നാളുകൾക്ക് ഇപ്പുറം അക്ഷരമുറ്റത്തേക്ക്
എത്തി നോക്കുമ്പോൾ , അവർക്ക് അരികിൽ നിന്നും വിട്ടു നിന്നതിൻ്റെ പരാതിയും പരിഭവവും ഒക്കെ ആയി വാക്കുകൾ എന്നെ ശ്വാസം മുട്ടിച്ചു കൊണ്ടിരിക്കുന്നു.
അവസാനം എനിക്കേറെ പരിചിതമായ
എൻ്റെയീ അക്ഷരങ്ങൾ എന്നെ നോക്കി കൊഞ്ഞനം കുത്തുകയാണ് എഴുതാൻ
എന്നെ സമ്മതിക്കാതെ..
-
വിണ്ണിലെ താരമായി ഞാൻ
പിറന്നത് രാവുറങ്ങും
നേരത്തും നീ തനിച്ച്
ആവാതിരിക്കാനായിരുന്നു ...-
പാതിരാവിൻ നിലാവിനെ
കാർമേഘങ്ങൾ വാരിപ്പുണർന്ന നേരം ..
കാലം തെറ്റി പെയ്തൊരാ മഴകൊണ്ട്
ഞാൻ ആ തൊടിയിൽ നിൽക്കെ..
എന്നെ തഴുകിത്തലോടിയ
കൈകൾ പനിനീർ പൂക്കൾ തൻ
ദളങ്ങൾ പോൽ മൃദുലമാല്ലോ..
ഒരുനോക്ക് മാത്രം കണ്ട നിൻ
മിഴികളിൻ തിളക്കം,
മായാതെ മറയാതെ
എന്നുള്ളിൽ കുടിയിരിപ്പൂ..
പറഞ്ഞു തീരാത്തത്രയും
കഥകൾ ഏറെയും ബാക്കിയായ്
പുലർവേളയിൽ എപ്പഴോ
അവൻ മറഞ്ഞകലുമ്പോൾ,..
ഹൃദയഭേദകമായ വേദന ഉള്ളിൽ
ആർത്തലച്ച് കരയുകയായിരുന്നു..
കണ്ണുനീർത്തുള്ളികൾ എന്നോട്
ഒരുവാക്ക് പറയുവാൻ നിൽക്കാതെ
കണ്ണുകളിൽ നിന്നും കവിൾത്തടങ്ങളിലേക്ക്
ചാടി ആത്മഹത്യ ചെയ്തു..!!
തൊടിയിലെ ചെമ്പകപ്പൂക്കളിൽ
മഴത്തുള്ളികൾ പറ്റിപ്പിടിച്ചങ്ങനെ ഒതുങ്ങി നിന്നു..
അപ്പോഴും മഴ കൊണ്ട് ഞാൻ
ആ പൂമരച്ചോട്ടിൽ ഇരിപ്പാണ്ടായിരുന്നു..
എപ്പൊഴോ ഒഴിഞ്ഞകന്ന പാതി മനസ്സുമായ്..!!
-
ഓരോ പുസ്തക താളുകൾ
മറിക്കുമ്പോഴും ആ തിരിച്ചിൽ
തുടരുകയായിരുന്നു...
വരികൾക്കിടയിൽ എവിടെയോ ഉള്ള
എന്നോ എനിക്ക് നഷ്ടപ്പെട്ടു പോയൊരു
ഞാൻ എന്ന ഒറ്റത്തുരുത്തിനായി....-
അവൻ : നിനക്ക് ഇപ്പോൾ ഉള്ള ഒരു ആഗ്രഹം പറയ്....
അവൾ : എനിക്ക് പോവാൻ നേരമായി വരുന്നു മാഷേ.. ഒരു യാത്ര പോലും ചിലപ്പോൾ പറയാൻ ആയെന്നു വരില്ല.. പക്ഷേ, പോകാതെ വയ്യല്ലോ.. !!
ചിലപ്പോൾ എന്റെ ഇപ്പോഴത്തെ ആഗ്രഹവും ആ യാത്ര തന്നെ ആവാം.. അതുകൊണ്ട് ആവും ഇപ്പോൾ എന്റെ ആ യാത്രയെ പറ്റി മാത്രം ആണ് എന്റെ ചിന്തകൾ..
അവൻ : നീ എങ്ങും പോവില്ല , പെണ്ണേ.. കാരണം
ചെയ്തു തീർക്കാൻ നിനക്ക് ഇനിയും ഒരുപാട്
കാര്യങ്ങൾ ബാക്കി അല്ലെ..?
അപ്പോൾ എങ്ങനെ നിനക്കു പോവാൻ ആവും...
ഒരു ചെറു ചിരി ചുണ്ടിൽ ഒളിപ്പിച്ചു,
അവൾ അനോടായ് പറഞ്ഞു...
" ഞാൻ ഇല്ലാതാവും നിമിഷങ്ങളിൽ
എന്നോർമ്മകൾ നിനക്ക് കൂട്ടിരിക്കും.. "
ഓർമ്മകൾ മാത്രം....!!!
-
അക്ഷരങ്ങളെ അത്രമേൽ ഇഷ്ടപ്പെട്ട രണ്ട് പേരുണ്ടായിരുന്നു..
അവർ പരസ്പരം അക്ഷരങ്ങളുടെ ലോകത്തെ സ്നേഹിച്ചവരായിരുന്നു.
