ഓരോ രാത്രികളോടും യാത്ര പറയാൻ നിൽക്കാതുള്ള ഒഴിഞ്ഞുപോക്കാണ് ഉറക്കമെങ്കിൽ,
ഈ ഉറക്കത്തിന്റെ നിശ്ചലാവസ്ഥയിൽ പ്രിയപ്പെട്ടവരേ പറ്റി ആകുലപ്പെടുന്ന കുറെയേറെ പേരുണ്ട്.. പ്രണയിക്കാൻ തിടുക്കം കൂട്ടുന്നവരുണ്ട്.. നാളെയെ പറ്റി വ്യാകുലപ്പെടുന്നവരുണ്ട്..
കാലം ദേശം മനുഷ്യൻ എല്ലാം മാറിക്കൊണ്ടേയിരിക്കുന്നു.. തിരക്കിട്ട മനുഷ്യർക്കിടയിൽ ഉറക്കമൊഴിഞ്ഞ ചിലക്കണ്ണുകൾ ശേഷിച്ചിരുപ്പുണ്ട്.. അവയ്ക്കു പറയാനുള്ളത് മൂകഭാഷയാണ്.. കേൾക്കാനുള്ളത് അലർച്ചകളാണ്.. എഴുതാനുള്ളത് എന്റെ മരണമൊഴിയാണ്...-
വിറകൊള്ളുമാത്മാവിനെന്ത്..
അവളുടെ ഭാവനയാകില്ല മരണമെങ്കിൽ
വലം... read more
സ്ത്രീ..
നടുവിലേതറവാട്ടിലനക്കമില്ലാതെയും
ഞെരുക്കം മറച്ചും
സ്വകാര്യമുറിയിൽ ചുരുണ്ടുകൂടിയേക്കാം
ചുരുണ്ടമുടിക്കുത്തിൽ
വിയർത്തൊലിക്കും നനവ് വറ്റിയാ
മിഴിക്കോണുകൾ ശപിക്കലും
ശപിച്ചശബ്‌ദങ്ങളൊക്കെ ചെവിക്കുള്ളിൽ
തുളച്ചുനക്നതകൊണ്ടവർ
വെറുപ്പിച്ചശബ്‌ദമല്ലെയോ
തലകലിതുള്ളും കഥാതലം
പിന്നിലേക്കെങ്ങാണ്ടടുപ്പു..
പുകച്ചചുണ്ടുമുണ്ടേറെ
ചുംബിച്ചചുണ്ടുകൾക്കടിമയാകും
ചുണ്ടുകൾ ശേഷിച്ചതോ ചുമക്കും ചുമച്ചുതുപ്പും
അടിമക്കവിടെങ്ങാൻ കുരുങ്ങിചുരുങ്ങി
ജനം കാതുപൊത്തും
കണ്ണിലേക്കന്ധകാരം നിറയ്ക്കും
വായ്‌പിന്നെയോ കേട്ടുനിൽക്കാനായൊരു
കേവലം പെണ്ണടിമ
കണ്ടകൂനയിൽ ചുരുണ്ടുകിടക്കും..
-
മറവി...
വലിച്ചിറക്കേണ്ടതില്ല ജഡം
വൈകാതെ മണ്ണുതേടുമെന്നും
മടങ്ങിയാ വഴിയെങ്ങാൻ വന്നാലുമെന്നോർത്ത്
തേച്ചുമിനുക്കുമകംപുറംപോലും..
സ്ഥാനമാനങ്ങളും കെട്ടിയാടിയ വേഷങ്ങളും
മറക്കാതെയെന്തു..?
അല്പമാത്രയിൽ സിരയിലൂടൊലിച്ചിറങ്ങിയ ഭാവമാ
കൂനയിലോ കുപ്പയിലോ
വിട്ടുപേക്ഷിക്ക്യവേണ്ടു..
ഒടുവിൽ ദ്രവിച്ചുതീരുമാ മൃതദേഹം മണ്ണിൽ മുഴുവനായി..
കൊത്തിമുറിഞ്ഞ അറകളുണങ്ങി
കരിയവേ മറവി കൊണ്ടുപോകുമാ
മനുഷ്യനെ..
ആണ്ടുതോറും സന്താനമാകെ തുക
കിഴിക്കുള്ളിൽ നേരുമെന്നോർത്തും
കുഴിക്കുള്ളിൽ കിടക്കയുണ്ടാകാം..
സഞ്ചി കീറുംന്തോറും
കല്ലറയും മറന്നുപോകുമെന്നെത്ര
കണ്ടിരിക്കുന്നുവല്ലേ..?-
ആ തെരുവുകണ്ണിൽ
ചേരുവോരങ്ങളിൽ പടർപ്പതെല്ലാം
പുതച്ചീയുടൽകൊള്ളും വെളിച്ചം
കലങ്ങി കലങ്ങിയൊടുവിൽ
ധൃഷ്ടികൊണ്ടെന്നവർ
നിലംപറ്റെ വേരുകൾ ദാഹിച്ചുവറ്റി
പൊള്ളയായി വാഴിക്ക-
വേണ്ടെന്നിവർ
നാണയത്തുട്ടിനേക്കാനൊരു
നുള്ള് പിച്ചകപ്പൂ കിടപ്പുണ്ടെന്നവർ
ആയിരം സ്വപ്നങ്ങളുമതിൽ
പതിഞ്ഞെരിഞ്ഞ കാട്ടുപൂവും
പിറന്നിരുന്നെന്നിവർ..
ഇരമ്പുമീരടിയിൽ മിച്ചവായ്
വെച്ചോരിലത്താൾ രേഖ
ചിതല്പുറ്റുകാർന്നുവെന്നും
വിഷകൊന്നകൾ പൂക്കുന്നമുന്നേ
ഒഴിപ്പിക്ക്യ നിന്റെ സകലഭ്രാന്തെന്നുമീ
....
....
...
ഞാൻ
-