സമാധാനം എന്നാൽ....
കല്ലറക്കുള്ളിലെ പെട്ടിക്കകത്ത് അയാൾ ഞെരിപിരികൊണ്ടു,
കണ്ണീർവാർത്തു,ആരെയാണ് പഴിക്കേണ്ടത്തെന്നറിയാതെ സ്വയം പഴിച്ചു.നൈമിഷികമായ ഇൗ ലോകത്തെ വെടിയേണ്ടിവന്നതിലല്ല.
ഉറ്റവരെ എന്നെന്നേക്കുമായി പിരിഞ്ഞതോർത്തും അല്ല.വലിയ
കൊട്ടാരക്കെട്ടിനകത്ത് സുഖലോലുപനായി ജീവിച്ചൊരുവന്
ആറടി മണ്ണിലെ അസൗകര്യമാണോ?അതും അല്ല. പിന്നെന്ത്?....
കന്നത്ത നിശ്ശബ്ദതയിൽ അയാൾ തന്റെ സൃഷ്ട്ടാവിനോടായി
പറഞ്ഞു തുടങ്ങി.
എനിക്ക് നീ എല്ലാ സുഖസൗകര്യങ്ങളും തന്നു.സന്താനങ്ങളെ തന്നു.എന്റെ ജീവന്റെ പാതിയായവളെ തന്നു.വലിയൊരു ശൂന്യത ബാക്കിവച്ചുകൊണ്ട് അവളെ നീ ഏറെ നേരത്തെ തിരികെ വിളിക്കയും ചെയ്തു. അവളില്ലായ്മയിൽ ഞാൻ നീറിപ്പുകഞ്ഞു എങ്കിലും ജീവിച്ചു അധ്വാനിച്ചു എന്റെ മക്കൾക്ക് വേണ്ടി.അവർ എന്നെ സ്നേഹിച്ചിരുന്നോ?അറിയില്ല.അവസാനം നീ എന്നെയും തിരികെ വിളിച്ചു നിന്നിലേക്ക്.എന്റെ കല്ലറക്കുള്ളിലെ പച്ചമണ്ണിന്റെ നനവ് മായും മുൻപേ അവർ തർക്കം തുടങ്ങി എന്റെ മക്കൾ...അപ്പന്റെ സ്വത്തിന് വേണ്ടി.ഭൂമിയിൽ അവരെനിക്ക് നല്ല മക്കളായിരുന്നോ?അറിയില്ല.അങ്ങനെയേ എനിക്ക് പറയാനാവൂ.അല്ലെന്ന് പറഞ്ഞാൽ തോറ്റ് പോകുന്നതും തകർന്നു പോകുന്നതും ഞാൻ തന്നെയല്ലേ...
ഏറ്റവും വലിയ കള്ളമാണ് അവരിന്നെന്റെ നെഞ്ചിൻ എഴുതിയിച്ചേർത്തിരിക്കുന്നത്"റെസ്റ്റ് ഇൻ പീസ്"
എന്റെ സൃഷ്ട്ടാവേ....നീ തന്നെ പറയൂ....
ഇന്നോളം ഞാൻ അറിഞ്ഞിട്ടില്ലാത്ത ഇൗ സമാധാനം
എന്ന വാക്കിന്റെ അർത്ഥം എന്താണ്???....-
അറ്റുപോവുന്ന ഹൃദയബന്ധങ്ങളെ
ചേർത്തുപിടിക്കും നേരം
അറിയാതെത്തുന്ന മനസ്സിൻ്റെ
ആശ്വാസമാണ് സമാധാനം..
ഏകാന്തതയിലെ ഭജനമിരുത്തത്തിലും
ആത്മീയതയുടെ ദിവ്യപ്രകാശത്തിലും
തെളിയുന്ന ശാന്തതയാണ് സമാധാനം..
