പ്രണയത്തിനും
ജീവിതത്തിനുമിടയിൽ
ഹൃദയം വിഴുങ്ങിയ
ആ വാക്ക്
ഞാനിന്നോർക്കുന്നു ....
പ്രണയം
നീ മാത്രമായിരുന്നു ...-
കാണുമ്പോഴെല്ലാം
പുസ്തകങ്ങളിൽ
കണ്ണുന്നട്ടിരിരിക്കുകയാണല്ലോ,,
അതിന് മാത്രം
അതിലെന്താണുള്ളത് .....
" പുസ്തകങ്ങളിൽ
എന്താണില്ലാത്തത് ''-
ഓർമ്മച്ചെപ്പുകളിൻ
മിഴി തുറക്കുമ്പോൾ
തെളിഞ്ഞു നിൽപ്പു
നിൻ
സാനിധ്യമെങ്ങുമെവിടെയും
-
കൊക്കുകളുടെ
കൂട്ടിയുരുമ്മലിൽ
അവർ
പരിസരബോധം തന്നെ
മറന്ന് പോയിരുന്നു.....!
കൊക്കിൻതുമ്പിലെ
വാക്കിൻ മൂർച്ചയിൽ
ഇന്നവർ
ജീവിക്കാൻ
മറന്നു പോയിരിക്കുന്നു ...!-
മൗനം പൊള്ളിച്ച
പാടുകൾ നോക്കി
പുഞ്ചിരിച്ചു കൊണ്ട്
ഞാനിന്നോർക്കുന്നു ....,
അയാൾക്ക്
നോവറിയുന്നില്ലെങ്കിൽ
ഈ പാടുകളും
മാഞ്ഞു പോകാൻ
സമയമെടുക്കില്ല .....-
മൗനം കൊണ്ട്
അത്രയും
നോവിൻ്റെ
വ്യാപ്തി കൂടുമൊന്ന്
നിന്നേക്കാൾ
മറ്റാർക്കാണ്
കൂടുതലറിയുന്നത്-
കടന്നു പോകുന്ന ജീവിതയാത്രയിൽ
ഇനിയൊരിക്കൽ കൂടി
കണക്കുകൂട്ടലുകൾ തെറ്റാതിരിക്കട്ടെ ,
എണ്ണപ്പെട്ട ദിവസങ്ങളിൽ
ഒറ്റപ്പെട്ട് പോകാതിരിക്കട്ടെ ...,
അങ്ങനെയൊരു
മാർച്ച് 9 കൂടി എന്നിൽ നിന്ന്
മാറിത്തന്നിരിക്കുന്നു...
-
നോവ് വേവാക്കി
കലത്തിലാക്കി
കാത്തിരിക്കുന്നുണ്ട്
ഒരുവൾ ,,,,,
പക്ഷെ ,,,,
ഇന്നും പതിവിന്
പിപരീതമായൊന്നും
വീടണഞ്ഞില്ല ....
മുക്കറ്റം മോന്തി
നാലുകാലിൽ
നൊണ്ടി നൊണ്ടിയങ്ങനെ
കലത്തിൽ
തന്നെ നീന്തം
തുടങ്ങിയിട്ടുണ്ടൊരുവൻ ...-
ഒരു നോട്ടം
മാത്രമാണോ ,,,,
അല്ല .....
ഒരു ചേർത്ത്
നിർത്തൽ തന്നെ
ആഗ്രഹിക്കുന്നുണ്ട്
അവർ ....
അത്രയും
നിസ്സഹായതിലാകുമ്പോൾ ...-