പിന്നെയുമൊരുഷസ്സിൻ്റെ- പൊൻവെയിലുകായുന്നു,
കുന്നിൻ മുകളിലെ തെന്നൽ.!!!
അന്തിയിലൊരു ചിരി-
പ്പൊട്ടായി മിന്നിടാൻ,
അങ്ങകലെയാണെൻ്റെ സൂര്യൻ.!!!-
പങ്കിടുവാനേറെയുണ്ടെൻ്റെയുള്ളില്ലായ്
ചൈതന്യമേന്തും വസന്തമേ
മെല്ലെ വിരിയുന്ന പൂവിൻ്റെ ചുണ്ടിലെ
പുഞ്ചിരിപ്പൂ മണം പോലെ
തെന്നലായ് നീ വരും നേരമെൻ ചില്ലയിൽ -
വന്നുപോകും കുളിർ പാട്ടിലും,
നൽകുവാനുണ്ടേറെയെനിക്കു നിൻ
ലാസ്യ മന്ദഹാസത്തിൻ വെയിൽ ചൂടിൽ
ഇല്ലയെരിഞ്ഞുപോകില്ല നീ വേനലിൽ
ചന്തമേകും മലർവാടിയിൽ
പൂത്തുല്ലസിക്കുക പാരിൽ നിലാചിത്ര
മേലാപ്പു തീർത്തു നീ പെയ്യുക
-
__ സെൻസർ ബോർഡ്__
കടലാസിലേക്ക് പെറ്റിട്ട
വാക്കുകളുടെ നിറം
കനമുള്ളതാകയാൽ
മനസ്സിലേക്കു തന്നെ
പറിച്ചെറിയപ്പെട്ട അക്ഷരങ്ങളുടെ
വിലകൂടിയ ചൈതന്യം
അവളുടെ ഉള്ളിൽക്കിടന്നു
പുറംവെളിച്ചത്തെ
വെല്ലുവിളിക്കും വിധം
വീർപ്പുമുട്ടിക്കുന്നത്
പുസ്തകങ്ങൾക്ക്
അറിയുമായിരുന്നില്ലല്ലോ!!-
ആരാണ് എന്നെ
ഇവിടെ കൊണ്ടു വെച്ചത് ?
നേരം കാലം ഒന്നുമില്ലാതെ കറങ്ങാൻ.!!
നമുക്കും വേണ്ടേ റസ്റ് ഒക്കെ.
ഒന്നഴിച്ചുവിടെടേയ് ...
-
പുഴ കരയുമ്പോൾ
ആകാശം
ചിരിച്ചപ്പോഴാണത്രെ
ആദ്യത്തെ
മഴ പെയ്തത്!!
അതിൽ പിന്നെ
മഴയുടെ കണ്ണീരു
തോർന്നില്ലത്രേ !!-
ചന്തമെഴുന്നാരോർമതൻ ചാരെ
ബാല്യകാലം വന്നുദിക്കുന്ന നാളിൽ
എങ്ങും നിൻ മുഖം
എങ്ങും നിൻ നോട്ടം
എന്നെ വന്നു വിളിക്കുന്ന പോലെ
കൈത്തുമ്പിൽ ഏറെ കരുതലോടെ
പൊന്നു മോളെന്ന ചൊല്ലലോടെ
നീ തന്നു സ്നേഹവായ്പ്പെന്നുമെന്നും
നീ പിരിഞ്ഞുപോം നിമിഷം വരെ
ഓർത്തുകൈതൊഴുന്നീ നാളിലും
ഓർത്തുപോകുമെന്നച്ഛനെ ഞാൻ
-
കണ്ണനൊപ്പം ചോറുണ്ട മുത്തിന്
ഉണ്ണാനേറെ ഭാഗ്യമുണ്ടാവട്ടെ.!!
പിച്ച വെച്ചോരാപിഞ്ചുപാദങ്ങൾ -
ക്കൊപ്പം കണ്ണൻ്റെ കാവലുണ്ടാവട്ടെ.!!
വെണ്ണിലാവ് പോൽ തിളങ്ങിടും മുഖ -
ത്തെന്നും പുഞ്ചിരി മിന്നിനിൽക്കട്ടെ .!!
ഉള്ളിലൂറും കുറുമ്പുമായ് നിൻ കൊഞ്ച -
ലെന്നും ഞങ്ങളിൽ പൂക്കാലമാവട്ടെ .!!
-