ജീവിതത്തിൻ്റെ മരുപ്പച്ചയിൽ നിന്നും
ഓർമ്മകളിലെ നീലിമയിൽ നിന്നും
സ്വപ്നങ്ങളിലെ വർണഭേദങ്ങളിൽ നിന്നും
കുടിയിറക്കപ്പെട്ട പക്ഷിഞാൻ
പ്രണയമേ നിൻ്റെ മഴവിൽക്കൂടാരത്തിലെ
വർണങ്ങൾക്കുള്ളിൽ അഭയം പ്രാപിച്ചിരിക്കുന്നു!!-
ജീവിതമാകുന്ന
ചിത്രത്തിന്
വര്‍ണ്ണങ്ങള്‍
നിറയ്ക്കാന്‍ നോക്കവെ...
ഒറ്റ നിറം ഇടയ്ക്കിടെ
കൂടുതലായി
തോന്നി...
പല നിറം തിരയവെ...
ഭംഗിയായി
അവസാനിപ്പിക്കണമെന്ന്
തോന്നുന്ന ചിത്രവും
പൂര്‍ണത തേടി
നീണ്ടു നീണ്ടു പോകുന്നു ...-
കണ്ണുകളിൽ നിന്നും ഹൃദയത്തിന്റെ ഗാലറിയിൽ പതിയുന്ന വർണ്ണങ്ങൾ ഓർത്തെടുക്കാൻ നമ്മൾ അത്രയും പ്രാധാന്യം കൊടുക്കുന്നത് അത്രയും വർണ്ണങ്ങൾ നമ്മിൽ സ്വാധീനം ചെലുത്തുന്നത് കൊണ്ടാണ്....
-
വിരഹ വർണ്ണങ്ങൾ
നീല പരവധാനി വിരിച്ചകാശം
നിന്റെ ഓർമകളാൽ നിറയുമ്പോൾ,
ചുറ്റുമില്ലാത്ത നീലചായങ്ങൾ
മഴത്തുള്ളികളായി പൊഴിഞ്ഞു.
ചുവപ്പ് കൊണ്ടു കോർത്ത സ്വപ്നങ്ങൾ
മുറിയുമ്പോൾ ചിതറിയ കിരണങ്ങളിൽ,
രക്തസാക്ഷിയായി മനതാരിൽ
നൊമ്പരങ്ങളായി പടർന്നു.
പച്ച നിറഞ്ഞ മനസ്സിന്റെ
പ്രണയത്തണൽ വീണൊഴിയുമ്പോൾ,
ഇലകൾക്ക് പോലും ചാരനിറം
പിടിയുകയാണ് കാറ്റിനൊപ്പം.
മഞ്ഞു നിറഞ്ഞ ആ രാവുകളിൽ
മൗനം കോർത്തൊരു വിരഹ
വേദനയാൽ കണ്ണുകളിൽ തെളിഞ്ഞ
നിറങ്ങളൊക്കെയും മങ്ങിയിരിക്കുന്നു.
-
വർണ്ണം, വർണ്ണം ആകാശവർണ്ണം
വർണ്ണം, വർണ്ണം മാരിവിൽവർണ്ണം
വർണ്ണങ്ങൾ വാരിവിതറീയിതുവഴി
ജീവിതക്കാഴ്ചകൾ കടന്നുപോകും
-
വർണ്ണചെപ്പ്
വർണങ്ങൾ ചാലിച്ച മാരി വില്ലിനഴക് പോൽ,
എൻ മോഹങ്ങൾക്കും കിനാക്കൾക്കും ഏഴഴക്,
ഓര്മചെപ്പിൽ സൂക്ഷിച്ചൊരാ നല്ല നാളുകൾക്കിന്നും ഒരായിരം വർണ്ണങ്ങൾ,
ബാല്യം എനിക്കേകിയത് വാത്സല്യത്തിന്ടെയും കളികോപ്പുകളുടെയും വർണ്ണ ലോകം
കൗമാരത്തിൽ കാലമേകിയത് മധുരമാം കിനാക്കളുടെയും സൗഹൃദത്തിൻ്റെയും വർണമായിരുന്നു
ആലില താലിയും സിന്ദൂരവുമെനിക്കേകിയത് പുതു ജീവിതത്തിൻ പൊൻവർണം,
അരുമയാമൊരോമലുണ്ണി പിറന്നപ്പോൾ നേടി ജന്മസാഫല്യത്തിൻ നിറം,
ജീവിത യാത്രയിൽ കാലമെനിക്ക് ചിലപ്പോളൊക്കെ മങ്ങിയ നിറങ്ങളേകി,
നിറം മങ്ങിയൊരീ കാലത്തിൽ നിറങ്ങൾ ചാലിച്ചു ഞാൻ നൽകിയെൻ ജീവിതത്തിനു ഏഴഴക്
Jyothi sivaraman
-