അവന്റെ വരികളിലൂടെ കടന്നു പോവുന്ന ഓരേ നിമിഷവും അതൊക്കെ അവളെ കുറച്ചു ആയിരുന്നുവെങ്കിൽ എന്ന് അവൾ ഒരുപാട് ആശിച്ചിരുന്നു.. പക്ഷേ, ആ ഭാഗ്യം അവൾക്കിനി ഉണ്ടാവില്ല എന്ന് അവൾക്ക് നന്നേ അറിയാം..
കാരണം, ഒരിക്കൽ അവൾ ആ ഇഷ്ടത്തെ നിരസിച്ചിരുന്നു, എന്നാൽ അതൊരിക്കലും അവനെ ഇഷ്ടം അല്ലാത്തത് കൊണ്ട് അല്ല. അവളുടെ വേദനകളിൽ അവനെ കൂടി പങ്കാളി ആക്കാൻ വയ്യാത്തത് കൊണ്ടാണ്..അവൾ കാരണം അവൻ കൂടെ സങ്കടപ്പെടുന്നത് കാണാൻ അവൾക്ക് ശക്തി
ഇല്ലാത്തതു കൊണ്ട് ആണ്..
അവനറിയാതെ അവന്റെ അക്ഷരങ്ങളുടെ
കൂടെ അവൾ എന്നുമുണ്ട് ..
അവളുടെ മാത്രമായ ഒരു ഇഷ്ടമായ്..
-
നീ ഓർക്കുക പ്രിയനേ,നിന്റെ നെഞ്ചോരം ചേർന്ന് ആ കാറ്റാടിമരങ്ങൾക്കിടയിലൂടെ കഥപറഞ്ഞും കവിത ചൊല്ലിയും
നാം നടന്നിരുന്ന കാലവും വിദൂരമല്ലല്ലോ..!
പക്ഷേ, നിനക്കായ് ഇന്നീ വരികൾ കുറിച്ചിടുമ്പോൾ അറിയാതെ എന്റെ ഉള്ളം നീറുകയാണ്...!
നിത്യമായ ഉറക്കത്തിലേക്ക് വഴുതി വീഴും മുൻപേ നിന്നോടായ് മാത്രം പറയുവാൻ ഉള്ളത് പറയാൻ കഴിഞ്ഞില്ലങ്കിലോ എന്ന ആശങ്കയാൽ ഉള്ളം പിടയുകയാണ്..!!
ആ വേവലാതിക്ക് അറുതിയെന്നോളം നിന്നോടായ് പറയുവാനുള്ളവ ഇവിടെ ഞാൻ കുറിച്ചിടുന്നു എന്റെ മരണശേഷം ഈ കുറിപ്പുകൾ
വായിച്ചു കൊൾക..!
ഈ വരികൾ നിനക്കായ് എഴുതുമ്പോൾ അവ എന്നെ അസ്വസ്ഥമാക്കും പോലെ.. ആ വരികൾ വായിച്ചു കഴിയുമ്പോൾ നിന്നെയും അസ്വസ്ഥനാക്കുമെന്ന് ഞാനറിയുന്നു...!
കാരണം, അതു നിനക്കായ് ഞാൻ എഴുതിയ
എന്റെ മരണപത്രമായതിനാലാവും.. !!
-
ഒന്ന് ചേർത്ത് പിടിച്ച് കൂടെ നിർത്തുമ്പോൾ നമുക്കിടയിലുണ്ടായിരുന്ന മൗനത്തിന് പോലും
ഒരു പ്രത്യേക ഭംഗി ആയിരുന്നു..
മനസ്സ് കൊണ്ട് നീ എന്നെ നിന്നോട് ചേർത്ത് നിർത്തിയ ആ നിമിഷം പോലും നമുക്ക് അത്രമേൽ പ്രിയപ്പെട്ട ഒരു നിമിഷമായി മാറുകയായിരുന്നു...-
ഇരുട്ടിന്റെ അകമ്പടിയോടെ
ഓർമ്മകളുടെ ഭാണ്ഡക്കെട്ടിൽ
നിന്നും അവർ വീണ്ടും പുറത്ത് ചാടിയിരിക്കുന്നു..
പോയ കാലത്തിന്റെ ചിതലരിക്കാത്ത
ഇന്നും നിറം മങ്ങാത്ത ഒരുകൂട്ടം ഓർമ്മകൾ..!!
അതെ, ഭൂതകാലത്തിന്റെ നിറം മങ്ങാത്ത
ആ ചിത്രങ്ങളിൽ അവൾ ചിരിക്കുകയാണ്..
അവൾക്ക് ഒപ്പം ഉള്ളവരും ചിരിക്കുന്നു..
അവരുടെ മുഖത്ത് സന്തോഷം മാത്രം..
ഇന്നിന്റെ പകലുകളിൽ അവൾ തനിച്ചാണ്
തനിക്ക് ഒപ്പം കൂട്ടായ് നിന്നവരിൽ പലരും ഇന്ന്
തന്നെ തനിച്ചാക്കി നടന്നു തുടങ്ങിയിരിക്കുന്നു..
ഇന്നവളുടെ മുഖത്ത് ആ പഴയ സന്തോഷവുമില്ല..
അതെ, അവൾ ഇപ്പോൾ ഉള്ള് തുറന്ന് ചിരിക്കാറില്ല..!!
തനിക്ക് അത്രമേൽ പ്രിയപ്പെട്ടർ
തന്നെ ഇന്നവളെ ...
"...തന്നെ അറിയുന്ന..
താൻ അറിയുന്ന ആൾക്കൂട്ടത്തിൽ
തനിച്ചാക്കി പോയിരിക്കുന്നു...!!
-