പ്രണയപുഷ്പങ്ങൾ
നിൻ സുന്ദര വദനം കണി കാണാതെൻ ദിനം തുടങ്ങുവതെങ്ങിനെ
നിൻ തലോടലേൽക്കാതെൻ മോഹവാടിയിൽ കുസുമങ്ങൾ വിടരുവതെങ്ങിനെ
എന്നെ തഴുകി തലോടി പോകും ഇളം തെന്നൽ നിൻ ദൂതുമായ് വന്നെത്തിയതാണോ
നല്കീടുമോയെൻ സഖിക്കായ് കാത്തുവെച്ചൊരീ സ്നേഹത്തിൻ പനിനീർ പൂക്കൾ
നിൻ സ്വരം കാതിനിമ്പമായി പുല്കുമ്പോൾ എൻ മനവും നിറഞ്ഞീടുന്നു
തെളിനീർ പോൽ തെളിഞ്ഞൊരനുരാഗമെ നീയൊരു പ്രണയമഴയായ് എന്നരികെയണയൂ
എൻ മിഴികൾക്ക് കുളിരായെൻ ജീവിത സ്വപ്നമേ നീയെൻ മുന്നിൽ ജീവിത രംഗമാകു
പ്രണയദിനാശംസകൾ
Jyothi sivaraman
-
തണൽ
തോരാത്ത മഴയത്തും കൊടും ചൂടിലും മാത്രമേ കുടയുടെ ആവശ്യമുള്ളു
ആവശ്യം കഴിഞ്ഞാൽ പിന്നെ അതിൻ്റെ സ്ഥാനം ഒരു മൂലയിൽ
പിന്നെ അടുത്ത മഴകാലമോ കൊടും ചൂടോ വരേണം കുടയെ ഓര്മിക്കുവാൻ
നരച്ചു കാലൊടിഞ്ഞൊന്നിനും കൊള്ളാതാവുമ്പോൾ
ഒരധികപറ്റായി ഒരു മുക്കിലൊതുങ്ങുന്നു
ആ കുടക്ക് പകരം പുതുപുത്തനൊരു കുട വീണ്ടും വാങ്ങും
മഴയത്തും വെയിലത്തും മാത്രം കൂടെ കൂട്ടി
മാനം തെളിയുമ്പോൾ ഒറ്റപ്പെടുത്തി
അവഗണനയേറ്റു വാങ്ങാൻ വിധിക്കപ്പെട്ട ഒരു കുട
Jyothi sivaraman
-
പ്രതീക്ഷയുടെ പുതു വർഷം
ഒരു പൂ വാടി കൊഴിഞ്ഞീടുമ്പോൾ പുതു കുസുമങ്ങൾ പാരിൽ വിടർന്ന് പരിമളം പടർത്തുമെന്ന പ്രതീക്ഷകൾ
നാളെ എന്താണെന്നറിയില്ലയെങ്കിലും നല്ലൊരു നാളേക്കായ് കാത്തിരിപ്പു പ്രതീക്ഷയോടെ
എത്രയെത്ര അനുഭവങ്ങൾ പാളിച്ചകൾ തിരിച്ചറിവുകൾ
ഓര്മചെപ്പിൽ സൂക്ഷിക്കാൻ ഒത്തിരിയൊത്തിരി കാര്യങ്ങൾ
പ്രതീക്ഷയാൽ തുടരുന്നിതാ ജീവിതത്തിൻ പുതിയൊരദ്ധ്യായം
പുതിയ വർഷം
പുതിയ പ്രഭാതം
പുതിയ ചിന്തകൾ
പുതിയ സ്വപ്നങ്ങൾ
കാലം മുന്നോട്ട്
Jyothi sivaraman
-
Stay away from people who throw insults on you.
Ignore the one who bring you down through their negative words.
Never interact with people who doesn't bring peace in your life.
