ചാറ്റൽമഴയുടനെ വീണടിയും..
ഉണങ്ങാത്ത മുറിവുപോൽ നനവ്
തങ്ങിനിൽക്കും..
ആ നിശബ്ദത പിന്നിൽ അലറി
കരഞ്ഞുതീർക്കും..
ചുറ്റും ചലിക്കുന്നതെങ്ങനെയോ..
കാറ്റിലാടുന്നതെങ്ങനെയോ..
ചിരിക്കുന്നതെങ്ങനെയോ..
തിരക്കിലാണെന്റെചുറ്റും തിരി-
കെട്ടുപോകാത്ത ആൾത്തിരക്കിൽ
കളഞ്ഞു പോയെനിക്കവളെ..
മരവിച്ചുപോയ ഞാൻ ഇനി
താഴേക്കിറങ്ങട്ടെ..
പ്രതീക്ഷയില്ല തിരിച്ചുവരില്ലവൾ..
പോയതാകുമെന്നെവിട്ടെവിടേക്കെ
ന്നറിയാതെ എന്തിനോ..
കഴിയാൻ വയ്യെനിക്കൊരു നാൾകൂടി
താഴേക്കുപോകയാണ് ഞാൻ..
തറയിൽ പച്ചപുല്ലുകൾ നീക്കി
നീയെനിക്കു പൂങ്കാവനം തീർക്കണം..
ആ സൗരഭ്യമെല്ലാം തേടിയെന്നിലേ
ക്കെത്തുന്നവൾക്കുനീ
യാത്രാനേരണം..-
ആരെ ക്കുറിച്ചുള്ള വരികളാണോ വായിച്ച് പൂർത്തിയാക്കിയത് .., അവരെ മനസ്സിലാക്കാത്തിടത്തോളം ആ വായന ഒരിക്കലും പൂർണ്ണമാകില്ല ...!
-
ഒരിക്കലൊരു തോരാ മഴയിൽ
മറന്നു വച്ച സങ്കടങ്ങളുണ്ട്..
ഓരോ ചാറ്റൽ മഴയിലും
ഈയാം പാറ്റകളെപ്പോലെ
പറന്നുയരുന്നവ.... !!!-