- Ashitha Achu
-
വ്യക്തിത്വം
വെച്ചുകെട്ടലിലൂടെ ഉരുത്തിരിയേണ്ടതല്ല
സ്വയം ആർജ്ജിച്ചെടുക്കേണ്ടതാണ്
-
മുഖത്തിലെ ഒരു ചെറിയ മുഖക്കുരു പോലും അലോസരപ്പെടുത്തിയിരുന്ന ഞാൻ കണ്ണാടിയിൽ എന്റെ മുഖം ശ്രദ്ധിച്ചിട്ട് നാളുകൾ ഏറെയായി.... ഞാൻ ഭാര്യയും മരുമകളും അമ്മയും ആയി എനിക്ക് ചുറ്റുമുള്ളതിനെ സന്തോഷപ്പെടുത്തുന്നതിനൊപ്പം മനഃപൂർവം മറന്നുപോയതും എനിക്ക് നഷ്ടപ്പെട്ടതുമായ ഞാനുണ്ട്....... എന്നെ പോലെ എത്രയോ അമ്മമാർ ഭാര്യമാർ മരുമക്കൾ.......
ഞാൻ വിജയിച്ചു തുടങ്ങുന്നു... ഞാൻ എനിക്ക് വേണ്ടിയും ജീവിച്ച് തുടങ്ങുമ്പോൾ.....-
വ്യക്തിത്വ തലങ്ങൾ
പറയാൻ ഏറെയുണ്ട്
വിശേഷങ്ങൾ അല്ല
മറയായി ഏറെയുണ്ട്
അഭികാമ്യങ്ങളും അല്ല
ചുണ്ടിൽ
പ്രകാശഗോപുരത്തിൽ ദീപ്തിയും
വണ്ടിൻ നറുവചന
തേൻമധുരങ്ങളും
ഇടറാത്ത കണ്ടത്തിൽ
മുഴുക്കെ സത്യഭേരികൾ
മലർന്ന കൈപ്പത്തിയിൽ
നന്മതൻ രേഖകൾ
പതറാത്ത ചുവടുമായി
നീങ്ങും ഇന്നവൻ
മാമ്പഴത്തിൻ മധുരം
അറിഞ്ഞ നാവുകൾ
കേഴലിൻ ദുരിതം
അറിഞ്ഞ നോവുകൾ
വന്നുകയറിയ
വിഷാദ വിശപ്പുകൾ
സൗമ്യത നിറഞ്ഞ മനസ്സിൻ
വിനയപൂർവ്വം
തൊഴുകൈയോടെ കുമ്പിട്ടു നിൽക്കുകിൽ
മറച്ച മേനിയിൽ പുഴുവരിച്ച പോറലുകൾ
ആറടിമണ്ണിലെ വ്യക്തിത്വം വാഴ്ത്തുന്നു.-
കറുപ്പിനെ
പ്രണയിക്കണം
കറുപ്പിന്റെ
സൗന്ദര്യങ്ങളെ
തിരിച്ചറിയണം
പക്ഷേ
കറുപ്പെന്ന
ലഹരിയെയാണ്
വെറുക്കേണ്ടത്..
കാരണം
മരണം പോലും
മതം പോലും
മനുഷ്യനെ
മയക്കുന്ന
കറുപ്പിന്റെ ലഹരികൾ
-
കളവുകളൊന്നും പറയില്ല ഞാൻ
കളവുകളുടെ കള്ളത്തരം അതായിരുന്നു..-
ആരൊക്കെയോ ചേർന്ന്
ആർക്കെല്ലാമോ വേണ്ടി
നിന്റെ തലയിൽ അണിയിച്ച
ആ കിരീടം അതിനി എത്ര
മോഹനമാകിലും അമൂല്യമായ
രത്നം പതിച്ചവയാണെന്നാലും
നിന്റെ സ്വപ്നങ്ങൾക്കും
വ്യക്തിത്വത്തിനും പ്രതിബന്ധമാണ്
അവയെന്നാൽ നിനക്ക്
ചുമക്കുവാനാവാത്ത ഭാരം
തന്നെയാണത്.ഉപേക്ഷിക്കുക
തന്നെയാണുത്തമം.
അല്ല എങ്കിൽ കിരീടധാരണം
അനുവദിക്കാതിരിക്കുക.....-
മനുഷ്യൻ മൃഗങ്ങളിൽ
നിന്നും വ്യത്യാസപ്പെട്ടത്
സ്വന്തം വ്യക്തിത്വം,
ആർജിക്കുവാനുള്ള കഴിവിലൂടെയാണ്,
ഇന്നീ ഭൂവിൽ മനുഷ്യർ മൃഗങ്ങളെക്കാൾ
അപരിഷ്കൃതർ ആയിടുന്നു,
ഓരോ വ്യക്തിയുടെയും വ്യക്തിത്വം വളരെ വിത്യാസമുള്ളതാണ്,
വ്യക്തിയുടെ സ്വഭാവനിരൂപണത്തിന്റെ പ്രധാനഘടകമാണ്,
സ്വന്തം വ്യക്തിത്വം അനുഭവങ്ങളിൽ നിന്നും നേടിയെടുക്കുന്ന സാമ്പത്താണ്,
വ്യക്തിത്വ വളർച്ചയിലൂടെ ഗുണനിലവാരങ്ങൾ ഉയർത്തുക.-