But never forget the lesson they taught you in your life
Good morning
Jyothi sivaraman
-
വിഷു പുലരി
പൊൻ കണി കണ്ടുണരാൻ മേടമാസ പുലരിയെത്തി,
കർണികാരം പൂത്തു നിറഞ്ഞൊരു വിഷു കാലം,
വേനൽ ചൂടിൽ തളരാതെ വാടാതെ തലയുയർത്തി നിൽപ്പു കണിക്കൊന്നകൾ,
ഉണ്ണിതൻ കണ്ണുപൊത്തിയമ്മ,
കൺ നിറയെ വിഷു കണി കണ്ടുണരാൻ,
മഞ്ഞചേലയുടുത്തു പുഞ്ചിരി തൂകി നിൽപ്പു ഗോപകുമാരൻ,
മുന്നിലെ ഓട്ടുരുളിയിൽ പൊൻ വർണമാം കണി കൊന്നയും കണി വെള്ളരിയും,
ചക്കയും മാങ്ങയും മറ്റു ഫലമൂലാദികളും ,
കണ്ണനെ കണ്ടു വണങ്ങി ഉണ്ണി,
അച്ഛനും അമ്മയുമേകിയാ കുഞ്ഞിളം കൈകളിൽ കൈനീട്ടമായ് പൊൻ നാണയങ്ങൾ,
ഉണ്ണി തൻ കയ്യും മനവും നിറഞ്ഞു
ചൊടിയിൽ വിരിഞ്ഞു നിറ പുഞ്ചിരി.
Jyothi sivaraman
-
ചിങ്ങം
കർക്കിടകം യാത്ര ചൊല്ലി പിരിഞ്ഞു പോയി
മാനം തെളിഞ്ഞു കാർമേഘം പോയ് മറഞ്ഞു
ആഘോഷത്തിൻ പൊന്നിൻ ചിങ്ങം വരവായി
പുഞ്ചിരി പൂണ്ടു നിൽക്കുന്നു പ്രകൃതിയും
നിരനിരയായെങ്ങും പൂക്കൾ തൻ വർണഘോഷം
പൊൻ കതിർ ചൂടി നിൽക്കുന്നു വയലേലകൾ
നെൽ മണി കൊത്തി തിന്നാൻ അണയുന്നു പറവകളും
എങ്ങും മനസ്സിന് കുളിർമയേകുന്ന ദൃശ്യവിരുന്ന്
പൂവിളികളുയരുന്ന പൊന്നോണ നാളുകൾ
പുത്തൻ പ്രതീക്ഷതൻ പൂക്കളം തീർത്തിടാം
മാലോകരുമൊരുങ്ങി മനം നിറയെ പൊൻപ്രതീക്ഷകളുമായ്
Jyothi sivaraman
-
വസന്ത കാലകാഴ്ചകൾ
ഋതുക്കളില്ലെന്നും പ്രിയം വസന്തകാലം തന്നെ,
ശോഭയാർന്ന നിറമുള്ള സുന്ദര പ്രഭാതം,
തെളിഞ്ഞ നീലാകാശവും
പുഞ്ചിരിച്ചു നിൽക്കുന്ന ഇളം തളിരിലകളും,
ഇളം കാറ്റിൻ തലോടലേറ്റ് തലയാട്ടി നിൽക്കുന്ന കുസുമങ്ങളും,
ഒരു പൂവിൽ നിന്നും മറുപൂവിലേക്ക് പാറി കളിക്കുന്ന ചിത്രശലഭങ്ങളും,
തേന്നുണ്ണാൻ എത്തുന്ന വണ്ടുകളും,
വർണ്ണങ്ങൾ വാരി വിതറി നമ്മുക്ക് ചുറ്റും,
വസന്തകാല കാഴ്ചകൾക്ക് എന്തു ഭംഗി.
