നീയില്ലാതെ ജീവിക്കാൻ കഴിയില്ലെന്ന്
ഓരോ തവണ അവൾ പറയുമ്പോഴും,
നിന്നെ എനിക്ക് ഒത്തിരി ഇഷ്ടമാണെന്നവൻ പറയാറുണ്ട്.
പക്ഷേ നീയില്ലാതെ എനിക്കും ജീവിക്കാൻ കഴിയില്ലന്നൊരു മറുപടി ഇന്നേവരെ അവൻ പറഞ്ഞുകേട്ടിട്ടില്ല..!-
ഒരിക്കൽ
നമുക്ക് നഷ്ടപ്പെടാൻ
ഉള്ളവരുടെ ചിരികൾക്ക്
ഒടുക്കത്തെ ഭംഗിയായിരിക്കും...-
ആദ്യം തോന്നുന്ന കൗതുകത്തിന്റെ
പേരിൽ ആരെയും പ്രിയപ്പെട്ടവരാക്കാതെ ഇരിക്കുക...
നന്നായി മനസിലാക്കാതെ ആരിലും നമ്മുടെ ഹൃദയത്തെ നിക്ഷേപിക്കാതെയും ഇരിക്കുക...!-
കൂടെയുള്ളവരുടെ സന്തോഷത്തിന് വേണ്ടി മനുഷ്യർ എടുക്കുന്ന എല്ലാ efforts ഉം സ്നേഹമാണ്...!!
-
മനസ്സ് വേദനിക്കുമ്പോഴാണ്
മനുഷ്യർ കൂടുതലും സത്യങ്ങൾ പറയുന്നത്
പക്ഷേ ചില സത്യങ്ങൾ
അത് കേൾക്കുന്നവരുടെ മനസ്സിനെ ക്രൂരമായി തകർത്തുകളയുന്നു..-
മനുഷ്യർക്കിടയിൽ ഏറ്റവും മനോഹരമായത് മടുത്തു പോകാത്ത
സ്നേഹം മാത്രമാണ്....!-
ചുറ്റും ഒരുപാട് പേരുണ്ടായിട്ടും പലപ്പോഴും ഒറ്റപ്പെട്ടു പോകാറുണ്ട് നമ്മൾ. ഉള്ളിൽ നമ്മളോട് എത്ര സ്നേഹം ഉണ്ടെന്ന് പറഞ്ഞാലും, നമ്മൾ ആഗ്രഹിക്കുന്ന സമയത്ത് ആവശ്യപ്പെടാതെ തന്നെ ആ സ്നേഹവും പരിഗണനയും ലഭിക്കുമ്പോഴാണ് ഉള്ളിലെ സ്നേഹത്തിന് അർത്ഥമുണ്ടാകുന്നത്. ഒരുപാട് വലിയ കാര്യങ്ങളെക്കാൾ നമുക്ക് സന്തോഷം പകരാൻ കാരണമാകുന്നത് പലപ്പോഴും ചില ചെറിയ കാര്യങ്ങളാവും. നമുക്ക് പറയാനുള്ളപ്പോഴൊക്കെ നമ്മളെ കേൾക്കാൻ, നമ്മുടെ ചെറിയ സന്തോഷങ്ങളിൽ പങ്കു പറ്റുവാൻ, ജോലി കഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ ഇന്നെങ്ങനെ ഉണ്ടായിരുന്നു എന്നൊരു കുശലം ചോദിക്കലിലൂടെ അന്നത്തെ അവശതകളെ മായ്ച്ചു കളയുവാൻ, പ്രശ്നങ്ങളിൽ തളർന്നു പോകുമ്പോൾ കൂടെ ഞാനുണ്ടെന്ന് പറഞ്ഞു ചേർത്ത് നിർത്തി നെറുകയിൽ ഒരു ചുംബനം തരാൻ,, അങ്ങനെ എന്തിനും ഏതിനും ഏതൊരാൾക്കും മറ്റൊരാൾ കൂടെ ഉണ്ടായിരിക്കണം.. അങ്ങനെ ആ ഒരാൾ ഇല്ലാതെ വരുമ്പോഴാണ് ജീവിതം അർത്ഥശൂന്യമാകുന്നത്...!
-
മേൽവിലാസക്കാരനെ കണ്ടെത്താൻ കഴിയാതെ മടങ്ങിവരുമെന്ന് ഉറപ്പുണ്ടായിട്ടും അയക്കുന്ന കത്തുകൾ പോലെ..,
ചില ആശംസകളും..
മറവിയുടെ കടലാഴങ്ങളിൽ എന്നോ ഒളിപ്പിച്ച ചില നിമിഷങ്ങൾ പോലെ...!
-