....
-
നിന്റെ മൗനത്തിൻ
ഇടനാഴിയിലായി
ഇടറിവീണ എന്നിലെ
വാചാലത
നിശ്വാസത്തിനായി
നിന്നെതിരഞ്ഞിരുന്നു.... !!-
കാലമിന്നേതു നശ്വര പ്രേമത്തിൻ
ജലപ്രവാഹമെൻ മിഴികളിൽ നിറച്ചാലും,
ഏറ്റവുമൊടുവിൽ നീയാം സാഗരത്തിൻ
മടിത്തട്ടിലാണെന്നുമെൻ അഭയം....
ഏതഘാതമാം ദുഖത്തിൻ കടാരയെന്നിൽ
ആഴ്ന്നിറങ്ങിയാലും
നിലയ്ക്കാത്തൊരു ഹൃദയമെന്നുളിൽ
രൂപകതാളത്തിൽ മിടിക്കാറുണ്ടെന്നും
നിന്നോളം നിസ്വാർത്ഥമായി
ചേർന്നുനിൽക്കിലിനിയാരുമെന്നിൽ
പ്രാണവായുവിൻ സംഗീതം പോലും
എനിക്കേകിയവനേ
നിന്നിലും നല്ലൊരു പതിയെനിക്കിലിന്നീ
ഭൂവിൽ
എന്നിലെ ജീവൻ പോലും
പകുത്തുനൽകാൻ.....
താളമേകി കൂട്ടുകൂടിയതൊക്കെയും എന്റെ
നൃത്തത്തോടു മാത്രമായിരുന്നുവോ???
അല്ല......ജീവിതം......
ഒരു ജീവിതമാകെ നീ നിൻ നാദത്താൽ
മൂടിയിരിക്കുന്നു....
എന്റെ കാലുകൾക്കെന്നും നീ വെറുമൊരു
ആഹാര്യമല്ല...
വർണിക്കാൻ കഴിയാത്ത വിധം
ഏകാന്തതയേക്കാൾ ആത്മനിർവൃതി
നൽകുന്ന എന്തോ....
ചിലങ്ക...!!!
-സുശോഭ
-
പഴുത്ത ഇലക്ക് തളിർക്കാൻ തോന്നിയ വികാരം പ്രണയമാണെങ്കിൽ നിനക്കായി പുനർജനിക്കാൻ കൊതിക്കുന്ന എന്നിലും പ്രണയമാണ്....
Sanjana
-
നീ തന്ന പ്രണയത്തിന്റെ മയില്‍പ്പീലിതുണ്ട് മാനം കാണാതെ ഹൃദയത്തിൽ മഞ്ചാടിമണികൾ നിറച്ച
ചെപ്പിൽ അടച്ചുപൂട്ടിയിട്ടുണ്ട്…
ഈ മൺവീണയിലൊരു ശ്രുതിയായി
ലയിക്കാതെ…
മൺചിരാതിലൊരു നാളമായി പടരാതെ അകന്നുവെങ്കിലും
ഉള്ളുരുക്കങ്ങൾ പൊള്ളലേൽപ്പിക്കാതെ…
മിഴിനീരിൽ നനയിക്കാതെ…
സാഹചര്യങ്ങൾ സ്വാധീനിക്കാതെ…
സപ്‌തവർണ്ണങ്ങൾ വാരിചൂടിയ
മാരിവില്ലുപോലെ.
-
നിന്റെ കാലിലെ പൊന്നിൻ-
ചിലങ്കയാവണം
ആ നൃത്തത്തിലലിഞ്ഞു
താളത്താൽ
നിൻ ആനനത്തിൽ
മിന്നിമറയും നാട്യത്തിന്
മറുവാകേക്കണം-