Mazha Mizhi   (Mazha mizhi)
2 Followers · 5 Following

Writer @prathilipi
Joined 21 March 2025


Writer @prathilipi
Joined 21 March 2025
22 MAR AT 13:17

If you could see inside my heart,
you would walk through empty hallways,
lined with echoes of voices that left,
shadows of hands I once held too tight.

You would find letters never sent,
words swallowed in the silence of night,
promises made to no one but the moon,
whispered between sighs and closed doors.

There are places even light won’t reach,
corners where memories curl like autumn leaves,
soft, brittle, and breaking under time—
yet I keep them, afraid of losing even the ache.

If you could see inside my heart,
you would know I have loved,
I have lost,
and I have waited lot off

-


22 MAR AT 13:07

Soft Places"

Love is not a war to win,
nor a puzzle to be solved.
It is the quiet hand that lingers,
the voice that says, "I’m here."

It is choosing kindness over pride,
patience over fear.
It is knowing your heart is safe,
not a battlefield, but a home.

It is laughter in the in-between,
a shoulder when storms roll in.
It is love that does not demand,
but simply stays.

-


21 MAR AT 23:15

അയാൾ മാത്രം

അയാളെ ഇഷ്ടമാണ്,
അയാളെ മാത്രമേ
ഹൃദയം കാത്തിരിക്കൂ…
അയാളുടെ ഓർമ്മകളിൽ
മനസ്സ് ചുവന്നു പൂക്കാറുണ്ട്


അയാളെ കണ്ടില്ലെങ്കിൽ
മൗനം വലിഞ്ഞെൻ
ഹൃദയതാളം തോറ്റു പോകും..
.
അയാളുടെ നിഴൽ പോലും
എന്നിലേക്ക് തിരിയാതെ
കടന്നുപോയാൽ,
മിഴികൾക്കുള്ളിലെ മഴ
മനസ്സിൽ പെയ്യും

ഒരിക്കൽ ആ കണ്ണുകളെന്നെ
നോക്കിയൊന്നു ചിരിച്ചാൽ
മരുഭൂമിയിൽ പോലും പൂവ് വിടരും,

ഒരു നിമിഷം വിട്ടുപോയാലെന്നിലെ
പ്രപഞ്ചം ശൂന്യമാകും.
നിറം നഷ്ടപ്പെട്ടൊരു സ്വപ്നംപോലെ
അയാൾ മാത്രം…
എന്നിൽ നിറഞ്ഞുനില്ക്കും!




-


21 MAR AT 23:03

നിന്നെ കുറിച്ച്
ഓർമ്മിക്കുമ്പോഴൊക്കയും
ഓർമ്മകളിൽ കണ്ണുനീരുപ്പ്
കയ്ച്ചിറങ്ങാറുണ്ട്

ചെമ്പകപൂക്കളുടെ സുഗന്ധം
വിരിച്ചൊരു വസന്തകാലമെന്നേ
നീറ്റാറുണ്ട്..

ഹൃദയം കിനിഞ്ഞു തൂലികയായി
പിറക്കുമ്പോൾ അവയിൽ എല്ലാം
നിൻ മൊഴി മൂളാറുണ്ട്..
ഞാൻ മാത്രമത് കേൾക്കാറുണ്ട്....
ഞാൻ നീ മാത്രമാകാറുണ്ട്...

-


21 MAR AT 22:57

ചില നഷ്ടങ്ങളാണ് ഇഷ്ടങ്ങൾക്കു
എന്തുമാത്രം ആഴമുണ്ടെന്നു
മനസിലാക്കി തരുന്നത്..
ചേർത്തുവെക്കാൻ ആഗ്രഹിച്ചിട്ടും
ഓർത്തുവെക്കാൻ മാത്രം വിധിച്ച
ചില യഥാർഥ്യങ്ങൾ....!

-


21 MAR AT 22:44

മേൽവിലാസം ഇല്ലാത്തവന്
എന്ത് വിലാസം....

-


21 MAR AT 22:42

വിരഹ വർണ്ണങ്ങൾ

നീല പരവധാനി വിരിച്ചകാശം
നിന്റെ ഓർമകളാൽ നിറയുമ്പോൾ,
ചുറ്റുമില്ലാത്ത നീലചായങ്ങൾ
മഴത്തുള്ളികളായി പൊഴിഞ്ഞു.

ചുവപ്പ് കൊണ്ടു കോർത്ത സ്വപ്നങ്ങൾ
മുറിയുമ്പോൾ ചിതറിയ കിരണങ്ങളിൽ,
രക്തസാക്ഷിയായി മനതാരിൽ
നൊമ്പരങ്ങളായി പടർന്നു.

പച്ച നിറഞ്ഞ മനസ്സിന്റെ
പ്രണയത്തണൽ വീണൊഴിയുമ്പോൾ,
ഇലകൾക്ക് പോലും ചാരനിറം
പിടിയുകയാണ് കാറ്റിനൊപ്പം.

മഞ്ഞു നിറഞ്ഞ ആ രാവുകളിൽ
മൗനം കോർത്തൊരു വിരഹ
വേദനയാൽ കണ്ണുകളിൽ തെളിഞ്ഞ
നിറങ്ങളൊക്കെയും മങ്ങിയിരിക്കുന്നു.

-


21 MAR AT 22:34

രണ്ടിടത്തേക്ക് കാലം വഴി തെറ്റിച്ചു വിട്ടാലും
മനസ്സുകൊണ്ട് ഒരുമിച്ചു നടക്കാൻ
ആഗ്രഹിക്കുന്ന ചിലരുണ്ട്..
ഒരിക്കലും നടക്കില്ലെന്നു
അറിയാമെങ്കിലും വെറുതെ
മോഹിക്കുന്ന ചിലർ

-


21 MAR AT 21:24

ഒരോ പാഠവും ഒരോനുഭവമാണ്..
പ്രതീക്ഷകൾ ഏതുമില്ലാതെ സ്നേഹിച്ചാൽ
വെറുക്കപ്പെടാതെ ഉള്ള കാലം ജീവിക്കാം..

അല്ലെങ്കിൽ ഒരു പക്ഷെ ജീവിതം
പ്രതീക്ഷിച്ചത് പോലെ ആവില്ല..

അവഗണയിലും വെറുപ്പിലും
ചിലരുടെ തിരസ്കരത്തിലും
ബാക്കി ഉള്ള കാലം നീറി
നീറി ജീവിക്കേണ്ടി വരും.
അതിലും എത്രയോ നല്ലതാണ്
അമിതമായി ഒന്നും ആഗ്രഹിക്കാതെ
ആരെയും അമിതമായി
വിശ്വസിക്കാതെ....
ആരുടെയും വാക്കുകൾക്ക്
ചെവി കൊടുക്കാതെ
നമ്മെ തന്നെ വിശ്വസിച്ചു
മുന്നോട്ട് പോകുന്നത്..

-


21 MAR AT 21:13

ഒരോ പാഠവും ഒരോനുഭവമാണ്..
പ്രതീക്ഷകൾ ഏതുമില്ലാതെ സ്നേഹിച്ചാൽ
വെറുക്കപ്പെടാതെ ഉള്ള കാലം ജീവിക്കാം..

അല്ലെങ്കിൽ ഒരു പക്ഷെ ജീവിതം
പ്രതീക്ഷിച്ചത് പോലെ ആവില്ല..

-


Fetching Mazha Mizhi Quotes