ഹൃദയതൂലിക (ഭ്രാന്തി )   (❤ഹൃദയതൂലിക ❤)
283 Followers · 49 Following

read more
Joined 24 February 2021


read more
Joined 24 February 2021

ഇഷ്ടങ്ങളെ
നിന്റെ
ഹൃദയാന്തരത്തിലേക്ക്
പടർത്തുക എന്നതല്ലാതെ
നിശ്ചലമായിരുന്നു
എന്റെ പാദങ്ങൾ...!!

-



ഇത്രയേറെ ചേർത്തെഴുതിയിട്ടും
നിന്റെ ഇഷ്ടങ്ങൾക്കിടയിൽ
വെറും നഷ്ടമായ്
പിന്തള്ളപ്പെട്ടപ്പോഴാകാം..!!

-



നെഞ്ചുനീറുന്ന വേദനയിൽ ഉരുകിയൊലിക്കുന്ന ഒരുവളുടെ നൊമ്പരങ്ങളെ കുടിച്ചുവറ്റിച്ച
അക്ഷരങ്ങളെ നീ ഹൃദയം കൊണ്ട് വായിച്ചെടുത്തിട്ടുണ്ടോ...??

-



ചില വാചാലതകൾക്ക്
കാതോർത്താൽ
നിമിഷങ്ങളെ യുഗങ്ങളാക്കിയ
വിരഹവേദനയേറെ
പൊള്ളിയടർത്തിയ
ഉള്ളാഴങ്ങളിലെ
തേങ്ങലുകളുടെ
പരിഭവശീലുകൾ
ചിതറിവീണേക്കാം...!!

-



ചിലപ്പോൾ വറ്റിവരണ്ട മണൽത്തരികളിലേക്ക് പടർന്നിറങ്ങുന്ന നീർതുള്ളിപോലെയും
ചിലപ്പോഴൊക്കെ വിണ്ടുകീറിയ ഹൃദയത്തിലിറ്റിവീണ ഉപ്പുനീർ പോലെയും...!!

-



പ്രിയപ്പെട്ടവനേ...

ഒരു വരിയിലൂടെ
ഹൃദയത്തെ
എഴുതിത്തീർക്കാൻ
കഴിഞ്ഞിരുന്നെങ്കിൽ...!!

-



കുറുമ്പുകൾക്ക് കുടപിടിച്ച്
കൂടെകൂടിയ ഒരു അരവട്ടുണ്ട് ഞാനെന്ന മുഴുവട്ടിന്റെ കൂടെ...!!

ഒരായിരം അക്ഷരങ്ങളെ ഹൃദയത്തിലേറ്റിയവന് ഒരൊറ്റവരിയിൽ ഒരു കവിതയെ പൂർണ്ണമാക്കാൻ നിസ്സാരമാണത്രേ...!!

നീയില്ലായ്മയിൽ താളം തെറ്റുന്ന ഒരുപിടി കുഞ്ഞുകിനാവുകളെ ഞാനെന്റെ വരികളിൽ ഒളിപ്പിച്ചുവെക്കുന്നുണ്ട്
നിന്റെ വാക്കുകളുടെ കാടിന്യത്തിൽ ഹൃദയം വിണ്ടുകീറുന്ന നിമിഷങ്ങളിൽ വരികളായി പെയ്തൊഴിയാൻ..!!

ഒറ്റകെട്ടിൽ ബന്ധിച്ചിട്ടുണ്ട് ഞാനെന്റെ ആത്മമിത്രത്തെ ഭ്രാന്തിന്റെ ചങ്ങലകണ്ണിയിൽ....!!

-



ഏറെ പ്രിയപ്പെട്ട ചില മിഴികോണുകളുണ്ട്...!!
ഏതേത് വികാരങ്ങളെന്ന് വേർതിരിക്കാൻ കഴിയാത്തപോലെ മിന്നിമറയുന്നവ..

പ്രിയപ്പെട്ട ചില നോട്ടങ്ങളുണ്ട്....!!
അസാനിധ്യത്തിൽ പോലും സാനിധ്യം തൊട്ടറിയിക്കുന്ന ഓർമ്മകൾ പകർന്നുനൽകുന്നവരിൽ നിന്നും നമ്മിലേക്ക്‌ എത്തിനിൽക്കുന്നത്

ഇനിയേറെ പ്രിയപ്പെട്ട വരികളുണ്ട്...!!
നെഞ്ചോരം കുളിരുന്ന കരുതലുകളെ ഹൃദയത്തിൽ ആവാഹിച്ചവർ ആത്മാവിന്റെ ഉള്ളാഴങ്ങളിൽ സ്വരുക്കൂട്ടിയ ഹൃദയാക്ഷരങ്ങളിൽ പ്രണയാക്ഷരങ്ങൾ പുണർന്നിറങ്ങുന്നത്

-



നീയില്ലായ്മയിൽ
മരവിച്ചുപോകുന്നൊരു
ഞാനുണ്ടിവിടെ
നീ സ്വകാര്യമായി
മറന്നെന്ന് നടിക്കുന്നൊരു ഞാൻ...!!

-



ആരാലും ഉടയപ്പെടാതെ
ആരിലേക്കും എത്തിപ്പെടാതെയും
ഒരുവളുടെ ഹൃദയം തന്നിൽ തന്നെ ചുരുങ്ങിടട്ടെ..!!

ഇനിയൊരു വരിയിലോ മറ്റൊരു മറുവരിയിലോ തമ്മിൽ കാണാതിരിക്കട്ടെ...!!

ആദ്യമായി അടുപ്പം കൂടി പിന്നീട് അകലം കൂട്ടിയ
നമ്മുടെ ഹൃദയങ്ങൾ ഇനിയും ദൂരങ്ങളിലേക്ക് വലിച്ചെറിയപ്പെടട്ടെ... !!

ഒരുവാക്കിൽ തുടങ്ങി മറുവാക്കിലല്ലാതെ
ഇവിടം മരണതുല്യമായ മൗനത്തിൽ കുതിർന്നിരിക്കുന്നു...ഇനി ഞാനൊന്ന് ഉറങ്ങട്ടെ ഒരിക്കലും ഉണരില്ലെന്ന വാശിയിൽ ഇരുമിഴികളെയും ഹൃദയത്തിന്റെ കാവൽ നിർത്തി കണ്ണുനീർ ചുംബിച്ചൊഴുകുന്ന നീർഗോളങ്ങളെ അമർത്തിയടച്ച് ഞാനിതാ നിങ്ങളെയൊരോന്നിനെയും മറവിയിലേക്കാഴ്ത്തി മരണത്തെ പുണർന്നിടട്ടെ....!!
❤ഹൃദയതൂലിക ❤

-


Fetching ഹൃദയതൂലിക (ഭ്രാന്തി ) Quotes