Jyothi sivaraman
-
ചെമ്പകം പൂക്കും താഴ്‌വാരം
ചെമ്പകപൂവിൻ സുഗന്ധവുമായീ, ഈ പുലർവേളയിലെന്നെ , തഴുകിയെത്തിയ ഇളം തെന്നലെ,
ചുറ്റിനും പരിമളം പരത്തിയൊരു, കുളിരായ് നീയെന്നെ പൊതിഞ്ഞു,
ചെമ്പകപൂവിൻ സുഗന്ധമോടെ,
പുത്തനുണർവുമുന്മേഷവുമേകി നീ,
ചെമ്പകം പൂക്കുന്ന താഴ്‌വരയിൽ ചെന്നിരുന്ന്,
ആ സുഗന്ധമൂറും പൂക്കളെ, കയ്യിലേന്തുവാന്നുണ്ടേറെ മോഹം,
കാറ്റിലാടും ചില്ലകളുമതിൽ പൊഴിയും പൂക്കളും നോക്കി, അസ്വദിച്ചീടേണം മതിവരുവോളം ,
പൂമണവുമേന്തി കാറ്റൊന്നു വീശും നേരം,
ഇന്ദ്രീയങ്ങളിൽ പൂമണം പടർന്നൊ ഴുകവെ,
ശുഭപ്രതീക്ഷതൻ നവോന്മേഷം നൽകി നീ.
Jyothi sivaraman
-
നീലമേഘങ്ങൾ
എൻ മിഴികളെ നിദ്ര തഴുകി തലോടിയ നേരം,
മോഹങ്ങളെ തഴുകി തഴുകി തലോടിയെൻ കിനാക്കൾ,
ആ സ്വപ്ന ചിറകിൽ ഞാൻ
ആകാശ പൊക്കത്തിൽ
പറന്നു പറന്നുയർന്നു,
ആ വിസ്മയ കാഴ്ചതൻ
വർണലോകത്തേക്ക്,
നീലമേഘങ്ങൾക്കൊപ്പം പറന്നു പറന്നുയർന്നു,
താഴേക്കു നോക്കുമ്പോൾ നിരനിരയായി ,
നേർത്ത പൊട്ടു പോൽ അതിമനോഹര കാഴ്ചകൾ,
പൂക്കളും കിളികളും പൂമരങ്ങളും മലകളും ,
അരുവികളും തീർത്തൊരു സുഖശീതള വർണ ലോകം,
പച്ചപ്പട്ടു വിരിച്ച പോലെ നീണ്ടു കിടക്കുന്ന വയലുകളും,
ആ മാസ്മരകാഴ്ച കണ്ടു ഞാൻ മതിമറന്നങ്ങു നിന്നു പോയി,
കുറച്ചകലെയായി കണ്ടു ഞാന്നെൻ പ്രിയപ്പെട്ടവരെയും ഉറ്റവരെയും,
അവരെ കണ്ട മാത്രയിൽ താഴെക്കിറങ്ങുവാന്നെൻ മനം വെമ്പി,
പ്രിയമാർന്നത് വാഴുന്നിടമ്മല്ലൊ പറുദീസ,
എൻ നാടല്ലോ ഈ ഉലകിലെ സ്വർഗസാമ്രാജ്യം
Jyothi sivaraman
-
വർണ്ണ പീലികൾ
നിനകാത്ത നേരമ്മൊരു കനവായെന്നരികിൽ വന്നു നീ,
കരളുരുകിയ നേരത്തൊരു കുളിർ കാറ്റായെന്നെ തഴുകി ,
ഏകാന്തവീഥിയിലെൻ വഴിത്താര- യിൽ,
വന്നു നീയൊരു കൂട്ടായിയെൻ പ്രിയ സഖീ,
എൻ സ്വപ്നങ്ങൾക്കുമാ ശകൾക്കും നൂറായിരം വർണ്ണങ്ങളേകി നീ,
എൻ ചിത്തത്തിൻ രാഗവും താളവുമല്ലൊ നീ,
പല വർണപീലികൾ വീശിയാടിയെൻ മനവും,
നിനക്കായെന്നുളില്ലൊരു സ്വപ്നക്കൂട് തീർത്തു ഞാൻ,
മറക്കുവതെങ്ങിനെ പ്രിയ സഖി,
ചന്തത്തിലെൻ ചിത്തത്തിൽ നിൻ പുഞ്ചിരി തൂകിയ വദനം തെളിഞ്ഞു നിൽപ്പൂ.
Jyothi sivaraman
-