ഭയമേതുമില്ലാതെ ഭൂമിയിൽ
നടന്നു സന്തോഷിക്കുമ്പോൾ
മുന്നിൽതെളിയും വഴിയാണ് സമാധാനം..-
# സമാധാനമെന്നാൽ . ഒരു പുഞ്ചിരിയിൽ അലിഞ്ഞില്ലാതെയാവുന്ന സങ്കടങ്ങളുടെ പെരുമഴ! ഒരു നോട്ടത്തിൽ ഇല്ലാതെയാവുന്ന ആകുലതകൾ! കൂടെയുണ്ടെന്നു പറയാതെ പറയുന്ന കണ്ണുകൾ! പെരുവഴിയിൽ അപരിചിതയായി ദിക്കറിയാതെ നിൽക്കുമ്പോൾ എവിടെ നിന്നോ ഒഴുകിയെത്തുന്ന പരിചിതമായ സ്വരം! ശാന്തമായ ജലത്തിൽ പറന്നുവീഴുന്ന നനുത്തൊരു തൂവൽ പോലെ! തനിച്ചിരിക്കുമ്പോൾ തഴുകിയെത്തുന്നൊരു ഇളം കാറ്റുപോലെ! സമാധാനമെന്നാൽ തികച്ചും ശാന്തമായൊഴുകുന്ന പുഴ പോലെയാണെനിക്ക്!
-
മനസ്സിൽ നിറയുന്ന ധനം..
മണ്ണിനും പൊന്നിനും ഒന്നിനും നൽകാൻ കഴിയാത്ത വരദാനം..
അതല്ലേ സമാധാനം-
ഹൃദയം വേദനിച്ചു തുടങ്ങിയപ്പോഴാണ് അറിയുന്നത് സ്നേഹം എന്താണെന്ന് , ജീവിതത്തിൽ ഒറ്റപ്പെട്ട് തുടങ്ങിയപ്പോയാണ് പഠിച്ചു തുടങ്ങുന്നത് ജീവിതത്തിലെ നിറങ്ങളെ കുറിച്ച്. എന്തൊക്കെയോ പഠിക്കാൻ എന്ന മട്ടിൽ എന്തൊക്കെയോ വന്ന് ചേർന്ന് നഷ്ടപ്പെട്ട് തുടങ്ങിയപ്പൊഴാണ് ജീവിതം എന്താണെന്നും , ജീവിതത്തിലെ വർണ്ണങ്ങളെ തിരിച്ചറിയുന്നതും ജീവിതത്തെ ആസ്വദിച്ചു തുടങ്ങുന്നതും. ഇനിയും എന്തൊക്കെയോ കാണാൻ ഉണ്ടെന്ന മട്ടിൽ നമ്മളെ മാറ്റി കൊണ്ടിരിക്കുന്നു ഏതോ ഒരു ശക്തി . നമ്മുടെ നല്ല നാളിനു വേണ്ടി എന്ന് തോന്നിപ്പിക്കും വിതം ..
-
ആരിൽ നിന്നും കടംവാങ്ങാനോ വിലപേശാനോ തട്ടിപ്പറിക്കാനോ പറ്റാത്ത ഒന്ന്
-
നീ പറയുന്നത് മൗനമായ്
ഞാൻ കേൾക്കുന്നതല്ല,
നമ്മൾ രണ്ടു പേരും
മാന്യമായ്
പറയുന്നതും
ചെയ്യുന്നതുമാണ്.
-
ജീവിതത്തിൽ ആനന്ദിക്കാൻ കിട്ടുന്ന കുറച്ച് നിമിഷങ്ങളിലൂടെ ഒരു യാത്ര...
-
ആയുധ കച്ചവടം ചെയ്യാൻ
യുദ്ധ ഭീതി സൃഷ്ടിച്ച് വികസിത രാഷ്ട്രങ്ങളും വികസ്വര രാഷ്ട്രങ്ങളും കാണിക്കുന്ന അഭിനവ സമാധാന പ്രഖ്യാപനത്തിനെ എങ്ങിനെയാണ് കാണേണ്ടത്.....
ചെവിയൊന്ന് അന്തരീക്ഷത്തോട് ചേർത്ത് പിടിച്ചാൽ കേൾക്കാം ആർത്ത നാദങ്ങൾ....
എവിടെയാണ് സമാധാനം...
ആർക്കാണ് സമാധാനം..-