നമ്മുക്ക് സന്തോഷവും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്തതുമായ വട്ടുകൾ ചികിത്സിച്ചുഭേദമാക്കേണ്ട കാര്യമില്ല.പലർക്കും വട്ട് എന്നു തോന്നാവുന്ന കാര്യങ്ങൾ മറ്റുചിലർക്ക് നന്മ മാത്രമാണ് നല്കുന്നതെങ്കിൽ ,പിന്നെ എന്തിനാണ് ചികിത്സിച് ഭേദമാക്കുന്നത്.
അല്ലെങ്കിലും ഈ ലോകത്ത് ,തിരികെ ഒന്നും പ്രതീക്ഷിക്കാതെ നൽകുന്ന സ്നേഹത്തെയും ,സേവനങ്ങളെയും വട്ട് എന്ന ഓമനപ്പേര് നൽകിയാണ് പലരും വിളിക്കുന്നത്.-
ഒരു നാൾ വരും,
അന്ന് നീ മറ്റുള്ളവർ എന്ത് കരുതുമെന്ന
നിന്റെ ഭയത്തെ മറക്കും, അന്യന്റെ
കാൽപാടുകൾക്ക് പിറകെ പോകാതെ നിന്റെ
ഹൃദയം പോകുന്ന വഴി നീ പിന്തുടരും.
ഒരാൾക്കു വേണ്ടി മാത്രം നീ ശബ്‌ദിക്കും,
ഒരാൾക്കു വേണ്ടി മാത്രം നീ നിശബ്ദയാവും,
നിന്റെ ഹൃദയം പിടക്കാൻ അവരിലെ ഒരു
കുഞ്ഞു നോവ് തന്നെ മതിയാകും,
നിനക്ക് നിന്നെക്കാൾ
അവരോടാവും വിശ്വാസം.
പ്രണയം പോലെയൊരു സ്നേഹം,
ആ സ്നേഹത്തെ കണ്ടെത്തുന്ന
വഴിയിലാണ് നീയിപ്പോൾ ........-
നമ്മളോരുമിച്ച്
ഉണ്ടാകുമ്പോൾ
എന്നിൽ നിറയുന്ന
സുരക്ഷിതത്വബോധം
നീയില്ലാത്തപ്പോഴും
എന്നിൽ നിറയുവാൻ
മാത്രം സ്വാധീനമെന്നിൽ
നീ ചെലുത്തിയപ്പോഴാണ്
നമ്മുടെ സ്നേഹം
പൂർണ്ണമായത്.
എന്ത് വന്നാലും നീയെന്നെ
തനിച്ചാക്കിയകലില്ലെന്ന
വിശ്വാസം, അതായിരുന്നു
നീയെനിക്ക് തന്ന ഏറ്റവും
വലിയ സ്നേഹസമ്മാനം.-
സ്നേഹിക്കാൻ സ്വന്തമാക്കണമെന്നില്ല.
എന്നാൽ സ്വന്തമായതിനെ സ്നേഹിക്കണമെന്നും ഇല്ല.
സ്നേഹം എത്രയുണ്ട് എന്നതല്ല എത്ര മനസിലാക്കുന്നു എന്നതിലാണ് ബന്ധങ്ങളുടെ നിലനിൽപ്പ്.-
സ്വന്തം ഇഷ്ടങ്ങൾക്കു ചിതയൊരുക്കി, മറ്റൊരാളുടെ ഇഷ്ടങ്ങളെ നെഞ്ചോടു ചേർക്കുന്നതല്ലേ യഥാർത്ഥ സ്‌നേഹം ??
-
അറിയാതെ തോന്നിയ ഇഷ്ടവും
പറയാതെ വന്ന മഴയും
തരുന്ന സുഖം ഇഷ്ടപ്പെടുന്ന നൊമ്പരങ്ങളാണ്...-
സ്നേഹം, സ്വാർത്ഥത മാത്രമായി തരംതാഴുമ്പോൾ അത് നിലനിൽക്കില്ല.എന്തൊക്കെ ന്യായങ്ങൾ നിരത്തിയാലും!
-
നമ്മളെ മനസ്സിലാക്കിയവരും
നമ്മളെ തിരിച്ചറിഞ്ഞവരും
നമ്മളെ വിട്ട് ഒരിക്കലും പോകില്ല...
അല്ലാത്തവർ പോകുന്ന തന്നെയാണ് നല്ലത്.
എന്നെങ്കിലും ഒറ്റപ്പെടുമ്പോൾ അവർ
നമ്മളെ തേടി വരും അന്നവർ മനസ്സിലാക്കട്ടെ
നമ്മളെ....-
ഇനി ഒരു വരവ് ഉണ്ടാകില്ലേ.....
ഒരു വട്ടം കൂടി ഒന്ന് വന്നൂടേ......-